കുറ്റ്യാടി മണ്ഡലം കെ. എം. സി. സി. കുടുംബ സംഗമം

January 3rd, 2016

അബുദാബി : അല്‍ വത്ബ പാര്‍ക്കില്‍ കുറ്റ്യാടി മണ്ഡലം കെ. എം. സി. സി. കുടുംബ സംഗമം സംഘടി പ്പിച്ചു. വിജ്ഞാനവും വിനോദ വും ലക്ഷ്യം വെച്ച് ഒരുക്കിയ നിരവധി പരിപാടികള്‍ കുടുംബ സംഗമത്തെ ശ്രദ്ദേയ മാക്കി.

ശറഫുദ്ദീന്‍ മംഗലാട് അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് കടമേരി ഉദ്ഘാടനം ചെയ്തു. ജാഫര്‍ തങ്ങള്‍ നാദാപുരം, ഷാഹിദ് അത്തോളി, സിറാജ്, റാസിഖ് കൊടുവള്ളി, ജാഫർ തങ്ങൾ വരയാളിൽ, അസ്മർ കോട്ടപ്പള്ളി, സയീദ്‌ കൊല്ലിയൊട്ട്, കാസിം കെ. കെ, കെ. കെ. സി. അമ്മദ്, റസാക്ക് മണിയൂർ, സമീർ സി. കെ, ആരിഫ് പി. ജമാൽ എന്നിവർ നേതൃത്വം നൽകി.

അബ്ദുൽ ബാസിത്ത് കായക്കണ്ടി സ്വാഗതവും, അഷ്റഫ് നജാത് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on കുറ്റ്യാടി മണ്ഡലം കെ. എം. സി. സി. കുടുംബ സംഗമം

മന്ത്രി ഇബ്രാഹിം കുഞ്ഞും ടി. പി. സീതാറാമും കൂടിക്കാഴ്ച നടത്തി

December 15th, 2015

minister-ebrahim-kunju-with-tp-seetha-ram-ePathram
അബുദാബി : കേരള പൊതു മരാമത്ത് വകുപ്പു മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ് ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാമു മായി കൂടിക്കാഴ്ച നടത്തി.

അബുദാബി ഒരുമനയൂര്‍ പഞ്ചായത്ത് കെ. എം. സി. സി. യുടെ വാര്‍ഷിക ആഘോഷ ങ്ങളില്‍ സംബന്ധി ക്കാനായി അബുദാബി യില്‍ എത്തിയ തായി രുന്നു മന്ത്രി ഇബ്രാഹിം കുഞ്ഞ്.

യു. എ. ഇ. യില്‍ പുതുതായി നിലവില്‍ വരുന്ന തൊഴില്‍ നിയമം പ്രവാസി കള്‍ക്ക് കൂടുതല്‍ ഗുണ​ ​കര മായി മാറും എന്ന് അംബാസ ഡര്‍ പറഞ്ഞു. സ്വന്തം ഭാഷ യില്‍ തൊഴില്‍ കരാര്‍ ഉണ്ടാക്കി ഒപ്പു വെക്കുകയും യു. എ. ഇ. അധി കൃതര്‍ സാക്ഷ്യ​ ​പ്പെടുത്തു​ ​കയും ചെയ്യുന്ന രീതി യാണ് നടപ്പാക്കുന്നത്. ഏതു വിഭാഗം തൊഴിലാളി കള്‍ക്കും സ്പോണ്‍ സര്‍ ഷിപ്പ് മാറാന്‍ പുതിയ നിയമം അനുമതി നല്‍കു ന്നുണ്ട്. നിശ്ചിത കാലം നിലവിലെ സ്പോണ്‍​ ​സര്‍ക്കു കീഴില്‍ തൊഴില്‍ ചെയ്ത​ ​വര്‍ക്കു മാത്രമെ മാറാന്‍ അനുമതി ഉണ്ടാകൂ.

അറബി ഭാഷ യില്‍ പ്രാവീണ്യം നേടി ഗള്‍ഫ് നാടു കളില്‍ ജോലി തേടി എത്തുന്ന വരില്‍ പലരു ടെയും അറബ് ഭാഷാ പാണ്ഡിത്യം പല​ ​പ്പോഴും വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ല എന്നും അംബാസഡര്‍ മന്ത്രി യുടെ ശ്രദ്ധ യില്‍ പ്പെടുത്തി. അറബി ഭാഷ യില്‍ ബിരുദാ​ ​നന്തര ബിരുദം എ ടുത്ത് കേരള ത്തില്‍ നിന്ന് എത്തിയ വര്‍ ഒൗദ്യോഗിക വിവര ങ്ങള്‍ ഭാഷാന്തരം ചെയ്യു മ്പോള്‍ കടുത്ത അപാകത കള്‍ ഉണ്ടാകുന്നു.

കേരള ത്തിലെ പഴയ കാല പഠന രീതി കളും വിജ്ഞാന വിനിമയ സമ്പ്രദായ ങ്ങളും മാറേണ്ടി യിരിക്കുന്നു. അറബി ഭാഷാ രംഗ ത്തെ പുതിയ വാക്കു കളും സാഹിത്യ രീതി കളും നടപ്പാ​ ​ക്കണം. അന്താ രാഷ്ട്ര തൊഴില്‍ മേഖല കളില്‍ ഇത്തരം ഭാഷ ഏറെ പ്രാധാന്യം അര്‍ഹി ക്കുുണ്ട്. അതു കൊണ്ടു തന്നെ അറബി ഭാഷാ പഠന ത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്നും അംബാസഡര്‍ നിര്‍ദ്ദേശിച്ചു.

ക്രെഡിറ്റ് കാര്‍ഡുകളുടെ ദുരുപ​ ​യോഗം ഒട്ടേറെ ഗുരുതര പ്രശ്ന ങ്ങള്‍ക്ക് ഇട​ ​വരു​ത്തു​ ​ന്നു​ ​ണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യക്കാര്‍ അതീവ​ ​ജാഗ്രത പുലര്‍​ ത്തണം എന്നും അംബാസഡര്‍ പറഞ്ഞു. പ്രവാസി കളുമായി ബന്ധപ്പെട്ട വിവിധ വിഷയ ങ്ങള്‍ മന്ത്രി അംബാസഡറു മായി ചര്‍ച്ച ചെയ്തു. സാധാരണ ക്കാരു മായി അംബാസഡര്‍ പുലര്‍ത്തുന്ന അടുത്ത ബന്ധത്തെ മന്ത്രി പ്രശം സിച്ചു.

റസാഖ് ഒരുമനയൂര്‍, നസീര്‍ ബി. മാട്ടൂല്‍, ശുക്കൂറലി കല്ലുങ്ങല്‍, ഗഫൂര്‍ ഒരുമനയൂര്‍, വി. പി. മുഹമ്മദ് തുടങ്ങിയ വര്‍ മന്ത്രിയെ അനുഗമിച്ചു.

- pma

വായിക്കുക: , , ,

Comments Off on മന്ത്രി ഇബ്രാഹിം കുഞ്ഞും ടി. പി. സീതാറാമും കൂടിക്കാഴ്ച നടത്തി

കേരള പുരോഗതിക്ക് അടിസ്ഥാനം പ്രവാസികള്‍ : മന്ത്രി ഇബ്രാഹീം കുഞ്ഞ്

December 14th, 2015

minister-ibrahim-kunju-orumanayoor-kmcc-ePathram
അബുദാബി : നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യാ – യു. എ. ഇ. ബന്ധം കൂടുതല്‍ സുദൃഢം ആക്കുന്നതില്‍ പ്രവാസികള്‍ പ്രധാന പങ്കു വഹിച്ചതായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ്.

അബുദാബി ഒരുമനയൂര്‍ പഞ്ചായത്ത് കെ. എം. സി. സി. യുടെ ഇരുപതാമത് വാര്‍ഷിക ആഘോഷവും യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങളും ഉദ്ഘാടനം ചെയ്തു സംസാരി ക്കുക യായി രുന്നു മന്ത്രി ഇബ്രാഹിം കുഞ്ഞ്.

കേരളത്തിന്റെ പുരോഗതിക്ക് കാരണം പ്രവാസി കളുടെ വിയര്‍പ്പാണ്. കേരള ത്തിന് ഉന്നത നിലവാര മുള്ള ജീവിത സാഹചര്യം സമ്മാനിച്ച പ്രവാസി കളോട് കേരളം കടപ്പെട്ടി രി ക്കുന്ന തായും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ റസാഖ് ഒരുമനയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവഹാജി, അഷ്‌റഫ് പള്ളി ക്കണ്ടം, നസീര്‍ ബി. മാട്ടൂല്‍, ശുക്കൂറലി കല്ലുങ്ങല്‍, ഡോ. ഷബീര്‍ നെല്ലിക്കോട്, ഇ. പി. മൂസഹാജി, കെ. കെ. മൊയ്തീന്‍ കോയ, ഇര്‍ഷാദ് ഇഖ്ബാല്‍, കുഞ്ഞി മുഹമ്മദ് മുട്ടില്‍, പി. കോയ എന്നിവര്‍ സംസാരിച്ചു. ഗഫൂര്‍ ഒരുമനയൂര്‍ സ്വാഗതവും ഷജീര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on കേരള പുരോഗതിക്ക് അടിസ്ഥാനം പ്രവാസികള്‍ : മന്ത്രി ഇബ്രാഹീം കുഞ്ഞ്

സ്‌നേഹ സംഗമം സംഘടിപ്പിച്ചു

December 9th, 2015

kmcc-sarga-dhara-sneha-samgamam-2015-ePathram

അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷ ത്തോട് അനു ബന്ധിച്ച് അബു ദാബി കണ്ണൂര്‍ ജില്ലാ കെ. എം. സി. സി. ‘സര്‍ഗ്ഗ ധാര’അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടി പ്പിച്ച ‘സ്നേഹ സംഗമം 2015’ പരിപാടി കളുടെ വൈവി ധ്യത്താല്‍ ശ്രദ്ധേയ മായി.

നസീര്‍ ബി. മാട്ടൂല്‍ സ്‌നേഹ സംഗമ ത്തിന്റെ ഉദ്ഘാടനം നിര്‍വ്വ ഹിച്ചു. ഒ. കെ. ഹസ്സന്‍ കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ഉസ്മാന്‍ കരപ്പാത്ത്, വി. പി. കെ. അബ്ദുള്ള, മൊയ്തു ഹാജി കടന്നപ്പള്ളി, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, വി. കെ. ഷാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഖുര്‍ആന്‍ പാരായണം, മാപ്പിള പ്പാട്ട്, പ്രസംഗം, കബഡി, കമ്പ വലി, പാചകം തുടങ്ങിയ മത്സരങ്ങള്‍ കെ. എം. സി. സി. യുടെ വിവിധ മണ്ഡല ങ്ങള്‍ ക്കായി സംഘടിപ്പിച്ചു. പയ്യന്നൂര്‍ മണ്ഡലം ഒന്നാം സ്ഥാനവും ഇരിക്കൂര്‍ മണ്ഡലം രണ്ടാം സ്ഥാനവും തളിപ്പറമ്പ് മണ്ഡലം മൂന്നാം സ്ഥാനവും നേടി.

ജനറല്‍ സെക്രട്ടറി ഹംസ നടുവില്‍ സ്വാഗതവും ട്രഷറര്‍ യു. ഷറ ഫു ദ്ദീന്‍ നന്ദിയും പറഞ്ഞു. യു. കെ. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കൊളച്ചേരി, കാസിം കവ്വായി, മുസ്തഫ പറമ്പില്‍, ഹാരിസ് നാലകത്ത് തുടങ്ങിയവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

Comments Off on സ്‌നേഹ സംഗമം സംഘടിപ്പിച്ചു

നസീർ രാമന്തളി: കെ. എം. സി. സി. കലാ പ്രതിഭ

December 5th, 2015

nazeer-ramanthali-kala-prathibha-of-kmcc-ePathram
ദുബായ് : യു. എ. ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബായ് കെ. എം. സി. സി. നടത്തിയ സംസ്ഥാന കലോ ത്സവ ത്തിൽ കലാ വിഭാഗ ത്തിൽ വ്യക്തി ഗത മത്സര ങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റു കൾ നേടി കലാ പ്രതിഭ പുരസ്കാര ത്തിന് നസീർ രാമന്തളി അർഹ നായി.

ദുബായ് എൻ. ഐ. മോഡൽ സ്കൂൾ അങ്കണ ത്തിൽ വച്ച് നടന്ന സമ്മേളന ത്തിൽ വച്ച് കേരള വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലി ക്കുട്ടിയും സാദിഖ് അലി ശിഹാബ് തങ്ങളും ചേർന്ന് നസീറിനു കലാ പ്രതിഭ പുരസ്കാരം സമ്മാനിച്ചു.

കാര്‍ട്ടൂണിസ്റ്റും ചിത്രകാര നു മായ നസീർ രാമന്തളി തുടർച്ച യായി നാലാം വർഷ മാണ് കെ. എം. സി. സി. കലോത്സവ ത്തിൽ കലാ പ്രതിഭ പുരസ്കാരം നേടുന്നത്.

- pma

വായിക്കുക: , ,

Comments Off on നസീർ രാമന്തളി: കെ. എം. സി. സി. കലാ പ്രതിഭ


« Previous Page« Previous « ഇടത് പക്ഷം എന്നും പ്രവാസികൾക്കൊപ്പം: പിണറായി
Next »Next Page » യൂണിവേഴ്സൽ ആശുപത്രി രണ്ടാം വാർഷികം »



  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine