നസീർ രാമന്തളി: കെ. എം. സി. സി. കലാ പ്രതിഭ

December 5th, 2015

nazeer-ramanthali-kala-prathibha-of-kmcc-ePathram
ദുബായ് : യു. എ. ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബായ് കെ. എം. സി. സി. നടത്തിയ സംസ്ഥാന കലോ ത്സവ ത്തിൽ കലാ വിഭാഗ ത്തിൽ വ്യക്തി ഗത മത്സര ങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റു കൾ നേടി കലാ പ്രതിഭ പുരസ്കാര ത്തിന് നസീർ രാമന്തളി അർഹ നായി.

ദുബായ് എൻ. ഐ. മോഡൽ സ്കൂൾ അങ്കണ ത്തിൽ വച്ച് നടന്ന സമ്മേളന ത്തിൽ വച്ച് കേരള വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലി ക്കുട്ടിയും സാദിഖ് അലി ശിഹാബ് തങ്ങളും ചേർന്ന് നസീറിനു കലാ പ്രതിഭ പുരസ്കാരം സമ്മാനിച്ചു.

കാര്‍ട്ടൂണിസ്റ്റും ചിത്രകാര നു മായ നസീർ രാമന്തളി തുടർച്ച യായി നാലാം വർഷ മാണ് കെ. എം. സി. സി. കലോത്സവ ത്തിൽ കലാ പ്രതിഭ പുരസ്കാരം നേടുന്നത്.

- pma

വായിക്കുക: , ,

Comments Off on നസീർ രാമന്തളി: കെ. എം. സി. സി. കലാ പ്രതിഭ

സമാദാനി യുടെ പ്രഭാഷണം ഉമ്മുൽ ഖുവൈനിൽ

December 3rd, 2015

samadani-iuml-leader-ePathram
ഉമ്മുൽ ഖുവൈൻ : 44 ആ മത് ദേശീയ ദിന ആഘോഷ ത്തിന്റെ ഭാഗ മായി ഉമ്മുൽ ഖുവൈൻ കെ. എം. സി. സി. ഡിസംബർ 5 ശനിയാഴ്ച വൈകു ന്നേരം ഇന്ത്യൻ അസോ സിയേഷൻ ഹാളിൽ സംഘടി പ്പിക്കുന്ന പൊതു സമ്മേളന ത്തിൽ അബ്ദു സ്സമദ് സമദാനി പ്രഭാഷണം നടത്തും.

സംസ്ഥാന – ജില്ലാ കെ. എം. സി. സി. നേതാക്കൾ സംബന്ധി ക്കും.

ഇതിനു മുന്നോടി യായി നടക്കുന്ന കലാ സാംസ്‌കാരിക പരിപാടി കളിൽ ദഫ് മുട്ട്, കോൽക്കളി, ഒപ്പന, മാജിക് ഷോ, അറബിക് ഡാൻസ് തുടങ്ങിയവ അവതരി പ്പിക്കും. പ്രവേശനം സൗജന്യം .

വിവരങ്ങൾക്ക് : 050 46 69 943

- pma

വായിക്കുക:

Comments Off on സമാദാനി യുടെ പ്രഭാഷണം ഉമ്മുൽ ഖുവൈനിൽ

ഇസ്ലാമിക് സെന്റർ ദേശീയ ദിനാഘോഷം ഡിസംബർ നാലിന്

December 1st, 2015

അബുദാബി : വൈവിധ്യമാര്‍ന്ന പരിപാടി കളോടെ ഇന്ത്യൻ ഇസ്‌ലാമിക് സെന്ററും കെ. എം. സി. സി.യും സംയുക്ത മായി ദേശീയ ദിന ആഘോഷം സംഘ ടിപ്പിക്കും എന്ന് ഭാര വാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

ഡിസംബര്‍ 4 വെള്ളിയാഴ്ച രാത്രി 8 മണിക്ക് സെന്റർ ഓഡിറ്റോറിയ ത്തിൽ നടക്കുന്ന ഇന്ത്യാ അറബ് സാംസ്‌കാരിക സമ്മേളനം യു. എ. ഇ. പ്രസിഡ ന്റിന്റെ മത കാര്യ നിയമോപ ദേഷ്‌ടാവ് ശൈഖ് അലി അൽ ഹാഷിമി ഉദ്‌ഘാടനം ചെയ്യും. മുൻ ക്രിക്കറ്റ് ക്യാപ്‌റ്റൻ മുഹമ്മദ് അസ്ഹറുദ്ധീന്‍ മുഖ്യാതിഥി യായി പങ്കെടുക്കും.

ഇന്ത്യൻ അംബാസ്സിഡർ ടി. പി. സീതാറാം, യു. എ. ഇ. തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി മുബാറക് അൽ ദാഹിരി, അബുദാബി യിലെ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ വേദി യില്‍ എത്തും.

സമ്മേളനാ നന്തരം പ്രശസ്ത മാപ്പിള പ്പാട്ടു ഗായിക രഹനയും സംഘവും അവതരി പ്പിക്കുന്ന സംഗീത വിരുന്നും ഇസ്‌ലാമിക് സെന്റർ ബാല വേദി യുടെ കലാ പരിപാടി കളും അരങ്ങേറും.

വാർത്താ സമ്മേളന ത്തിൽ ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി, ജനറൽ സെക്രട്ടറി കെ. വി. മുഹമ്മദ് കുഞ്ഞി, ട്രഷറർ ഷുക്കൂറലി കല്ലിങ്ങൽ, കെ. എം. സി. സി. നേതാക്ക ളായ യു. അബ്‌ദുല്ല ഫാറൂഖി, നസീര്‍ ബി. മാട്ടൂല്‍, വി. കെ. ഷാഫി, തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഇസ്ലാമിക് സെന്റർ ദേശീയ ദിനാഘോഷം ഡിസംബർ നാലിന്

ദേശീയ ദിന ആഘോഷം : ‘സ്നേഹ സംഗമം 2015′

December 1st, 2015

kmcc-sarga-dhara-sneha-samgamam-2015-ePathram
അബുദാബി : യു. എ. ഇ. ദേശീയ ദിനാഘോഷ ത്തോട് അനു ബന്ധി ച്ച് അബുദാബി കണ്ണൂർ ജില്ലാ കെ. എം. സി. സി. ‘സർഗ്ഗ ധാര’ സംഘടി പ്പിക്കുന്ന ‘സ്നേഹ സംഗമം 2015′ ഡിസംബർ 2 ബുധനാഴ്ച രാവിലെ 8 മണി മുതൽ ഇന്ത്യൻ ഇസ്ലാമിക് സെൻറ റിൽ വെച്ച് നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

സ്നേഹ സംഗമ ത്തിന്റെ ആറാം വാർഷികം കൂടി യായ പരിപാടി യുടെ മുന്നോടി യായി രാവിലെ 8 മണി ക്ക് വർണ്ണാഭ മായ ദേശീയ ദിന പരേഡ്, മാർച്ച് പാസ്റ്റ് എന്നിവ നടക്കും. കണ്ണൂർ ജില്ല യിലെ മുഴുവൻ മണ്ഡല ങ്ങളി ലെയും പ്രവർത്ത കരെ അണി നിരത്തി യാണ് സെന്റർ അങ്കണ ത്തിൽ ഈ പരി പാടി നടക്കുക.

മണ്ഡല അടിസ്ഥാന ത്തിൽ നടക്കുന്ന കലാ – കായിക – വിനോദ – പാചക മത്സര ങ്ങളിൽ ജില്ല യിലെ എട്ട് മണ്ഡല ങ്ങളിലെ കുട്ടി കളും സ്ത്രീ കളും അടക്ക മുള്ള വര്‍ വിവിധ വിഭാഗ ങ്ങളി ലായി മത്സ രിക്കും എന്നും പരിപാടി യിൽ നിന്നുള്ള വരുമാനം ജില്ല യിലെ ജീവ കാരുണ്യ പ്രവർത്തന ങ്ങൾക്ക് വിനി യോഗിക്കും എന്നും സംഘാട കർ അറിയിച്ചു.

വാർത്താ സമ്മേളന ത്തിൽ രക്ഷാധി കാരി മൊയ്തു ഹാജി കടന്ന പ്പള്ളി, ജനറൽ കൺവീനർ , ഹംസ നടുവിൽ, ട്രഷറർ യു. എം. ശറഫുദ്ധീൻ, യു. കെ. മുഹമ്മദ്‌ കുഞ്ഞി, മുഹമ്മദ്‌ കൊളച്ചേരി, മുസ്തഫ പറമ്പത്ത് തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ദേശീയ ദിന ആഘോഷം : ‘സ്നേഹ സംഗമം 2015′

ദുബായ് പോലീസ് പരേഡ്: കെ. എം. സി. സി.യും പങ്കു ചേര്‍ന്നു

November 26th, 2015

dubai-kmcc-uae-national-day-pared-2015-ePathram
ദുബായ് : നാല്പത്തി നാലാമത് യു. എ. ഇ. ദേശീയ ദിന ത്തോട് അനുബന്ധിച്ച് ദു​ബായ്​ പൊലീസ് നടത്തിയ വര്‍ണ്ണ ശബള മായ പരേഡില്‍ സ്വദേശി കള്‍ക്കൊപ്പം നൂറു കണ ക്കിന് കെ. എം. സി. സി. പ്രവര്‍ത്തക​രും അണി ചേര്‍​ന്നു. ​തുടര്‍ച്ച യായ അഞ്ചാം തവണ​ യാണ് ദു​ബായ് ​​പൊലീസുമായി ​കെ. എം. സി. സി. സഹകരിക്കുന്നത്. നായിഫ് പൊലീസ് ആസ്ഥാനത്ത് നടന്ന പരേഡില്‍ ബര്‍ ദു​ബായ് പൊലീസ് സ്റ്റേഷന്‍ ​തലവൻ കേണല്‍ അബ്ദുല്‍ ഖാദിം സുറൂര്‍ അല്‍ മല്‍സാം മുഖ്യാതിഥി ആയിരുന്നു.

മലയാളികള്‍ യു. എ. ഇ. യുടെ വളര്‍ച്ചക്കും സുരക്ഷിതത്വ ത്തിനും ആത്മാര്‍ത്ഥ മായ സംഭാവന കള്‍ അര്‍പ്പിച്ച മാതൃകാ സമൂഹ മാണ് എന്ന്‍ ദുബായ് പോലീസ് മേധാവി ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. ലോക ത്തിലെ വിവിധ രാജ്യ ങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ അധി വസി ക്കുന്ന യു. എ. ഇ. യില്‍ മലയാളി കളുടെ സ്ഥാനവും പ്രവര്‍ത്തന ങ്ങളും മുന്‍ നിര യില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനത് അറബ് കല കളും, കെ. എം. സി. സി. യുടെ കലാ വിഭാഗ മായ സര്‍ഗ്ഗ ധാര അവതരിപ്പിച്ച അറബിക്ക് ഡാന്‍സും ദഫ്മുട്ടും കോല്‍ ക്കളിയും ബാന്‍ഡ് വാദ്യ ങ്ങളും മലയാള തനിമ യുള്ള കലാ രൂപങ്ങളും പരേഡി നെ കൂടുതല്‍ മനോഹരമാക്കി.

വ്യാഴാഴ്ച രാവിലെ എട്ടു മണി യോടെ ദുബായ് സബക്ക യിലെ പഴയ കെ. എം. സി. സി. ആസ്ഥാന പരിസരത്ത് എത്തിയ പ്രവര്‍ത്തകര്‍ ഒന്‍പതു മണിയോടെ നായിഫ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച പരേഡില്‍ അണി ചേരുക യായിരുന്നു. കെ. എം. സി. സി. നേതാക്കളായ ഇബ്രാഹിം എളേറ്റില്‍,​ ​ പി. കെ​.​ അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, എ. സി​.​ഇസ്മാ യില്‍ എന്നിവരടെ നേതൃത്വ ത്തില്‍ ​ആയിരുന്നു പ്രവർത്തകർ അണി നിരന്നത്.​​​

സേവന മികവിനുള്ള പ്രത്യേക അംഗീകാര പത്രവും അംഗീകാര ത്തിന്റെ മുദ്രണം ചാര്‍ത്തിയ മെഡലും നായിഫ് പോലീസ് സ്റ്റേഷന്‍ മേധാവി അബ്ദുല്‍ റഹിമാന്‍ ഉബൈദുള്ള യുടെ സാന്നിദ്ധ്യ ത്തില്‍ ദുബായ് പോലീസ് മേധാവി ഖലീല്‍ ഇബ്രാഹിം മന്‍സൂരി യില്‍ നിന്ന് മഞ്ചേശ്വരം മണ്ഡലം എം. എല്‍. എ. അബ്ദുല്‍ റസാഖ് ഏറ്റു വാങ്ങി.

മുസ്തഫ തിരൂര്‍, മുഹമ്മദ്‌ പട്ടാമ്പി, ആവയില്‍ ഉമ്മര്‍, ഉസ്മാന്‍ പി. തലശ്ശേരി, അഡ്വ. സാജിദ് അബൂബക്കര്‍, ഇസ്മയില്‍ ഏറാമല, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, അഷ്‌റഫ്‌ കൊടു ങ്ങല്ലൂര്‍, ഹനീഫ് കല്‍മട്ട, ഹസൈ നാര്‍ തോട്ടും ഭാഗം, എം. എച്ച്. മുഹമ്മദ്‌ കുഞ്ഞി തുടങ്ങിയ വിവിധ ജില്ലാ – മണ്ഡലം നേതാക്ക ന്മാര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ദുബായ് പോലീസ് പരേഡ്: കെ. എം. സി. സി.യും പങ്കു ചേര്‍ന്നു


« Previous Page« Previous « ഇടപാടു കാര്‍ക്കും ജീവന ക്കാര്‍ക്കും യു. എ. ഇ. എക്‌സ്ചേഞ്ചിന്റെ ആദരം
Next »Next Page » അപെക്സ് ടൂള്‍സ് – ഹാര്‍ഡ്‌ വെയര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് മുസ്സഫ യില്‍ »



  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine