അബുദാബി : യു. എ. ഇ. ദേശീയ ദിനാഘോഷ ത്തോട് അനുബന്ധിച്ച് അബുദാബി കണ്ണൂർ ജില്ലാ കെ. എം. സി. സി. ‘സർഗ്ഗ ധാര’ സംഘടി പ്പിക്കുന്ന ‘സ്നേഹ സംഗമം 2015’ ഡിസംബർ 2 ബുധനാഴ്ച രാവിലെ 8 മണി മുതൽ ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ വെച്ച് നടക്കും.
മണ്ഡല അടിസ്ഥാന ത്തിൽ നടക്കുന്ന കലാ – കായിക – പാചക മത്സര ങ്ങളിൽ ജില്ല യിലെ എട്ട് മണ്ഡല ങ്ങളിലെ കുട്ടികളും സ്ത്രീകളും അടക്ക മുള്ള വര്‍ വിവിധ വിഭാഗ ങ്ങളിലായി മത്സരിക്കും. സ്നേഹ സംഗമ ത്തിന്റെ മുന്നോടി യായി ജില്ല യിലെ മുഴുവൻ മണ്ഡല ങ്ങളിലെയും പ്രവർത്തകരെ അണി നിരത്തി വർണ്ണ ശബളമായ പരിപാടി കളോടെ മാർച്ച് പാസ്റ്റ് നടക്കും.
പരിപാടി യുടെ വിജയ ത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി ഉസ്മാൻ കരപ്പാത്ത്, വി. പി. കെ. അബ്ദുല്ല, മൊയ്തു ഹാജി കടന്നപ്പള്ളി. (രക്ഷാധികാരികൾ), നസീർ ബി. മാട്ടൂൽ. (ചെയർമാൻ) ഹസ്സൻ കുഞ്ഞി വട്ടക്കോൽ. (വർക്കിംഗ് ചെയർമാൻ), ഹംസ നടുവിൽ (കൺവീനർ), യു. എം. ശറഫുദ്ധീൻ (ട്രഷറർ) എന്നിവരെയും വിവിധ സബ്ബ് കമ്മിറ്റി ഭാര വാഹികളായി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ഹാരിസ് നാലകത്ത്, വി. കെ. ഷാഫി, വി. പി. കാസിം , യു. കെ. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കൊളച്ചേരി, ഒ. പി. അബ്ദുറഹിമാൻ മൗലവി, മുസ്തഫ പറമ്പത്ത് എന്നിവരെയും തെരഞ്ഞെടുത്തു.