ദുബായ് പോലീസ് പരേഡ്: കെ. എം. സി. സി.യും പങ്കു ചേര്‍ന്നു

November 26th, 2015

dubai-kmcc-uae-national-day-pared-2015-ePathram
ദുബായ് : നാല്പത്തി നാലാമത് യു. എ. ഇ. ദേശീയ ദിന ത്തോട് അനുബന്ധിച്ച് ദു​ബായ്​ പൊലീസ് നടത്തിയ വര്‍ണ്ണ ശബള മായ പരേഡില്‍ സ്വദേശി കള്‍ക്കൊപ്പം നൂറു കണ ക്കിന് കെ. എം. സി. സി. പ്രവര്‍ത്തക​രും അണി ചേര്‍​ന്നു. ​തുടര്‍ച്ച യായ അഞ്ചാം തവണ​ യാണ് ദു​ബായ് ​​പൊലീസുമായി ​കെ. എം. സി. സി. സഹകരിക്കുന്നത്. നായിഫ് പൊലീസ് ആസ്ഥാനത്ത് നടന്ന പരേഡില്‍ ബര്‍ ദു​ബായ് പൊലീസ് സ്റ്റേഷന്‍ ​തലവൻ കേണല്‍ അബ്ദുല്‍ ഖാദിം സുറൂര്‍ അല്‍ മല്‍സാം മുഖ്യാതിഥി ആയിരുന്നു.

മലയാളികള്‍ യു. എ. ഇ. യുടെ വളര്‍ച്ചക്കും സുരക്ഷിതത്വ ത്തിനും ആത്മാര്‍ത്ഥ മായ സംഭാവന കള്‍ അര്‍പ്പിച്ച മാതൃകാ സമൂഹ മാണ് എന്ന്‍ ദുബായ് പോലീസ് മേധാവി ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. ലോക ത്തിലെ വിവിധ രാജ്യ ങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ അധി വസി ക്കുന്ന യു. എ. ഇ. യില്‍ മലയാളി കളുടെ സ്ഥാനവും പ്രവര്‍ത്തന ങ്ങളും മുന്‍ നിര യില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനത് അറബ് കല കളും, കെ. എം. സി. സി. യുടെ കലാ വിഭാഗ മായ സര്‍ഗ്ഗ ധാര അവതരിപ്പിച്ച അറബിക്ക് ഡാന്‍സും ദഫ്മുട്ടും കോല്‍ ക്കളിയും ബാന്‍ഡ് വാദ്യ ങ്ങളും മലയാള തനിമ യുള്ള കലാ രൂപങ്ങളും പരേഡി നെ കൂടുതല്‍ മനോഹരമാക്കി.

വ്യാഴാഴ്ച രാവിലെ എട്ടു മണി യോടെ ദുബായ് സബക്ക യിലെ പഴയ കെ. എം. സി. സി. ആസ്ഥാന പരിസരത്ത് എത്തിയ പ്രവര്‍ത്തകര്‍ ഒന്‍പതു മണിയോടെ നായിഫ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച പരേഡില്‍ അണി ചേരുക യായിരുന്നു. കെ. എം. സി. സി. നേതാക്കളായ ഇബ്രാഹിം എളേറ്റില്‍,​ ​ പി. കെ​.​ അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, എ. സി​.​ഇസ്മാ യില്‍ എന്നിവരടെ നേതൃത്വ ത്തില്‍ ​ആയിരുന്നു പ്രവർത്തകർ അണി നിരന്നത്.​​​

സേവന മികവിനുള്ള പ്രത്യേക അംഗീകാര പത്രവും അംഗീകാര ത്തിന്റെ മുദ്രണം ചാര്‍ത്തിയ മെഡലും നായിഫ് പോലീസ് സ്റ്റേഷന്‍ മേധാവി അബ്ദുല്‍ റഹിമാന്‍ ഉബൈദുള്ള യുടെ സാന്നിദ്ധ്യ ത്തില്‍ ദുബായ് പോലീസ് മേധാവി ഖലീല്‍ ഇബ്രാഹിം മന്‍സൂരി യില്‍ നിന്ന് മഞ്ചേശ്വരം മണ്ഡലം എം. എല്‍. എ. അബ്ദുല്‍ റസാഖ് ഏറ്റു വാങ്ങി.

മുസ്തഫ തിരൂര്‍, മുഹമ്മദ്‌ പട്ടാമ്പി, ആവയില്‍ ഉമ്മര്‍, ഉസ്മാന്‍ പി. തലശ്ശേരി, അഡ്വ. സാജിദ് അബൂബക്കര്‍, ഇസ്മയില്‍ ഏറാമല, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, അഷ്‌റഫ്‌ കൊടു ങ്ങല്ലൂര്‍, ഹനീഫ് കല്‍മട്ട, ഹസൈ നാര്‍ തോട്ടും ഭാഗം, എം. എച്ച്. മുഹമ്മദ്‌ കുഞ്ഞി തുടങ്ങിയ വിവിധ ജില്ലാ – മണ്ഡലം നേതാക്ക ന്മാര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ദുബായ് പോലീസ് പരേഡ്: കെ. എം. സി. സി.യും പങ്കു ചേര്‍ന്നു

ദേശീയ ദിനാഘോഷം : പോലീസ് പരേഡ്‌

November 26th, 2015

logo-44th-uae-national-day-ePathram
ദുബായ് : യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി ദുബായ് പോലീസു മായി സഹകരിച്ച് കെ. എം. സി. സി. സംഘടി പ്പിക്കുന്ന പരേഡ് വ്യാഴാഴ്ച, ദുബായ് നായി ഫില്‍ നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

വര്‍ണ്ണാ ഭമായ ദേശീയ ദിന പരേഡില്‍ സ്വദേശി കള്‍ക്കൊപ്പം കെ. എം. സി. സി. പ്രവര്‍ ത്തകരും അണി നിരക്കും. കുതിര പ്പട യുടെ അകമ്പടി യോടെ അറബ് തനത് കലാ രൂപ ങ്ങളുമായി സ്വദേശി വിദ്യാര്‍ ത്ഥി കള്‍ അണി നിരക്കും.

കേരള ത്തിന്റെ തനത് മാപ്പിള കലാ രൂപ ങ്ങളായ കോല്‍ക്കളി, ദഫ്മുട്ട് എന്നിവയും അര ങ്ങേറും. വിവര ങ്ങള്‍ക്ക്: 04 27 27 773.

- pma

വായിക്കുക: , ,

Comments Off on ദേശീയ ദിനാഘോഷം : പോലീസ് പരേഡ്‌

ദേശീയ ദിന ആഘോഷം : ക്വിസ് മത്സരം 26 ന്

November 24th, 2015

ദുബായ് : യു. എ. ഇ. ദേശീയ ദിന ആഘോഷ ത്തിന്റെ ഭാഗ മായി ദുബായ് കെ. എം. സി. സി. യില്‍ നവംബര്‍ 26 വ്യാഴാഴ്ച രാത്രി 7.30ന് ക്വിസ് മല്‍സരം നടക്കും. പങ്കെടുക്കു ന്നവര്‍ ജില്ലാ മാനേജര്‍മാര്‍ മുഖേന പേര് രജിസ്റ്റര്‍ ചെയ്യുണം എന്ന് ഭാരവാഹി കള്‍ അറിയിച്ചു.

- pma

വായിക്കുക:

Comments Off on ദേശീയ ദിന ആഘോഷം : ക്വിസ് മത്സരം 26 ന്

കണ്ണൂർ ജില്ലാ കെ. എം. സി. സി. ‘സ്നേഹ സംഗമം’ ഡിസംബർ രണ്ടിന്

November 24th, 2015

kmcc-logo-epathram അബുദാബി : യു. എ. ഇ. ദേശീയ ദിനാഘോഷ ത്തോട് അനുബന്ധിച്ച് അബുദാബി കണ്ണൂർ ജില്ലാ കെ. എം. സി. സി. ‘സർഗ്ഗ ധാര’ സംഘടി പ്പിക്കുന്ന ‘സ്നേഹ സംഗമം 2015’ ഡിസംബർ 2 ബുധനാഴ്ച രാവിലെ 8 മണി മുതൽ ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ വെച്ച് നടക്കും.

മണ്ഡല അടിസ്ഥാന ത്തിൽ നടക്കുന്ന കലാ – കായിക – പാചക മത്സര ങ്ങളിൽ ജില്ല യിലെ എട്ട് മണ്ഡല ങ്ങളിലെ കുട്ടികളും സ്ത്രീകളും അടക്ക മുള്ള വര്‍ വിവിധ വിഭാഗ ങ്ങളിലായി മത്സരിക്കും. സ്നേഹ സംഗമ ത്തിന്റെ മുന്നോടി യായി ജില്ല യിലെ മുഴുവൻ മണ്ഡല ങ്ങളിലെയും പ്രവർത്തകരെ അണി നിരത്തി വർണ്ണ ശബളമായ പരിപാടി കളോടെ മാർച്ച് പാസ്റ്റ് നടക്കും.

പരിപാടി യുടെ വിജയ ത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി ഉസ്മാൻ കരപ്പാത്ത്, വി. പി. കെ. അബ്ദുല്ല, മൊയ്തു ഹാജി കടന്നപ്പള്ളി. (രക്ഷാധികാരികൾ), നസീർ ബി. മാട്ടൂൽ. (ചെയർമാൻ) ഹസ്സൻ കുഞ്ഞി വട്ടക്കോൽ. (വർക്കിംഗ് ചെയർമാൻ), ഹംസ നടുവിൽ (കൺവീനർ), യു. എം. ശറഫുദ്ധീൻ (ട്രഷറർ) എന്നിവരെയും വിവിധ സബ്ബ് കമ്മിറ്റി ഭാര വാഹികളായി അഡ്വ. കെ. വി. മുഹമ്മദ്‌ കുഞ്ഞി, ഹാരിസ് നാലകത്ത്, വി. കെ. ഷാഫി, വി. പി. കാസിം , യു. കെ. മുഹമ്മദ്‌ കുഞ്ഞി, മുഹമ്മദ്‌ കൊളച്ചേരി, ഒ. പി. അബ്ദുറഹിമാൻ മൗലവി, മുസ്തഫ പറമ്പത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

- pma

വായിക്കുക: ,

Comments Off on കണ്ണൂർ ജില്ലാ കെ. എം. സി. സി. ‘സ്നേഹ സംഗമം’ ഡിസംബർ രണ്ടിന്

ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്

November 15th, 2015

badminton-epathram
അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ നേതൃത്വ ത്തില്‍ ഡിസംബര്‍ 3 വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ യു. എ. ഇ. തല ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സെന്റര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും.

ലീഗ് കം നോക്കൗട്ട് അടിസ്‌ഥാനത്തില്‍ നടക്കുന്ന മല്‍സരത്തില്‍ 24 ടീമുകള്‍ മാറ്റുരയ്ക്കും. ഒന്നും രണ്ടും മൂന്നും സ്‌ഥാനം നേടുന്ന വര്‍ക്കു യു. എ. ഇ. എക്‌സ്‌ചേഞ്ച് ട്രോഫിയും യഥാക്രമം 5000, 2000, 1000 ദിര്‍ഹം കാഷ് അവാര്‍ഡും സമ്മാനിക്കും.

പുരുഷന്മാര്‍ ക്കായുള്ള ഡബിള്‍സ് മല്‍സര ത്തിന്റെ വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനും ബന്ധപ്പെടുക : 02- 642 44 88, 050- 050 691 43 25

- pma

വായിക്കുക: ,

Comments Off on ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്


« Previous Page« Previous « അബുദാബി സയന്‍സ് ഫെസ്‌റ്റിവല്‍
Next »Next Page » കൊയ്ത്തുത്സവം ആഘോഷിച്ചു »



  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine