പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നിവേദനം നൽകി

May 30th, 2023

അബുദാബി : പൂടുംങ്കല്ല് ആശുപത്രിയുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ച് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരുടെയും മറ്റു സ്റ്റാഫുകളുടെയും ഒഴിവുകൾ നികത്തുവാനും അത്യാഹിത വിഭാഗം സ്ഥാപിച്ച് അപകടങ്ങളില്‍ പെടുന്നവരും ഹൃദയാഘാതം പോലെ യുള്ള എമര്‍ജന്‍സി കേസുകള്‍ അറ്റന്‍ഡ് ചെയ്യാനും സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ടും ഹോളി ഫാമിലി സ്കൂളിന് ഒരു സ്കൂൾ ബസ്സ് അനുവദി ക്കണം എന്ന് ആവശ്യപ്പെട്ടും കാസർ കോട് എം. പി. രാജ്‌ മോഹൻ ഉണ്ണിത്താന് ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ യു. എ. ഇ. കൂട്ടായ്മ അബുദാബി ഘടകം നിവേദനം നൽകി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭാരത് ടെക് ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റര്‍ രൂപീകരിച്ചു

May 30th, 2023

indian-engineers-community-bharat-tech-foundation-uae-chapter-ePathram
അബുദാബി : ഇന്ത്യൻ എഞ്ചിനീയർമാരുടെ ആഗോള കൂട്ടായ്മ ഭാരത് ടെക് ഫൗണ്ടേഷന്‍ (ബി. ടി. എഫ്.) യു. എ. ഇ. ചാപ്റ്റര്‍ രൂപീകരിച്ചു. വിഹാൻ 2023 എന്ന പേരില്‍ ദുബായിൽ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യൻ കോൺസൽ ജനറൽ ‍ഡോ. അമൻ പുരി മുഖ്യാതിഥി ആയിരുന്നു. ഡോ. അർഷി അയൂബ് മുഹമ്മദ് സവേരി, ഡയറക്ടർ നാരായൺ രാമ സ്വാമി, ഡോ. ശ്രീനിവാസ് തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു.

വിദേശ കാര്യ വകുപ്പ് സഹ മന്ത്രി വി. മുരളീ ധരൻ ഓൺ ലൈനിൽ ആശംസ നേർന്നു. ഇന്ത്യയുടെ വികസനത്തിന് മികവുറ്റ സംഭാവനകള്‍ നല്‍കാന്‍ എഞ്ചിനീയർമാർക്ക് കഴിയും എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

യു. എ. ഇ. ചാപ്റ്റർ ഭാരവാഹികൾ : സുധീർ ബാല കൃഷ്ണൻ (പ്രസിഡണ്ട്), സന്ധ്യ വിനോദ് (ജനറല്‍ സെക്രട്ടറി), ശരവൺ പാർത്ഥ സാരഥി (വൈസ് പ്രസിഡണ്ട്), രോഹിത് ശർമ്മ (ജോയിന്‍റ് സെക്രട്ടറി), എൻ. വിജയ കുമാർ (ട്രഷറര്‍), എ. പി. മുത്തുറാം, ശിവ മോഹന്‍, സുഭാഷ് രജ് പുത്, കെ. ആർ. ശ്രീകുമാർ, ഉമേഷ് കുമാർ, കെ. വിനോദ് കുമാർ, അനിൽ വി. കുമാർ, ദീപക് കുമാർ, പ്രദീപ് കുമാർ, ദീപേഷ് രാജീവ് (ഭരണ സമിതി അംഗങ്ങള്‍)

ലോക രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ എഞ്ചിനീയര്‍മാരുടെ അനുഭവ സമ്പത്തിലൂടെ ഭാരത ത്തിന്‍റെ കാർഷിക, വിദ്യാഭ്യാസ, സാങ്കേതിക മേഖല കളിൽ വിപ്ലകരമായ മാറ്റം കൊണ്ടു വരികയാണ് ഭാരത് ടെക് ഫൗണ്ടേഷന്‍ എന്ന കൂട്ടായ്മയുടെ ലക്‌ഷ്യം എന്ന് ബി. ടി. എഫിനെക്കുറിച്ച് വിശദീകരിക്കാൻ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഭാരവാഹികള്‍ അറിയിച്ചു.

ബി. ടി. എഫ്. യു. എ. ഇ. ചാപ്റ്റർ പ്രസിഡണ്ട് സുധീർ ബാലകൃഷ്ണൻ, ഗ്ലോബൽ കോഡിനേറ്റർ സിദ്ധാർത്ഥ് നാരായൺ, ഭാരവാഹികളായ സുഭാഷ് രജ് പുത്, അനിൽ വി. കുമാർ, ദീപക് കുമാർ എന്നിവർ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കാലാവസ്ഥ വ്യതിയാന ചാലഞ്ച്

May 26th, 2023

dr-shamsheer-vayalil-announce-the-climate-change-collaboration-oxford-saïd-ePathram
അബുദാബി : യു. എ. ഇ. യിൽ നടക്കുന്ന COP28 ആഗോള ഉച്ച കോടിക്ക് മുന്നോടിയായി, ലോകം എമ്പാടും ഉള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക കാലാവസ്ഥ വ്യതിയാന ചാലഞ്ച് പ്രഖ്യാപിച്ചു. ഓക്സ് ഫോഡ് സർവ്വ കലാശാല യിലെ പ്രശസ്തമായ സെയ്ദ് ബിസിനസ്സ് സ്‌കൂളും മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹെൽത്ത് കെയര്‍ കമ്പനികളില്‍ ഒന്നായ ബുർജീൽ ഹോൾഡിംഗ്സും സംയുക്തമായാണ് ചാലഞ്ച് സംഘടിപ്പി ക്കുന്നത്.

‘ബുർജീൽ ഹോൾഡിംഗ്‌സ് ഓക്സ് ഫോഡ് സെയ്ദ് കാലാവസ്ഥാ വ്യതിയാന ചലഞ്ച്’ മത്സരത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അപകട സാദ്ധ്യത കളെ ക്കുറിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇടയില്‍ അവബോധം വളർത്തുകയാണ് ലക്ഷ്യം.

ചാലഞ്ചിന്‍റെ ഭാഗമായി കാലാവസ്ഥാ വ്യതിയാന വുമായി ബന്ധപ്പെട്ട പാഠ്യ പദ്ധതികൾ സമർപ്പിക്കാൻ അദ്ധ്യാപകർക്കും അവസരം ഉണ്ടാകും. ചാലഞ്ചിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഈ വർഷം അവസാനം ദുബായിൽ നടക്കുന്ന COP28 ഉച്ചകോടിക്കിടെ പരിഹാര നിർദ്ദേശങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും.

ഓക്സ് ഫോഡില്‍ അടുത്ത വർഷം നടക്കുന്ന പ്രത്യേക കാലാവസ്ഥാ വ്യതിയാന പരിപാടിയിൽ പങ്കെടുക്കാനും വിജയികൾക്ക് അവസരം ലഭിക്കും.

cop-28-climate-change-collaboration-burjeel-delegation-s-visit-to-oxford-saïd-ePathram

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പങ്കാളിത്തം ചർച്ച ചെയ്യാനായി ബുർജീൽ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം സ്കൂൾ സന്ദർശിച്ചു. മത്സര ത്തിന്‍റെ കൂടുതൽ വിശാദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

കാലാവസ്ഥാ വ്യതിയാനം മനുഷ്യ രാശി നേരിടുന്ന ഏറ്റവും സങ്കീർണ്ണമായ ഭീഷണി യാണ് എന്നും വിദ്യാർത്ഥികൾ അതിന്‍റെ പ്രത്യാഘാതത്തില്‍ ആണെന്നും ഓക്സ് ഫോഡ് സെയ്ദിലെ പീറ്റർ മൂർസ് ഡീൻ സൗമിത്ര ദത്ത പറഞ്ഞു. ഈ സാഹചര്യത്തിൽ ബുർജീലുമായുള്ള പങ്കാളിത്തത്തിന് ഏറെ പ്രാധാന്യം ഉണ്ട് എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

കാലാവസ്ഥാ പ്രതിസന്ധിയും മറ്റ് വെല്ലു വിളികളും നേരിടാൻ ഓക്സ് ഫോഡിഡ് യൂണി വേഴ്‌സിറ്റി യിലെയും ലോകം എമ്പാടും ഉള്ള സംരംഭക നേതാക്കളെയും സജ്ജരാക്കുന്ന ഓക്സ് ഫോഡ് സെയ്‌ദിലെ ലോക പ്രശസ്ത സ്കോൾ സെന്‍റർ ഫോർ സോഷ്യൽ എന്‍റർ പ്രണർ ഷിപ്പാണ് കാലാവസ്ഥാ വ്യതിയാന ചാലഞ്ച് പരിപാടിക്ക് പിന്തുണ നൽകുക.

യു. എ. ഇ.യിൽ COP28 കാലാ വസ്ഥാ ഉച്ചകോടി നടക്കാന്‍ ഇരിക്കെ കാലാവസ്ഥാ വ്യതിയാന സംരംഭ ത്തിനായി ഓക്സ് ഫോഡിഡ് സെയ്‌ദു മായി സഹകരി ക്കുന്നതിൽ ഏറെ സന്തോഷം ഉണ്ട് എന്ന് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപ കനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

സമൂഹത്തിന്‍റെ ക്ഷേമവും പരിസ്ഥിതി യുടെ ആരോഗ്യവും ആഴത്തിൽ ഇഴ ചേർന്നിരിക്കുന്നു എന്നാണ് ആരോഗ്യ സംരക്ഷണ ദാതാക്കള്‍ എന്ന നിലയിൽ ഞങ്ങളുടെ വിശ്വാസം. കാലാവസ്ഥാ പ്രതിസന്ധി നേരിടാൻ കൂട്ടായ ആഗോള പരിശ്രമം നിർണ്ണായകം തന്നെയാണ്. പുതു തലമുറ യിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അതിന് പരിപോഷി പ്പിക്കുക യാണ് ചാലഞ്ചിന്‍റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തെ ക്കുറിച്ച് വിശദമായി അറിയാൻ താൽപ്പര്യം ഉള്ളവർക്ക് competition @ sbs. ox. ac. uk എന്ന ഇ – മെയില്‍ വിലാസത്തിൽ ബന്ധപ്പെടാം. Twitter

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ശൈഖ് ഖലീഫ എക്സലന്‍സ് അവാർഡ് രോ​ഹി​ത് മു​ര​ളിയ ഏറ്റു വാങ്ങി

May 18th, 2023

rohith-muralya-of-india-palace-restaurant-receive-sheikh-khalifa-excellence-award-ePathram

അബുദാബി : യു. എ. ഇ. പ്രസിഡണ്ടും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ രക്ഷാ കര്‍തൃത്വത്തില്‍ ഏര്‍പ്പെടു ത്തിയ ശൈഖ് ഖലീഫ എക്സലന്‍സ് അവാർഡിന് മലയാളി യുവ വ്യവസായി‌യും ഇന്ത്യ പാലസ് റെസ്റ്റോറന്‍റ് ശൃംഖലയുടെ മേധാവിയുമായ രോഹിത് മുരളിയ അർഹനായി.

അബുദാബി എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ അബുദാബി കിരീട അവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍, രോഹിത് മുരളിയക്ക് ശൈഖ് ഖലീഫ എക്സലന്‍സ് അവാർഡ് സമ്മാനിച്ചു. വിവിധ വകുപ്പു മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ മറ്റു അവാര്‍ഡ് ജേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നേഹ സുധീറിനു നോളജ് ചാമ്പ്യൻ ട്രോഫി

May 15th, 2023

neha-sudheer-knowledge-champion-2023-ePathram
ഷാർജ : നോളജ് ചാമ്പ്യൻ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ഷാർജയിലെ മലയാളി വിദ്യാർത്ഥി നേഹ സുധീർ. യു. എ. ഇ., ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ ക്വിസ് മത്സരത്തിലാണ് നേഹ സുധീർ രണ്ടാം സമ്മാനം കരസ്ഥമാക്കിയത്.

തൃശൂർ ജില്ലയിലെ എടമുട്ടം സ്വദേശി സുധീർ ഖാലിദ് – സെനീന സുധീർ ദമ്പതികളുടെ മകൾ നേഹ സുധീർ, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.

സീനിയർ വിഭാഗത്തിൽ യു. എ. ഇ. യിൽ നിന്നുള്ള ഏക മത്സരാർത്ഥി നേഹ സുധീർ ആയിരുന്നു. റണ്ണർ അപ്പ് പ്രൈസ് ലഭിച്ച നേഹ സുധീറിന് ജർമ്മനിയിൽ നിന്നും സംഘാടകർ അയച്ചു കൊടുത്ത ട്രോഫിയും സർട്ടിഫിക്കറ്റും സ്‌കൂൾ അധികൃതർ സമ്മാനിച്ചു.

നോളജ് ചാമ്പ്യൻ ഓൺ ലൈൻ ക്വിസ് മത്സരത്തിൽ വിവിധ ദേശക്കാരായ 450 വിദ്യാർത്ഥികൾ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലപ്പുറം ഫെസ്റ്റ്-2023 ‘മഹിതം മലപ്പുറം’ ബ്രോഷര്‍ പ്രകാശനം ചെയ്തു
Next »Next Page » ഇസ്ലാമിക് സെന്‍റര്‍ കമ്മിറ്റി: പി. ബാവാ ഹാജി – അഡ്വ. മുഹമ്മദ് കുഞ്ഞി ടീം വീണ്ടും »



  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine