അബുദാബി : വടകര എൻ. ആർ. ഐ. ഫോറം അബുദാബി ചാപ്റ്റർ, 2022-23 വർഷത്തേക്കുള്ള ഭാര വാഹികളെ തെരഞ്ഞെടുത്തു. അബ്ദുൽ ബാസിത് കായക്കണ്ടി (പ്രസിഡണ്ട്), സുരേഷ് കുമാർ ടി. കെ. (ജനറൽ സെക്രട്ടറി), മുഹമ്മദ് സക്കീർ പി. കെ. വി. (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികള്.
മുകുന്ദൻ ടി, ജാഫർ തങ്ങൾ നാദാപുരം (വൈസ് പ്രസിഡണ്ടുമാർ), ഷാനവാസ്. എ. കെ, സന്ദീപ് ടി. കെ, സുനിൽ മാഹി, രാജേഷ് എൻ. ആർ. (സെക്രട്ടറിമാർ), നിഖിൽ കാർത്തികപ്പള്ളി (അസിസ്റ്റൻറ് ട്രഷറർ), ജയ കൃഷ്ണൻ (ഓഡിറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികള്.
ഇബ്രാഹിം ബഷീർ, രാജേഷ് മഠത്തിൽ മീത്തൽ, പവിത്രൻ. പി, യാസർ അറഫാത് കല്ലേരി, ഹാരിസ് കെ. പി, മനോജ് പറമ്പത്ത്, രാജീവൻ. കെ. പി, ശറഫുദ്ധീൻ കടമേരി, രജീദ് പന്തിൽ പറമ്പത്ത്, മുഹമ്മദ് അലി എന്നിവരാണ് കമ്മിറ്റി അംഗങ്ങള്.
അബുദാബി കേരളാ സോഷ്യൽ സെന്ററിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് ഇന്ദ്ര തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. എൻ. കുഞ്ഞമ്മദ്, ബാബു വടകര, രവീന്ദ്രൻ മാസ്റ്റർ, സി. വി. അഹ്മദ്, അബ്ദുൽ ബാസിത് കായക്കണ്ടി, യാസർ കല്ലേരി, തുടങ്ങിയവർ സംസാരിച്ചു. ജയ കൃഷ്ണൻ സ്വാഗതവും, സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
ദീർഘ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മുതിർന്ന അംഗം ശശിധരൻ കല്ലൻ കണ്ടിക്ക് യാത്രയയപ്പ് നൽകി.
വടകര പാർലമെൻറ് പരിധിയിലും മാഹി പ്രദേശത്തും ഉള്ള പ്രവാസികളുടെ കൂട്ടായ്മ യായ വടകര എൻ. ആർ. ഐ. ഫോറം 2002 ല് പ്രവർത്തനം ആരംഭിച്ചു. 2014 ൽ അബുദാബി ചാപ്റ്റർ രൂപീകരിച്ചു. ജനോപകാര പ്രദമായ പദ്ധതി കളും വേറിട്ട പരിപാടികളും കൊണ്ട് പ്രവാസ ലോകത്തും നാട്ടിലും ശ്രദ്ധേയമാണ് വടകര എൻ. ആർ. ഐ. ഫോറം.
മൂന്ന് തവണകളിലായി152 യുവതീ യുവാക്കളുടെ മംഗല്യ സാഫല്യം പദ്ധതി, പ്രവാസികൾക്ക് ഗൃഹാതുരത്വം പകർന്നു നൽകിയ വടകര മഹോത്സവം, കലാ കായിക മല്സരങ്ങള് തുടങ്ങി നിരവധി പരിപാടികള്ക്ക് ഈ കൂട്ടായ്മ നേതൃത്വം നല്കി. മെമ്പർമാരുടെ ക്ഷേമ പ്രവർത്തന ങ്ങളിലും ഫോറം ശ്രദ്ധ ചെലുത്തി വരുന്നു.
വിവരങ്ങള്ക്ക് : 050 314 0534 (അബ്ദുല് ബാസിത്).