ദുബായ് : മൂന്നര പതിറ്റാണ്ടിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന കളത്തില്‍ കാസിമിന് പെരുമ പയ്യോളി ഹൃദ്യമായ യാത്രയപ്പ് നല്‍കി. ദുബായിലെ പ്രമുഖ കമ്പനിയില്‍ ലീഗല്‍ കണ്സള്‍ട്ടന്റ് ആയി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം, പെരുമ പയ്യോളിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.
‘പ്രവാസികള്‍ക്ക് സാമ്പത്തീക ഭദ്രത’ എന്ന ആശയത്തെ മുന്‍ നിറുത്തി പെരുമ പ്രോപ്പര്‍ട്ടീസ് എന്ന കമ്പനി രൂപികരിച്ചു കൊണ്ട് തിക്കൊടി, പയ്യോളി, തുരയൂര്‍ പഞ്ചായത്തുകളിലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ജീവിതസൌഭാഗ്യം ഒരുക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്.
ദേര മുതീനയിലെ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ‘സ്നേഹപൂര്‍വ്വം കസിംക്കാക്ക് ‘എന്ന ചടങ്ങില്‍ വിനോദ് നമ്പ്യാര്‍ (യു. എ.ഇ. എക്സ്ചേഞ്ച് സെന്റര്‍) മുഖ്യാതിഥി യായി പങ്കെടുത്തു പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടന പ്രതിനിധികള്‍ ആശംസ കള്‍ നേര്‍ന്നു.
പ്രസിഡന്റ് സമദ് മേലടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാജിദ് പുറതോട്ടില്‍ സ്വാഗതവും സുനില്‍ നന്ദിയും പറഞ്ഞു. പെരുമ പയ്യോളിയുടെ കലാ വിഭാഗം സെക്രട്ടറി പ്രേമദാസന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.
- pma