ഒരു പ്രണയിതാവിന്റെ കവിതകള്‍ പ്രകാശനം ചെയ്തു

September 18th, 2013

oru-pranayithavinte-kavithakal-book-release-ePathram
ദുബായ് : യുവ എഴുത്തുകാരന്‍ സഹര്‍ അഹമദിന്റെ ആദ്യ കവിത സമാഹാരം ഒരു “പ്രണയിതാവിന്റെ കവിതകള്‍” പ്രകാശനം ചെയ്തു. പ്രണയ ത്തിന്റെ മാധുര്യവും പ്രണയ നീരസത്തിന്റെ വേദനയും മനോഹരമായി അടയാള പ്പെടുത്തുന്ന ചെറു കവിത കളുടെ സമാഹാരമാണ് ഒരു പ്രണയിതാവിന്റെ കവിതകള്‍.

സമദ് മേലടി യുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അനൂപ് കീച്ചേരിയില്‍ നിന്നും എ. കെ. ഫൈസല്‍ ആദ്യ കോപ്പി ഏറ്റു വാങ്ങി. അഹമ്മദ് പുസ്തകത്തെ പരിചയ പ്പെടുത്തി. നാരായണന്‍ വെളിയങ്കോട്, ബഷീര്‍ തിക്കോടി, ബഷീര്‍ മാറഞ്ചേരി, നാസര്‍ പരദേശി, അബ്ദുള്ള കുട്ടി ചേറ്റുവ, അഷ്‌റഫ്‌ പള്ളിക്കര, ആന്റണി വിന്‍സെന്റ്, അഡ്വ. ഷബീല്‍ ഉമ്മര്‍, രാജന്‍ കൊളാവിപ്പാലം തുടങ്ങീ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

സുബൈര്‍ വെള്ളിയോട് സ്വാഗതവും സഹര്‍ അഹമ്മദ് നന്ദിയും പറഞ്ഞു

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിദംബര സന്ധ്യ കെ. എസ്. സി. യിൽ

June 27th, 2013

അബുദാബി : കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തിൽ പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത കളുടെ ആലാപവവും ‘ചിദംബര സ്മരണകൾ’ എന്ന കൃതി യുടെ ആസ്വാദനവും ‘ചിദംബര സന്ധ്യ’ എന്ന പേരിൽ 2013 ജൂണ്‍ 29 ശനിയാഴ്ച വൈകീട്ട് 8:30 ന് സംഘടിപ്പിക്കുന്നു.

യു. എ. ഇ. യിലെ പ്രമുഖ കവികളും കാവ്യാസ്വാദകരും പരിപാടി യിൽ പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കഥാ – കവിതാ രചന മല്‍സരങ്ങള്‍

May 29th, 2013

ദുബായ് : സ്വരുമ കല സാംസ്കാരിക വേദിയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ചെറുകഥ രചന, കവിത രചന മത്സര ങ്ങള്‍സംഘടി പ്പിക്കുന്നു.

വിഷയം കഥ (വര്‍ത്തമാന കാലം) കവിത (ബന്ധം) സൃഷ്ടികള്‍ ജൂണ്‍ പത്തിന് മുമ്പായി താഴെ പറയുന്ന വിലാസ ത്തിൽ അയക്കുക. swarumadubai at gmail dot com

വിശദ വിവരങ്ങള്‍ക്ക് : 050 25 42 162.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിനയചന്ദ്രന്‍ : ഭാഷയുടെ വൈവിധ്യം തിരിച്ചറിഞ്ഞ കവി

February 15th, 2013

d-vinayachandran-epathram
അബുദാബി : ഭാഷയെ അതിന്റെ യാഥാര്‍ത്ഥ്യ മായിട്ടുള്ള വൈവിധ്യ ത്തോടു കൂടി മനസ്സിലാക്കിയ കവി യായിരുന്നു ഡി വിനയ ചന്ദ്രനെന്ന് പ്രശസ്ത സാഹിത്യ കാരനും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗ വുമായ ഇ . പി. രാജ ഗോപാല്‍ അഭിപ്രായപ്പെട്ടു.

ഡി വിനയ ചന്ദ്രന്റെ വേര്‍പാടില്‍ അനുശോചിച്ചു കൊണ്ട് അബുദാബി ശക്തി തിയറ്റേഴ്സ് സംഘടിപ്പിച്ച യോഗ ത്തില്‍ സംസാരി ക്കുക യായിരുന്നു അദ്ദേഹം.

വിനയ ചന്ദ്രന്‍ ഏക കവി യായിരുന്നില്ല. ഒരു മര ത്തില്‍ വിവിധ ങ്ങളായ കിളികള്‍ കൂടുകെട്ടി താമസി ക്കുന്നതുപോലെ അദ്ദേഹ ത്തില്‍ ഒരേ സമയം വ്യത്യസ്ത ങ്ങളായ കാവ്യ മാതൃക കള്‍ ജീവിച്ചിരുന്നു.

വളരെ കാല്‍പനിക മായതും നടോടി ശീലി ലുള്ളതും ദാര്‍ശനിക തലത്തി ലുള്ളതും സര്‍ഗ്ഗാത്മക മായിട്ടുള്ളതും ഭാവനാത്മ കമായിട്ടു ള്ളതും പരുക്കനുമായ തുടങ്ങി വിവിധ ങ്ങളായ കവിത കള്‍ അദ്ദേഹം എഴുതിട്ടുണ്ട്.

ഇത്രയേറെ വൈചിത്ര്യങ്ങ ളോടു കൂടിയ കവിത കള്‍ ഒരാളില്‍ മാത്രം സമ്മേളി ച്ചിരിക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് ഡി വിനയ ചന്ദ്രനില്‍ കാണാന്‍ കഴിഞ്ഞതെന്ന് രാജഗോപാല്‍ തുടര്‍ന്നു പറഞ്ഞു.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് പോകുന്ന അബുദാബി ശക്തി തിയറ്റേഴ്സിന്റെ സജീവ പ്രവര്‍ത്ത കരായ ബിബിന്‍ പോളിനും ഗോപാല കൃഷ്ണനും പ്രസ്തുത വേദി യില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് പി . പദ്മനാഭന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളന ത്തില്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി, ശക്തി വനിതാ വിഭാഗം ജോയിന്റ് കണ്‍വീനര്‍ ദേവിക സുധീന്ദ്രന്‍, സഫറുള്ള പാലപ്പെട്ടി, ബാബുരാജ് പിലിക്കോട്, ടി കെ ജലീല്‍, ജുനൈദ്, ഗോവിന്ദന്‍ നമ്പൂതിരി, എം യു വാസു, ലായിന മുഹമ്മദ്, സുനില്‍ മാടമ്പി എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി വി പി കൃഷ്ണ കുമാര്‍ സ്വാഗതവും കലാ വിഭാഗം സെക്രട്ടറി മധു പരവൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കവി ഡി. വിനയചന്ദ്രന്റെ നിര്യാണത്തില്‍ ദല അനുശോചിച്ചു

February 12th, 2013

d-vinayachandran-epathram

ദുബായ് : മലയാള കവിത യില്‍ തീവ്രാനുഭവ ങ്ങളുടെ നവ ഭാവുകത്വം നിറച്ച കവി ഡി. വിനയ ചന്ദ്രന്റെ നിര്യാണത്തില്‍ ദല ദുബായ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

എഴുത്തിലും ജീവിത ത്തിലും വ്യത്യസ്ത നായിരുന്നു അദ്ദേഹം. ഏകാന്ത പഥികന്റെ കാവ്യ സഞ്ചാര ങ്ങളായിരുന്നു വിനയ ചന്ദ്രന്റെ ജീവിതം. പൊട്ടിത്തെറിച്ചും കാലത്തോട് കലഹിച്ചും ക്ഷുഭിത യൗവ്വനത്തിന്റെ ആത്മാവിഷ്കാര മായിരുന്നു അദ്ദേഹ ത്തിന്റെ കവിതകള്‍.

ഭാവ തീവ്രമായ ആലാപന ശൈലിയും വിനയ ചന്ദ്രന്റെ കവിത കളെ എന്നും വേര്‍തിരിച്ചു നിര്‍ത്തി എന്നു ദല പ്രസിഡന്റ് അനുശോചന ക്കുറിപ്പില്‍ സൂചിപ്പിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

7 of 1667810»|

« Previous Page« Previous « സ്വീകരണം നല്‍കി
Next »Next Page » ഇന്ത്യ യിലേക്ക് അടക്കം ആറ് രാജ്യങ്ങളിലേക്ക് ലോക്കല്‍ നിരക്കില്‍ വിളിക്കാം »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine