തീവ്രവാദം ഇസ്‍ലാമിന് അന്യം – ഹൈദരലി ശിഹാബ് തങ്ങള്‍

May 11th, 2010

ഇസ്‍ലാം സഹിഷ്ണുതയുടെ മതമാണ്. മുസ്‍ലിം സമൂഹത്തിന് തീവ്രവാദി യാവാന്‍ സാധ്യമല്ല. തന്‍റെ അയല്‍വാസി അന്യ മതസ്ഥ നാണെങ്കില്‍ പോലും അവനെ ബഹുമാനി ക്കണമെന്നാണ് ഇസ്‍ലാം പഠിപ്പിക്കുന്നത്’ സുന്നി യുവജന സംഘം (SYS) സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയും ദമ്മാം ഇസ്‍ലാമിക് സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.

ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് യൂസുഫ് ഫൈസിയുടെ അധ്യക്ഷതയില്‍ സഫ ഹോസ്പ്പിറ്റല്‍ ഡയറക്ടര്‍ മുഹമ്മദ് കുട്ടി കോഡൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

പി. കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം. കെ. മുനീര്‍, പി. വി. അബ്ദുല്‍ വഹാബ് എന്നിവര്‍ പങ്കെടുത്തു. ഹൈദരലി ശിഹാബ് തങങള്‍ക്ക് അബൂബക്കര്‍ ഹാജി ആനമങ്ങാടും പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബിന് അബൂബക്കര്‍ ഹാജി ഉള്ളണവും ഡോ. എം. കെ. മുനീറിന് അഹ്‍മദ് കുട്ടി തേഞ്ഞിപ്പലവും പി. വി. അബ്ദുല്‍ വഹാബിന് ഉമര്‍ ഓമശ്ശേരിയും ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. യു. കെ. അബ്ദുല്‍ ലത്തീഫ് മൗലവി, യൂസുഫ് മൗലവി നാട്ടുകല്‍ എന്നിവര്‍ പ്രസംഗിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അബ്ദുറഹ്‍മാന്‍ ദാരിമി അല്‍ഹസ നന്ദിയും പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി വൈ. എം. സി. എ. ഭാരവാഹികള്‍

May 7th, 2010
samuel-mathai

സാമുവല്‍ മത്തായി

അബുദാബി: വൈ. എം. സി. എ. യുടെ പുതിയ ഭരണ സമിതി നിലവില്‍ വന്നു.  ഭാരവാഹികളായി സാമുവല്‍ മത്തായി (പ്രസിഡന്‍റ്), റെജി. സി. യു. (ജന. സെക്രട്ടറി), ബിനു തോമസ്‌ (ട്രഷറര്‍), ജേക്കബ്ബ്‌ മാത്യു (രക്ഷാധികാരി), ജോണ്‍സണ്‍ കാട്ടൂര്‍ (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

അജിന്‍ കോശി സാം, അനില്‍ ജോര്‍ജ്ജ്, കെ. കെ. സ്റ്റീഫന്‍, മോളി മാത്യു, ഓ. റ്റി. മാത്തുക്കുട്ടി,  സെലിന്‍ ബിജു ജോണ്‍,  സതീഷ്‌ ഡാനിയേല്‍ എന്നീ ഏഴംഗ ഡയരക്ടര്‍ ബോര്‍ഡിനെയും തെരഞ്ഞെടുത്തു.

reji-cu

റെജി

binu-thomas

ബിനു തോമസ്‌

പൊതു യോഗത്തില്‍ ഷെഫി തോമസ്‌ സ്വാഗത മാശംസിക്കുകയും  റിപ്പോര്‍ട്ട് അവതരിപ്പി ക്കുകയും ചെയ്തു. ഷാജി വര്‍ഗ്ഗീസ്‌ കണക്കുകളും അവതരിപ്പിച്ചു. ബിജു ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ജോണ്‍ ജോസഫ്‌ നന്ദി പറഞ്ഞു.

- pma

വായിക്കുക: , , ,

4 അഭിപ്രായങ്ങള്‍ »

സുവിശേഷ പ്രസംഗവും സംഗീത ശുശ്രൂഷയും

April 29th, 2010

ps-thampanഅബുദാബി: മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (MCC) വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. സുപ്രസിദ്ധ സുവിശേഷകന്‍ ഇവാഞ്ചലിസ്റ്റ്. പി. എസ്. തമ്പാന്‍ മുഖ്യ പ്രാസംഗികന്‍ ആയിരിക്കും. ഏപ്രില്‍ 30 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി സെന്‍റ്. ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി സെന്‍ററില്‍ ‘മുക്തി ബൈബിളില്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയും മെയ്‌ 1 ശനിയാഴ്ച രാത്രി 8 മണിക്ക് ‘മനുഷ്യന്‍റെ ഉല്‍പത്തിയും മരണാനന്തര ജീവിതവും’ എന്ന വിഷയത്തെ ആസ്പദമാക്കിയും അബുദാബി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്‍ററിലും പ്രഭാഷണങ്ങള്‍ നടത്തും. അതോടനുബന്ധിച്ച് എം. സി. സി. ക്വയര്‍ നയിക്കുന്ന ഭക്തി ഗാനങ്ങളും ഉണ്ടായിരിക്കും. (വിശദ വിവരങ്ങള്‍ക്ക്‌: രാജന്‍ തറയശ്ശേരി 050 411 66 53)

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

142 of 1421020140141142

« Previous Page « ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Next » പ്രേരണ യു.എ.ഇ. തിയേറ്റര്‍ ഫെസ്റ്റ് 2010 »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine