മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി

April 2nd, 2024

dr-shamsheer-vayalil-burjeel-holdings-ePathram
ദുബായ് : അമ്മമാർക്ക് ആദരവ് അർപ്പിക്കുവാൻ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം തുടങ്ങിയ മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിനിലേക്ക് ഒരു മില്യൺ ദിർഹം (2.25 കോടി രൂപ) സംഭാവന പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ.

സ്വന്തം അമ്മമാരോടുള്ള ആദര സൂചകമായി സംഭാവന നൽകാൻ ആഹ്വാനം ചെയ്യുന്ന ഉദ്യമം വിദ്യാഭ്യാസത്തിലൂടെ അധഃസ്ഥിതരായ വ്യക്തികളെ പിന്തുണക്കുവാനും ശാക്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്. മാതാ പിതാക്കളെ ബഹുമാനിക്കുന്ന മൂല്യങ്ങൾ, ദയ, അനുകമ്പ, ഐക്യ ദാർഢ്യം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതോടൊപ്പം മാനുഷിക ദൗത്യങ്ങളിലെ യു. എ. ഇ. യുടെ പങ്ക് ഉയർത്തിക്കാട്ടുക കൂടിയാണ് മദേഴ്‌സ് എൻഡോവ്‌മെൻ്റ്.

ലോകത്തിലെ ദുരിതങ്ങൾ ലഘൂകരിച്ചു കൊണ്ട് ദയയിലും അനുകമ്പയിലും ഊന്നിയ യു. എ. ഇ. യുടെ സന്ദേശം വ്യാപിപ്പിക്കുകയാണ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം ആരംഭിച്ച മദേഴ്‌സ് എൻഡോവ്‌ മെൻ്റ് ക്യാംപയിൻ എന്ന് ഡോ. ഷംഷീർ പറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം ഗ്ലോബൽ ഇനിഷ്യേറ്റീ വിൻ്റെ സാമൂഹ്യ പ്രതിബദ്ധതക്കും യു. എ. ഇ. യുടെ സഹായ സന്നദ്ധത പിന്തുണ ഏകിയാണ് ക്യാംപയിനിലേക്കുള്ള സംഭാവന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള തലത്തിലെ മാനുഷികവും വികസന പരവുമായ സംരംഭങ്ങൾക്കുള്ള ഏറ്റവും വലിയ പ്രാദേശിക ഫൗണ്ടേഷൻ, മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന് കീഴിലാണ് മദേഴ്‌സ് എൻഡോവ്‌മെൻ്റ് പുരോഗമിക്കുന്നത്. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദ്ദേശ പ്രകാരം മുൻ വർഷങ്ങളിൽ നടപ്പാക്കിയ മാനുഷിക ഉദ്യമങ്ങളുടെ നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ പരിപാടി.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്

March 17th, 2024

palestinian-wounded-evacuated-from-gaza-to-uae-burjeel-hospital-ePathram
അബുദാബി : ഈജിപ്തില്‍ ചികിത്സയില്‍ കഴിയുന്ന ഗാസ നിവാസികള്‍ക്ക് മതിയായ ചികിത്സാ സൗകര്യ ങ്ങള്‍ ഒരുക്കി ഡോ. ഷംഷീര്‍ വയലിലിൻ്റെ നേതൃത്വ ത്തിലുള്ള ബുര്‍ജീല്‍ ഹോൾഡിംഗ്സ് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ (4.5 കോടി രൂപ) മെഡിക്കല്‍ സഹായം കൈമാറി.

റഫ അതിര്‍ത്തിയിലെ മെഡിക്കല്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി മാസങ്ങളായി തുടരുന്ന നടപടികളുടെ ഭാഗമാണ് സഹായം. ഇതോടൊപ്പം, അല്‍-അരിഷ് ആശുപത്രിയില്‍ സുഖം പ്രാപിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസവും മാനസിക ഉല്ലാസവും പകരാന്‍ ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതിയും സമർപ്പിച്ചു.

അബുദാബിയിൽ നിന്ന് പ്രത്യേക വിമാനം വഴി അൽ-അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മെഡിക്കൽ സാമഗ്രികൾ ഈജിപ്ത് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അബ്ദുൽ ഗഫാറും ഉദ്യോഗസ്ഥരും ഏറ്റു വാങ്ങി. ബുർജീൽ ഹോൾഡിംഗ്സ് ചെയ്തു വരുന്ന മാനുഷിക ദൗത്യത്തിനുള്ള തുടർ സഹായത്തിന് ഡോ. ഖാലിദ് അബ്ദുൽ ഗഫാർ നന്ദി പറഞ്ഞു.

ട്രോമ & എമർജൻസി, കാർഡിയാക്ക് അവസ്ഥകൾ, ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങൾ, ഗുരുതരമായ ശസ്ത്ര ക്രിയകൾ എന്നിവക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ, അനസ്തേഷ്യ മെഷീനുകൾ, എക്സ്-റേ മെഷീനുകൾ, ഓപ്പറേറ്റിംഗ് ടേബിളുകൾ, ബൈ പാപ്പുകൾ, പോർട്ടബിൾ വെൻ്റിലേറ്ററുകൾ, ഒ ടി ലൈറ്റുകൾ, ഡയഗ്നോസ്റ്റിക് സെറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടും.

അൽ-അരിഷ് ഹോസ്പിറ്റലിൽ സുഖം പ്രാപിക്കുന്ന ഗാസയിൽ നിന്നുള്ള കൊച്ചു കുട്ടികൾക്ക് ആശ്വാസം നൽകുന്നതാണ് ആശുപത്രിക്കുള്ളിൽ ബുർജീൽ ഗ്രൂപ്പ് സ്ഥാപിച്ച വിനോദ മേഖല. കുട്ടികൾക്കായി പ്രത്യേകം രൂപ കൽപ്പന ചെയ്ത വീഡിയോ ഗെയിം സോണും കളിപ്പാട്ടങ്ങളും വിനോദ ഉപാധികളും അടങ്ങുന്നതാണ് ഇവിടം.

ചികിത്സയിൽ കഴിയുന്ന ഗാസയിൽ നിന്നുള്ള കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്ര മായ ആരോഗ്യം ഉറപ്പാക്കുവാനാണ് ശ്രമം എന്ന് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും കുട്ടികളുടെ മാനസിക ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കുവാനും ഇത്തരം കാര്യങ്ങളിലൂടെ ലക്‌ഷ്യം ഇടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈജിപ്റ്റ് ആരോഗ്യ മന്ത്രി അടക്കം നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ആശുപത്രിയിലെ കുട്ടികൾക്കായുള്ള മേഖല സന്ദർശിച്ചു. BURJEEL

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി

March 14th, 2024

al-ain-malayali-samajam-ePathram
അൽ ഐൻ : പുതിയ പ്രവർത്തന വർഷത്തേക്കുള്ള അൽ ഐൻ മലയാളി സമാജം കമ്മിറ്റി നിലവിൽ വന്നു. എസ്. രാധാകൃഷ്ണൻ (പ്രസിഡണ്ട്), ഡോ. സുനീഷ് കൈമല (വൈസ് പ്രസിഡണ്ട്), സന്തോഷ് (ജനറൽ സെക്രട്ടറി), ഉമ്മർ മംഗലത്ത് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ 23 അംഗ ഭരണ സമിതിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ഹാരിസ് ചെടിയങ്കണ്ടി (ജോയിൻ്റ് സെക്രട്ടറി), സനീഷ്‌ കുമാർ (ജോയിൻ്റ് ട്രഷറർ), ടിങ്കു പ്രസാദ് നാരായണൻ (കല), കെ. പി. ബിജിൻ ലാൽ (സാഹിത്യം), ശ്രീജിത് (കായികം) എസ്. കൃഷ്ണ കുമാർ (ജീവ കാരുണ്യം), നിതിൻ ദാമോദരൻ (മീഡിയ) തുടങ്ങിയവരാണ് മറ്റു ഭാരവാഹികൾ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്

March 13th, 2024

burjeel-holdings-2023-annual-financial-results-ePathram

അബുദാബി: മിഡിൽ ഈസ്റ്റിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവന ദാതാക്കൾ ബുർജീൽ ഹോൾഡിംഗ്സ് മികച്ച വളർച്ച രേഖ പ്പെടുത്തി വാർഷിക സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു.

അബുദാബി സെക്യൂരിറ്റീസ് എക്സ് ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ബുര്‍ജീല്‍ ഹോൾഡിംഗ്സ്, 2023 ഡിസംബർ 31 വരെയുള്ള 12 മാസ കാലയളവിലെ സാമ്പത്തിക ഫലങ്ങളിൽ ഗ്രൂപ്പിൻ്റെ വരുമാനം 15.6% വർദ്ധിച്ച് 4.5 ബില്യൺ ദിർഹം ആയി ഉയർന്നു.

അറ്റാദായം 52.4% ഉയർന്ന് 540 മില്യൺ ദിർഹത്തിലേക്ക് എത്തി. വളർച്ചാ ആസ്തികളുടെ വർദ്ധനവ് വ്യക്തമാക്കി ഇ. ബി. ഐ. ടി. ഡി. എ. (EBITDA) 1.0 ബില്യൺ ദിർഹത്തിൽ എത്തി (17.7% വർദ്ധനവ്).

ബുർജീൽ ഹോൾഡിംഗ്സിൻ്റെ പ്രധാന ആസ്തിയായ ബുർജീൽ മെഡിക്കൽ സിറ്റി മികച്ച സാമ്പത്തിക വളർച്ചയാണ് ഈ കാലയളവിൽ കൈവരിച്ചത്.

ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർ മാനുമായ ബുർജീൽ ഹോൾഡിംഗ്സ്, വളർച്ചാ ആസ്തികൾ വർദ്ധിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും സങ്കീർണ പരിചരണ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളാണ് വളർച്ചക്ക് അടിത്തറ പാകിയത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ദുബായിൽ ഒരു ആശുപത്രിയും അല്‍ ഐന്‍, അല്‍ ദഫ്ര മേഖലകളില്‍ ഡേ സര്‍ജറി സെൻ്ററുകൾ, അബുദാബിയിൽ ഒരു മെഡിക്കല്‍ സെൻ്ററും തുറക്കാനാണ് ബുര്‍ജീൽ ഗ്രൂപ്പ് പദ്ധതി ഇട്ടിരിക്കുന്നത്.

അർബുദ രോഗ പരിചരണം, ട്രാൻസ്പ്ലാൻറ്, ഫീറ്റൽ മെഡിസിൻ, ന്യൂറോ സയൻസ്, സ്പോർട്സ് മെഡിസിൻ, റീഹാബിലിറ്റേഷൻ തുടങ്ങിയ മേഖലകളിൽ സങ്കീർണ്ണ സേവങ്ങൾ ലഭ്യമാക്കുന്നതിലുള്ള പരിഗണന തുടരും എന്ന് ഡോ. ഷംഷീർ പറഞ്ഞു.

ബുർജീൽ ഹോൾഡിംഗ്സിൻ്റെ ശ്രദ്ധേയമായ പുരോഗതിയുടെ മറ്റൊരു വർഷമാണ് 2023 എന്നും നൂതന സാങ്കേതിക വിദ്യയിലും വിദഗ്ധരായ ഡോക്ടർ മാരുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിലും നിക്ഷേപം തുടരും എന്നും സി. ഇ. ഒ. ജോൺ സുനിൽ പറഞ്ഞു. Burjeel – X 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു

March 5th, 2024

ponnani-kmcc-ramadan-hadhiyya-challenge-ePathram
അബുദാബി : പൊന്നാനി മണ്ഡലം കെ. എം. സി. സി. ‘റമളാൻ ഹദിയ’ എന്ന പേരിൽ നടത്തുന്ന ഈത്തപ്പഴ ചലഞ്ച് പ്രോഗ്രാം ബ്രോഷർ പ്രകാശനം ചെയ്തു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ പ്രസിഡണ്ട് പി. ബാവ ഹാജി, സ്റ്റേറ്റ് കെ. എം. സി. സി. ഉപാദ്ധ്യക്ഷൻ അഷ്റഫ് പൊന്നാനി, മലപ്പുറം ജില്ല കെ. എം. സി. സി. പ്രസിഡണ്ട് അസീസ് കാളിയാടൻ എന്നിവർ ചേർന്നാണ് ബ്രോഷർ പ്രകാശനം ചെയ്തത്.

kmcc-ramadan-hadiyya-dates-challenge-ePathram

പുണ്യ റമളാൻ മാസ സന്ദേശം ഉൾപ്പെടുത്തി തയ്യാറാക്കുന്ന ‘റമളാൻ ഹദിയ’ ഈത്തപ്പഴ കിറ്റുകൾ പൊന്നാനി നിയോജക മണ്ഡലത്തിൽ വിതരണം ചെയ്യും.

മലപ്പുറം ജില്ല കെ. എം. സി. സി. സെക്രട്ടറി ഷാഹിർ പൊന്നാനി, മണ്ഡലം പ്രസിഡൻ്റ് കോയ സാഹിബ്, മണ്ഡലം ജനറൽ സെക്രട്ടറി നസീർ ബാബു, ട്രഷറർ സാലിം ഈശ്വര മംഗലം, ജില്ല സെക്രട്ടറി സിറാജ് ആതവനാട്, മണ്ഡലം ഭാരവാഹികളായ സക്കീർ ഹംസ, യൂസുഫ് മാറഞ്ചേരി, യൂനുസ് നരണിപ്പുഴ, നസീഫ്, മുസ്തഫ മാറഞ്ചേരി, അലി ചിറ്റയിൽ തുടങ്ങിയവർ സംബന്ധിച്ചു.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
Next »Next Page » ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ് »



  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine