സാമൂഹ്യ പ്രവർത്തകർ കൈകോർത്തു : വഴിയോരത്തു കഴിഞ്ഞ മലയാളി നാട്ടിലേക്ക് തിരിച്ചു

September 11th, 2023

yab-leagal-salam-pappinissery-muhsin-chavakkad-ePathram
ഷാർജ : ജോലിയും വിസയും ഇല്ലാതെ വഴിയോരത്തു കഴിഞ്ഞിരുന്ന മുഹ്‌സിൻ എന്ന മലയാളിയെ സാമൂഹ്യ പ്രവർത്തകനായ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ ചേർന്ന് നാട്ടിലേക്ക് അയച്ചു. സന്ദർശക വിസയിൽ 2023 മാർച്ചിൽ ജോലി തേടി എത്തിയ തൃശൂർ ജില്ലയിലെ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി മുഹ്‌സിന്‍റെ ബാഗ് മോഷണം പോയതിനെ തുടർന്ന് പാസ്‌ പോർട്ടും മറ്റു രേഖകളും നഷ്ടപ്പെട്ടു. ഇതോടെ വിസ പുതുക്കുവാനോ ജോലിയിൽ കയറാനോ സാധിച്ചില്ല.

social-workers-hand-over-air-ticket-to-mohsin-chavakkad-ePathram

വാടക കൊടുക്കാൻ സാധിക്കാത്തതോടെ താമസ സ്ഥലത്ത് നിന്നും ഇറങ്ങേണ്ടി വരികയും നാലു മാസം ഷാർജയിലെ സൗദി മോസ്കിനു സമീപം പാർക്കിൽ കഴിയുകയായിരുന്ന മുഹ്‌സിന്‍റെ ജീവിതം അറിഞ്ഞ സാമൂഹ്യ പ്രവർത്തകർ, യാബ് ലീഗൽ സർവീസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരിയുടെ ശ്രദ്ധയിൽ വിഷയം എത്തിക്കുകയും ചെയ്തു.

വിസ ഇല്ലാതെ രാജ്യത്ത് തുടർന്നതിനാൽ ഭീമമായ തുക പിഴ അടക്കേണ്ടിയിരുന്ന മുഹ്‌സിനെ നാട്ടിലേക്ക് തിരികെ അയക്കുവാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും എമിഗ്രേഷനിലും ബന്ധപ്പെട്ട് പിഴ തുക ഒഴിവാക്കി നൽകി ഔട്ട് പാസ് ലഭ്യമാക്കുകയും ടിക്കറ്റ് ഉൾപ്പടെയുള്ള സഹായങ്ങൾ സലാം പാപ്പിനിശ്ശേരിയുടെ ഭാഗത്തു നിന്നും നൽകി. തുടർന്ന് ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിൽ മുഹ്സിനെ നാട്ടിലേക്ക് പറഞ്ഞയച്ചു.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ഏക ദിന പഠന ക്യാമ്പ് ‘RECAP’ ശ്രദ്ധേയമായി

August 23rd, 2023

kmcc-recap-one-day-camp-ePathram
അബുദാബി : തവനൂർ നിയോജക മണ്ഡലം കെ. എം. സി. സി. കമ്മറ്റി ‘RECAP’ എന്ന ശീർഷകത്തിൽ ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററിൽ സംഘടിപ്പിച്ച ഏക ദിന പഠന ക്യാമ്പ്, പരിപാടിയുടെ വൈവിധ്യത്താല്‍ ശ്രദ്ധേയമായി.

മണ്ഡലം കെ. എം. സി. സി. കമ്മിറ്റി പ്രസിഡണ്ട് നാസർ മംഗലം അദ്ധ്യക്ഷത വഹിച്ചു. അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ശുക്കൂറലി കല്ലിങ്ങൽ ഉൽഘാടനം ചെയ്തു. റസ്മുദ്ധീൻ തൂമ്പിൽ ഖിറാഅത്ത് നടത്തി. ബാഫഖി തങ്ങള്‍, ശിഹാബ് തങ്ങള്‍ എന്നീ മഹാന്മാരെ അനുസ്മരിച്ചു സംസാരിച്ചു. ഹസീബ് പുറത്തൂർ അനുസ്മരണ ഗാനം ആലപിച്ചു.

thavanoor-kmcc-recap-ePathram

‘ആരോഗ്യം’ എന്ന വിഷയത്തില്‍ ഡോക്ടര്‍ നവീൻ ഹൂദ്, ‘പ്രവാസി ക്ഷേമ പദ്ധതികൾ’ എന്ന വിഷയ ത്തില്‍ നിർമൽ തോമസ് എന്നിവര്‍ ക്ലാസുകളെടുത്തു.

മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മൂദൂർ മുഖ്യാതിഥി ആയിരുന്നു. ഇസ്ലാമിക് സെന്‍റർ ട്രഷറർ ഹിദായത്തുള്ള പറപ്പൂർ, കെ. എം. സി. സി. നേതാക്കളായ ബാസിത്, റഷീദ് പട്ടാമ്പി, ഹംസ ക്കോയ, നൗഷാദ് തൃപ്രങ്ങോട്, അഷറഫലി പുതുക്കൂടി, അബ്ദുറഹ്മാൻ മുക്രി, ഷാഹിദ് കോട്ടക്കൽ, സിറാജ്, ഇസ്മായിൽ ഏറാമല എന്നിവര്‍ സംസാരിച്ചു.

ഹംസക്കുട്ടി തൂമ്പിൽ, നൗഫൽ ആലിങ്ങൽ എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു. നൗഫൽ ചമ്രവട്ടം, നിസാർ കാലടി, ബീരാൻ പൊയ്ലിശ്ശേരി, അനീഷ് മംഗലം വിവിധ സെഷനുകളിൽ സ്വാഗതവും റഹീം തണ്ഡലം, അഷ്‌റഫ്‌ മുട്ടനൂർ, മനാഫ് തവനൂർ, മുഹമ്മദ്‌ വട്ടംകുളം വിവിധ സെഷനുകളിൽ നന്ദിയും പറഞ്ഞു.

കൾച്ചറൽ വിംഗ് കൺവീനർ ഹസീബ് പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ അരങ്ങേറി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു

August 13th, 2023

blood-donation-epathram

അബുദാബി :  എല്‍. എല്‍. എച്ച്. ആശുപത്രിയുടെ സഹകരണത്തോടെ തൃപ്രങ്ങോട് പഞ്ചായത്ത് കെ. എം. സി. സി. കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ പങ്കെടുത്ത ക്യാമ്പില്‍ നൂറില്‍ അധികം കെ. എം. സി. സി. പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

ക്യാമ്പിന്‍റെ ഉല്‍ഘാടന യോഗത്തില്‍ ആരിഫ് ആലത്തിയൂർ അദ്ധ്യക്ഷത വഹിച്ചു. അസീസ് കാളിയാടൻ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍. കൃഷ്ണ പ്രസാദ് ബോധ വല്‍ക്കരണ ക്ലാസ് നടത്തി.

jeevan-raksha-llh-privilage-card-ePathram

കെ. എം. സി. സി. അംഗങ്ങള്‍ക്കുള്ള ‘ജീവൻ രക്ഷ’ പ്രിവിലേജ്‌‌ കാർഡ്‌ വിതരണം എല്‍. എല്‍. എച്ച്. ആശുപത്രി റിലേഷൻ ഷിപ്പ് ഓഫീസർ സലീം നാട്ടിക തവനൂർ മണ്ഡലം പ്രസിഡണ്ട് ടി. കെ. നാസറിന് കൈമാറി. റഷീദ് പട്ടാമ്പി, അഷ്റഫ് അലി, നൗഷാദ് തൃപ്രങ്ങോട്, ഷാഹിദ് ചെമ്മുക്കൻ, സിറാജ് ആതവനാട്, നൗഫൽ ചമ്രവട്ടം എന്നിവർ സംസാരിച്ചു.

നൗഫൽ ആലുങ്ങൾ, കാദർ ചമ്രവട്ടം, ഷമീർ പെരുന്തല്ലൂർ, മുഹമ്മദ്കുട്ടി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. താജുദ്ധീൻ ചമ്രവട്ടം സ്വാഗതവും ട്രഷറർ അയ്യൂബ് കൈനിക്കര നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കരിപ്പൂർ വിമാനത്താവള വികസനം : ഭൂമി നഷ്ടപ്പെടുന്നവർക്ക് മികച്ച നഷ്ട പരിഹാരം ഉറപ്പാക്കും

August 1st, 2023

chat-with-m-l-a-kmcc-kondotty-mandalam-ePathram
അബുദാബി : കോഴിക്കോട് അന്താരാഷ്‌ട്ര വിമാന ത്താവള വികസനത്തിന് വേണ്ടി ഭൂമി നഷ്ടപ്പെടുന്ന വർക്ക് ഏറ്റവും മികച്ച നഷ്ട പരിഹാരം ഉറപ്പാക്കും എന്ന് കൊണ്ടോട്ടി നിയോജക മണ്ഡലം എം. എൽ. എ. ടി. വി. ഇബ്രാഹിം.

വിമാനത്താവള വികസനത്തിന് വേണ്ടി രണ്ടിൽ കൂടുതൽ തവണ ഭൂമി നഷ്ടപ്പെടുകയും വീട് മാറി താമസിക്കുകയും ചെയ്തവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു എന്നും അവരുടെ സഹകരണം വാക്കുകൾക്ക് അതീതമാണ് എന്നും അബുദാബി കൊണ്ടോട്ടി മണ്ഡലം കെ. എം. സി. സി. സംഘടിപ്പിച്ച ‘ചാറ്റ് വിത്ത് എം. എൽ. എ.’ എന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും പൊതു കാര്യങ്ങളെ കുറിച്ചും പ്രവർത്ത കരുമായി നേരിട്ട് സംവദിച്ച പരിപാടിയിൽ കൊണ്ടോട്ടി നഗരത്തിന്‍റെ പൈതൃകം നില നിർത്തി ക്കൊണ്ടുള്ള നഗര വികസനം, എടവണ്ണപ്പാറയിലെ ഗതാഗത കുരുക്ക്, കുടി വെള്ള പദ്ധതി, വിവിധ റോഡുകളുടെ വികസന പ്രവർത്തികൾ, കർഷകരുടെ പ്രതിസന്ധികൾ എല്ലാം ചർച്ച ചെയ്തു.

അബുദാബി കെ. എം. സി. സി. ആക്ടിംഗ് ജനറൽ സെക്രട്ടറി ഷാനവാസ് പുളിക്കൽ’ചാറ്റ് വിത്ത് എം. എൽ. എ.’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു.

കെ. എം. സി. സി. കൊണ്ടോട്ടി മണ്ഡലം പ്രസിഡണ്ട് മിജുവാദ് അദ്ധ്യക്ഷത വഹിച്ചു. ഹിദായത്തുള്ള പറപ്പൂർ, കബീർ ഹുദവി, അബ്ദുൽ ഖാദർ ഒളവട്ടൂർ തുടങ്ങിയവർ സംസാരിച്ചു. അജാസ് മുണ്ടക്കുളം സ്വാഗതവും അബ്‌ദുറഹ്‌മാൻ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക് സെന്‍റര്‍ സമ്മര്‍ ക്യാമ്പ് : ഇൻസൈറ്റ് 2023 ജൂലായ് ഏഴു മുതല്‍

June 25th, 2023

insight-islamic-center-summer-camp-2023-ePathram

അബുദാബി: കെ. ജി. തലം മുതൽ ബിരുദ തലം വരെയുള്ള വിദ്യാർത്ഥികൾക്കായി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ ജൂലായ് 7 മുതല്‍ ജൂലായ് 16 വരെ ‘ഇൻസൈറ്റ്-2023’ എന്ന പേരില്‍ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വൈകുന്നേരം 5:30 മുതൽ 9:30 വരെ നടക്കുന്ന ക്യാമ്പിൽ വിദ്യാഭ്യാസ പരിശീലന മേഖലയിലെ വിദഗ്ദര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നൽകും. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : 02 6424488, 050 119 5750, 050 167 6745.

അബുദാബി സിറ്റിയിൽ നിന്നും ബനിയാസ്, മുസ്സഫ, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റോയൽ പാരീസ് മാസ്റ്റർ ഷെഫിന് യാത്രയയപ്പ് നൽകി
Next »Next Page » പെരുന്നാൾ അവധി ദിവസങ്ങളിൽ ടോൾ, പാർക്കിംഗ് എന്നിവ സൗജന്യം »



  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine