ശശികല യുടെ സ്വത്തു ക്കൾ കണ്ടു കെട്ടി 

November 6th, 2019

sasikala-aiadmk-selected-aiadmk-parliamentary-party-leader-ePathram
ചെന്നൈ : ബിനാമി ഇടപാട് നിരോധന നിയമ പ്രകാരം എ.ഐ. എ. ഡി. എം. കെ. യുടെ മുന്‍ നേതാവ് വി. കെ. ശശികല യുടെ 1600 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ചെന്നൈ, കോയമ്പത്തൂര്‍, പുതുച്ചേരി എന്നി വിടങ്ങ ളിലെ വസ്തു വക കളാണ് കണ്ടു കെട്ടിയത്.

തമിഴ് നാട് മുഖ്യമന്ത്രി യായിരുന്ന ജയലളിത യുടെ വലംകൈ ആയി രുന്ന വി. കെ. ശശികല, സ്വത്തു ക്കള്‍ സ്വന്തമാക്കിയത് അധികവും വ്യാജപ്പേരുകളില്‍ ആയിരുന്നു.

അനധികൃത സ്വത്തു സമ്പാദന ക്കേസിൽ ശശി കലയെ അറസ്റ്റു ചെയ്തതും ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് അയച്ചതും ജയലളിത യുടെ മരണ ത്തിനു ശേഷം ആയിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മായാവതിക്കു തിരിച്ചടി : ആറ് എം. എല്‍. എ. മാര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

September 17th, 2019

mayawati-reigns-epathram
ജയ്പുര്‍ : രാജസ്ഥാനില്‍ ബി. എസ്. പി. നേതാവ് മായാ വതിക്ക് വന്‍ തിരിച്ചടി. രാജസ്ഥാന്‍ നിയമ സഭ യില്‍ ആകെ യുള്ള ആറ് എം. എല്‍. എ. മാര്‍ ബി. എസ്. പി. വിട്ടു കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഇതോടെ 200 അംഗ നിയമ സഭ യില്‍ കോണ്‍ ഗ്രസ്സിന് 106 അംഗ ങ്ങളായി. രാജേന്ദ്ര ഗുഡ്ഡ, ജോഗേന്ദ്ര സിംഗ് അവാന, ലഖന്‍ സിംഗ് മീണാ, വാജിബ് അലി, സന്ദീപ് യാദവ്, ദീപ് ചന്ദ് ഖേരിയ എന്നിവരാണ് തിങ്കളാഴ്ച രാത്രി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.

ഇതിനു മുന്നോടിയായി ആറ് എം. എല്‍. എ. മാരും മുഖ്യ മന്ത്രി അശോക് ഗലോട്ടു മായി ചര്‍ച്ച നടത്തു കയും തുടര്‍ന്ന് നിയമ സഭാ സ്പീക്കര്‍ സി. പി. ജോഷി യുമായി കൂടി ക്കാഴ്ച നടത്തുകയും കോണ്‍ ഗ്രസ്സില്‍ ചേരുവാ നുള്ള താല്‍ പര്യം അറിയിച്ചു കൊണ്ട് കത്ത് നല്‍കു കയും ചെയ്തു.

ആറു പേരും ഒരുമിച്ച് പാര്‍ട്ടി വിട്ട തിനാല്‍ കൂറു മാറ്റ നിരോ ധന നിയമം ബാധകം ആവില്ല. ബി. എസ്. പി. രാജ സ്ഥാനില്‍ കോണ്‍ ഗ്രസ്സ് സര്‍ക്കാരിന് പുറമേ നിന്ന് പിന്തുണ നല്‍കി വരിക യായിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍

September 4th, 2019

sivakumar_epathram

ദില്ലി:കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍. കള്ളപ്പണക്കേസിലാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് ദിവസമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡി.കെയെ ചോദ്യംചെയ്തുവരികയായിരുന്നു. ശിവകുമാര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രാഥമികമായി നല്‍കുന്ന വിശദീകരണം.

തന്റെ അറസ്റ്റില്‍ മനസ്സ് മടുത്ത് പോകരുതെന്ന് ശിവകുമാര്‍ പ്രതികരിച്ചു. നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം ജയിച്ചു തിരിച്ചുവരും. ദൈവത്തിലും രാജ്യത്തിന്റെ നിയമവ്യവസ്ഥയിലും തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഡി.കെ ശിവകുമാര്‍ ട്വീറ്റ് ചെയ്തു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചിദംബരത്തെ തിഹാര്‍ ജയിലി ലേക്ക് അയക്കേണ്ട : സുപ്രീം കോടതി

September 2nd, 2019

chidambaram-epathram
ന്യൂഡല്‍ഹി : ഐ. എന്‍. എക്‌സ്. മീഡിയ അഴിമതി ക്കേസില്‍ സി. ബി. ഐ. ചോദ്യം ചെയ്തു വരുന്ന മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബര ത്തെ തിഹാര്‍ ജയിലിലേക്ക് അയക്കേണ്ട എന്ന് സുപ്രീം കോടതി.

ചിദംബര ത്തെ ആഗസ്റ്റ് 21 നാണ് അറസ്റ്റ് ചെയ്തത്. 11 ദിവസം അദ്ദേഹം സി. ബി. ഐ. കസ്റ്റഡി യില്‍ ആയി രുന്നു. ഇപ്പോള്‍ സി. ബി. ഐ. ഗസ്റ്റ് ഹൗസില്‍ ആണുള്ളത്. പി. ചിദംബര ത്തെ തിഹാര്‍ ജയിലി ലേക്ക് അയക്കരുത് എന്ന് അഭിഭാഷകനായ കപില്‍ സിബല്‍ കോടതി യില്‍ ആവശ്യപ്പെട്ടിരുന്നു.

ഇടക്കാല ജാമ്യ ത്തിന് വേണ്ടിയുള്ള ചിദംബര ത്തിന്റെ അപേക്ഷ പരിഗണി ക്കണം എന്ന് സുപ്രീം കോടതി വിചാ രണ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സി. ബി. ഐ. കസ്റ്റഡി യുടെ കാലാവധി തീരുന്നത് ഇന്നാണ്. ജയിലി ലേക്ക് അയക്കാതെ വീട്ടു തടങ്കലില്‍ പാര്‍പ്പി ക്കണം എന്ന ആവശ്യം കേട്ടതിനു ശേഷമാണ് സുപ്രീം കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇളവ് നല്‍കിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വെല്ലൂര്‍ ലോക് സഭാ മണ്ഡല ത്തിലെ തെഞ്ഞെടുപ്പ് റദ്ദാക്കി

April 17th, 2019

logo-election-commission-of-india-ePathram
ന്യൂഡല്‍ഹി : തമിഴ്‌ നാട്ടിലെ വെല്ലൂര്‍ ലോക് സഭാ മണ്ഡല ത്തിലെ തെഞ്ഞെ ടുപ്പ് റദ്ദ് ചെയ്തു കൊണ്ട് രാഷ്ട്ര പതി ഉത്തരവ് ഇറക്കി. ഇവിടെ വോട്ടെടുപ്പ് നടക്കേ ണ്ടിയി രുന്നത് ഏപ്രിൽ 18 വ്യാഴാഴ്ച ആയി രുന്നു.

എന്നാല്‍ ഡി. എം. കെ. സ്ഥാനാര്‍ത്ഥി യുടെ ഓഫീസില്‍ നിന്നും ഗോഡൗ ണില്‍ നിന്നു മായി 11.5 കോടി രൂപ യോളം അന ധികൃത സ്വത്ത് പിടി കൂടി യിരുന്നു.

ഇതേ തുടര്‍ന്ന് തെഞ്ഞെടുപ്പ് റദ്ദ് ചെയ്യണം എന്നുള്ള ശുപാര്‍ശ തെര ഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്ര പതിക്ക് അയ ച്ചിരുന്നു. ശുപാര്‍ശ രാഷ്ട്ര പതി അംഗീ കരിച്ച തോടെ യാണ് വെല്ലൂരിലെ തെര ഞ്ഞെടുപ്പ് റദ്ദ് ചെയ്തത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുസ്ലീം പള്ളി കളിലെ സ്ത്രീ പ്രവേശനം : കേന്ദ്ര ത്തിനു സുപ്രീം കോടതി നോട്ടീസ്
Next »Next Page » ടിക് ടോക് ഇനി ഇന്ത്യയില്‍ ഇല്ല »



  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine