കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ നാട്ടിലേക്ക് പോകുന്നു

December 21st, 2012

കൊച്ചി: കടല്‍ക്കൊല ക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ ഹൈക്കോടതി അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അവരെ നാട്ടിലെത്തിക്കുവാന്‍ ഇറ്റലി പ്രത്യേക വിമാനം നെടുമ്പാശ്ശേരിയിലേക്ക് അയച്ചു. കൊല്ലത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷം നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഇവര്‍ക്ക് ഇന്നു തന്നെ ഇറ്റലിയിലേക്ക് പോകാനാകും. കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ട്. ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍
നാട്ടില്‍ പോകണമെന്ന നാവികരുടെ അപേക്ഷയിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്തതോടെ കോടതി കര്‍ശന വ്യവസ്ഥകളോട് ഇവരെ പോകുവാന്‍ അനുവദിക്കുകയായിരുന്നു. ജനുവരി 10 നു കൊച്ചിയില്‍ തിരിച്ചെത്തണം, ആറു കോടി രൂപ ബാങ്ക് ഗ്യാരന്റിയായി നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ പെടുന്നു. ഇരുവരേയും ഇന്ത്യയില്‍ തിരികെ കൊണ്ടു വരാമെന്ന് ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസിഡറും കോണ്‍സുലേറ്റും ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്. ഇവരുടെ അപേക്ഷയിന്മേല്‍ ഉള്ള തുടര്‍ നടപടിയുമെല്ലാം കേരള-കേന്ദ്ര സര്‍ക്കാറുകള്‍ വളരെ വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നമ്പി നാരായണൻ ഹൈക്കോടതിയിൽ

December 19th, 2012

nambi-narayanan-epathram

കൊച്ചി : ഐ. എസ്. ആർ. ഓ. ചാരക്കേസിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണ്ടെന്ന സർക്കാർ നിലപാടിന് എതിരെ നേരത്തെ കേസിൽ പ്രതി സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഹൈക്കോടതിയിൽ ഹർജി നൽകി. ചാരക്കേസിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് സി. ബി. ഐ. ആവശ്യപ്പെട്ടിട്ടും നടപടി എടുക്കില്ല എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം റദ്ദാക്കി ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് നമ്പി നാരായണം ഹർജി നൽകിയിരിക്കുന്നത്.

1994ൽ ഈ കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസം കസ്റ്റഡിയിൽ ക്രൂര മർദ്ദനങ്ങൾക്ക് വിധേയനായ ഇദ്ദേഹത്തെ ഐ. എസ്. ആർ . ഓ. യിൽ ഇദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥൻ ആയിരുന്ന എ. ഇ. മുത്തുനായകത്തിനെതിരെ മൊഴി നൽകാൻ ആവശ്യപ്പെട്ടായിരുന്നു പോലീസ് തല്ലിച്ചതച്ചത്. മർദ്ദനത്തിൽ ബോധരഹിതനായ അദ്ദേഹത്തെ പിന്നീട് പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1996ൽ സി. നി. ഐ. അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. നമ്പി നാരായണനെ പോലെ ഒരു പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനെ കുറ്റാരോപിതനാക്കി അപമാനിച്ച കേരള സർക്കാരിനോട് അദ്ദേഹത്തിന് 1 കോടി രൂപ നഷ്ട പരിഹാരം നൽകാൻ 2001ൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫസല്‍ വധം: കാരായിമാരുടെ ജാമ്യാപേക്ഷ തള്ളി

December 19th, 2012

കൊച്ചി:തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ വധക്കേസില്‍ പ്രതികളായ സി.പി.എം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുടെ ജാമ്യാപേക്ഷ പ്രത്യേക സി.ബി.ഐ കോടതി തള്ളി. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന സി.ബി.ഐയുടെ അപേക്ഷ പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ ഏഴും എട്ടും പ്രതികളായ ഇരുവരുടേയും ജാമ്യാപേക്ഷ നേരത്തെയും തള്ളിയിരുന്നു. ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ കൊടി സുനിയാണ് ഫസല്‍ വധക്കേസില്‍ ഒന്നാം പ്രതി.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്‌ കാരായി രാജന്‍. കണ്ണൂര്‍ തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയാണ് കാരായി ചന്ദ്രശേഖരന്‍. സി.പി.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയതാണ് കൊലക്ക് കാരണമായത്. 2006 ഒക്ടോബര്‍ 22 നാണ് ഫസല്‍ കൊല്ലപ്പെട്ടത്. തേജസ് പത്രത്തിന്റെ ഏജന്റായ ഫസല്‍ പുലര്‍ച്ചെ പത്ര വിതരണത്തിന് പോകുമ്പോളാണ് കൊലപ്പെടുത്തിയത്. ആര്‍.എസ്.എസുകാരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടതോടെ ആണ് സി.പി.എം പ്രവര്‍ത്തകരുടെ പങ്കുള്‍പ്പെടെ നിര്‍ണ്ണായകമായ വിവരങ്ങള്‍ പുറത്ത് വന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ്.കെ.ജി.ബിയുടെ രാജി ആവശ്യപ്പെട്ട് എറണാകുളം നഗരത്തില്‍ യുവാവിന്റെ നഗ്നയോട്ടം

December 18th, 2012

കൊച്ചി: അഴിമതിയാരോപണ വിധേയനായ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്.കെ.ജിബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് എറണാകുളം നഗരത്തില്‍ യുവാവിന്റെ നഗ്നയോട്ടം. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് തിരക്കേറിയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാഡുമായി എം.ജി.റോഡിലൂടെ യുവാവ് ഓട്ടം ആരംഭിച്ചത്. പ്ലക്കാഡിനു താഴെ ലോ കോളേജ് എന്നും എഴുതിയിരുന്നു. ഇയാളുടെ മുഖം തുണി ഉപയോഗിച്ച് മറച്ചിരുന്നു. മഹാരാജാസ് ഗ്രൌണ്ടിനു സമീപത്തുക്കൂടെ നൂറു മീറ്ററോളം ഇയാള്‍ ഓടി. പിന്നീട് സുഹൃത്തിന്റെ ബൈക്കില്‍ കയറി പോയി.

മഹാരാജാസ് കൊളേജ് ഗ്രൌണ്ടിനരികിലെ ട്രാഫിക് സിഗ്നല്‍ പോസ്റ്റിനു സമീപത്തുള്ള മരത്തിന്റെ മറവില്‍ നിന്ന് വസ്ത്രം ഊരി മാറ്റി. സിഗ്നല്‍ ചുവപ്പ് ആയതോടെ വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പായി. ഉടനെ ഇയാള്‍ ഓട്ടം ആരംഭിച്ചു. എന്നാല്‍ എതിര്‍ ദിശയില്‍ വരുന്ന വാഹന യാത്രക്കാരും കാല്‍‌നടക്കാരും ഇയാളുടെ നഗ്ന പ്രകടനം കണ്ട് ഞെട്ടി. ഫിനിഷിങ്ങ് പോയ്നറില്‍ ഇയാളുടെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവര്‍ നല്‍കിയ വസ്ത്രം ഉടുത്ത് അനുഗമിച്ചിരുന്ന ബൈക്കില്‍ കയറി സ്ഥലം വിടുകയായിരുന്നു. തിരിച്ചറിയാതിരിക്കുവാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചിരുന്നു. പൊതു സ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്നത് ശിക്ഷാര്‍ഹമായതിനാല്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഇതോടെ മുപ്പത്തി ആറു വര്‍ഷത്തിനു ശേഷം എറണാകുളം നഗരം മറ്റൊരു പ്രതിഷേധ നഗ്നയോട്ടത്തിനു സാക്ഷിയായത്. അന്ന് ലോകോളേജ് വിദ്യാര്‍ഥികളായിരുന്ന നാലുപേരാണ് ബ്രോഡ്‌വേയിലൂടെ നഗ്നയോട്ടം നടത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മദനിക്ക് നീതി നല്‍കേണ്ടത് കോടതി: വി.എസ്.അച്ച്യുതാനന്ദന്‍

December 15th, 2012

തിരുവനന്തപുരം:ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് നീതി നല്‍കേണ്ടത് കോടതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്ച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് എല്‍.ഡി.എഫോ യു.ഡി.എഫോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത രോഗങ്ങള്‍ അലട്ടുന്ന മദനിക്ക് കോടതി ഇനിയും ജാമ്യം അനുവദിച്ചിട്ടില്ല. ഇന്ത്യയിലെ ഏതു പൌരനൌം ലഭിക്കേണ്ട നീതിയും മാനുഷിക പരിഗണനയും മദനിക്കു നല്‍കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പതര വര്‍ഷം മദനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നിരുന്നു. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പിന്നീട് വിട്ടയക്കുകയായിരുന്നു. ഇപ്പോള്‍ മറ്റൊരു കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ മദനി പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞു വരികയാണ്. തന്റെ ആദ്യകാല നിലപാടുകളെ മദനി തിരസ്കരിച്ചതാണെന്നും അതിനാലാണ് അദ്ദേഹത്തെ സി.പി.എം സ്വാഗതം ചെയ്തതെന്നും മുന്‍ കാലങ്ങളില്‍ മദനിയോ സുഹൃത്തുക്കളോ നിയമവിരുദ്ധമായി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കേണ്ട ആവശ്യം സി.പി.എമ്മിനില്ലെന്നും സി.പി.എം പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം: ടി.കെ. രജീഷിനെ ചോദ്യം ചെയ്യാന്‍ അനുമതി
Next »Next Page » ഭൂരിപക്ഷ ഐക്യം പ്രയോജനപ്പെടുക ഇടതുപക്ഷത്തിന്: വെള്ളാപ്പള്ളി നടേശന്‍ »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine