നോർക്ക പുനരധി വാസ പദ്ധതി : പത്തു ലക്ഷം രൂപ വരെ വായ്പ നൽകും

September 8th, 2019

ogo-norka-roots-ePathram
തിരുവനന്തപുരം : നോർക്ക റൂട്ട്‌സ് മുഖേന നടപ്പില്‍ കൊണ്ടു വന്ന പ്രവാസി പുനരധി വാസ പദ്ധതി യായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ് (NDPREM) പ്രകാരം പത്തു ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈട് ഇല്ലാതെ നൽകാൻ ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. പദ്ധതി സംബ ന്ധിച്ച് നോർക്ക റൂട്ട്സു മായി ബാങ്ക് ഓഫ് ഇന്ത്യ ധാരണാ പത്രം ഒപ്പു വച്ചു.

30 ലക്ഷം രൂപ വരെ ചെലവുള്ള പദ്ധതികൾക്ക് 15% വരെ മൂലധന സബ്‌ സിഡി യും (പരമാ വധി മുന്ന് ലക്ഷം രൂപ) കൃത്യമായ തിരിച്ചടവിന് 3% പലിശ സബ്‌ സിഡി യും നൽകി തിരികെ എത്തിയ പ്രവാസി കൾക്ക് സംരംഭകര്‍ ആകാൻ കൈത്താങ്ങ് നൽകുന്ന പദ്ധതി യാണ് നോർക്ക ഡിപ്പാർട്ട്‌ മെന്റ് പ്രോജ ക്ട് ഫോർ റിട്ടേൺ എമിഗ്ര ന്റ്‌സ് (NDPREM).

നിലവിൽ ഈട് നല്‍കാന്‍ നിവർത്തിയില്ലാതെ സംരംഭ ങ്ങൾ തുടങ്ങാൻ ബുദ്ധി മുട്ടുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഈ പ്രഖ്യാപനം. ഇതു വഴി കൂടുതൽ പേരി ലേക്ക് പദ്ധതിയുടെ പ്രയോജനം എത്തിക്കാൻ കഴിയും.

പി. എൻ. എക്‌സ്. 3294/19  

 * Norka Roots   ജോലി സാദ്ധ്യതകളുടെ വിശദാംശങ്ങള്‍ 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇതു നമ്മള്‍ തിരിച്ചു പിടിച്ച ഓണം : മുഖ്യമന്ത്രി

September 5th, 2019

pinarayi-vijayan-epathram
തിരുവനന്തപുരം : ഒരു പ്രളയ ത്തില്‍ നിന്നുള്ള തിരിച്ചു വരവാണ് കേരളീ യരെ സംബ ന്ധിച്ച് ഈ ഓണം. അതു കൊണ്ടു തന്നെ ‘ഇതു നമ്മള്‍ തിരിച്ചു പിടിച്ച ഓണം’ എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍.

പ്രളയ ദുരിതങ്ങള്‍ ക്കിടയിലും ഇത്തവണ ഓണം ആഘോഷി ക്കുവാന്‍ ഓണ വിപ ണിയില്‍ സൗകര്യങ്ങള്‍ ഒരുക്കി യതി ന്റെ വിശദാംശ ങ്ങള്‍ പങ്കു വെച്ച മുഖ്യ മന്ത്രി യുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയ മാവുന്നു.

‘കാണം വിറ്റും ഓണം ഉണ്ണണം’ മലയാളി യുടെ ഓണ സങ്കല്‍പ്പം ഇങ്ങനെ യാണ്. ഓണാഘോഷ ങ്ങള്‍ വിഭവ സമൃദ്ധ മാക്കാനുള്ള ഉത്സാഹ ത്തി ലാണ് ലോകം എങ്ങു മുള്ള മലയാളികള്‍.

വിപണി യില്‍ ഫല പ്രദമായി ഇടപെട്ട് നല്ലോണം ഉണ്ണാന്‍ അവസരം ഒരുക്കു കയാണ് സര്‍ക്കാര്‍ ഇത്തവണ യും ചെയ്യു ന്നത്. ഇതി നായി പ്രത്യേക ഓണ ചന്തകള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സജജമാക്കി യിട്ടുണ്ട്. ജില്ലാ – താലൂക്ക് കേന്ദ്ര ങ്ങളിലെ പ്രത്യേക ചന്ത കള്‍ ക്കൊപ്പം പ്രത്യേക ഓണം മാര്‍ക്ക റ്റുകളും സ്പെഷ്യല്‍ മിനി ഫെയറു കളും സിവില്‍ സപ്ലൈസ് കോര്‍പ്പ റേഷന്‍ സബ്സിഡി നിര ക്കില്‍ നിത്യോ പയോഗ സാധന ങ്ങള്‍ ഈ ഓണ ചന്ത കളില്‍ ലഭ്യമാണ്.

സപ്ലൈക്കോ മാര്‍ക്കറ്റില്‍ നിത്യോപ യോഗ സാധന ങ്ങള്‍ ക്ക് വില വര്‍ദ്ധിപ്പി ക്കില്ല എന്ന വാഗ്ദാനം സര്‍ക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷ മായി പാലിക്കു ന്നുണ്ട്. ചില സാധന ങ്ങളുടെ വില കുറ ക്കുക യും ചെയ്തു. പ്രളയം ബാധി ക്കാതെ ജനങ്ങള്‍ക്ക് ഓണാഘോഷം സാദ്ധ്യ മാക്കുക യാണ് സര്‍ ക്കാരിന്റെ ലക്ഷ്യം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രളയ ദുരിതം : അടിയന്തര സഹായ ത്തിന് നൂറു കോടി രൂപ

September 2nd, 2019

kerala-flood-2018-ePathram
തിരുവനന്തപുരം : ഈ വര്‍ഷത്തെ പ്രളയ ത്തിലും ഉരുൾ പൊട്ടലിലും ദുരിതം അനുഭവി ക്കുന്നവർ ക്കായി അടി യന്തര ധന സഹായ വിതരണ ത്തിന്ന് 100 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഓരോ കുടുംബ ത്തിനും 10,000 രൂപ വീതമുള്ള ധന സഹായ ത്തിന്റെ വിതരണം ഇന്നു തുടക്ക മാവും. ഓണ ത്തിനു മുന്‍പായി മുഴുവൻ പേർക്കും സഹായം എത്തിക്കണം എന്നും സർക്കാർ നിർദ്ദേശം നല്‍കി. ധന സഹായം വേഗ ത്തിൽ ലഭ്യമാക്കുവാന്‍ പ്രളയ ബാധിത രുടെ ബാങ്ക് അക്കൗണ്ടു കളി ലേക്കു ട്രഷറി വഴി നേരിട്ടാണു തുക നൽകുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആധാർ ലിങ്ക് ചെയ്തില്ല എങ്കിൽ റേഷന്‍ മുടങ്ങും

August 28th, 2019

national-id-of-india-aadhaar-card-ePathram
തിരുവനന്തപുരം: റേഷൻ കാർഡു മായി ആധാർ ലിങ്ക് ചെയ്യാത്ത വർക്ക് 2019 സെപ്റ്റംബർ 30 നു ശേഷം റേഷൻ ഉൽപ്പ ന്നങ്ങൾ നൽകേണ്ടതില്ല എന്ന് കേന്ദ്ര സർക്കാർ.

റേഷൻ കാർഡ് ഉടമയും കാര്‍ഡിലെ അംഗങ്ങളും ആധാർ വിവരങ്ങള്‍ നല്‍കി റേഷന്‍ കാര്‍ഡു മായി ആധാര്‍ ലിങ്ക് ചെയ്യണം. ലിങ്ക് ചെയ്യാത്ത വർക്ക് റേഷൻ കിട്ടില്ല എങ്കിലും കാർഡിലെ അവരുടെ പേരു നീക്കം ചെയ്യില്ല. ഭക്ഷ്യ ധാന്യങ്ങൾ കാര്‍ഡില്‍ ഉള്‍പ്പെട്ട യഥാർത്ഥ അവ കാശിക്കു ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തു ന്നതിനു വേണ്ടിയാണ് ഇത്.

kerala-civil-supplies-ration-card-ePathram
2016 ൽ ഭക്ഷ്യ ഭദ്രത നിയമം ബാധകം ആക്കിയപ്പോൾ മുതൽ റേഷന്‍ കാര്‍ഡു മായി ആധാർ ലിങ്ക് ചെയ്യണം എന്ന് നിബന്ധന ഉണ്ട്. കേരള ത്തിൽ 99% റേഷൻ കാർഡ് ഉടമ കളും 85% അംഗ ങ്ങളും ആധാർ ലിങ്ക് ചെയ്തിട്ടുണ്ട്.

കൂടുതല്‍ വിവര ങ്ങള്‍ ക്കായി സിവില്‍ സപ്ലൈസ് വെബ് സൈറ്റ്  സന്ദര്‍ശിക്കു കയോ ഇതേ സൈറ്റിലെ റേഷന്‍ കാര്‍ഡ് വിഭാഗം സന്ദര്‍ശിക്കു കയോ ചെയുക.

Tag :  ആധാര്‍

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എ. ടി. എം. കാർഡ് രാത്രി ഉപയോഗം വേണ്ട : എസ്. ബി. ഐ.

August 19th, 2019

logo-state-bank-of-india-sbi-ePathram
കണ്ണൂർ : രാത്രി യിൽ എ. ടി. എം. കാർഡ് ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യ രുത് എന്ന് എസ്. ബി. ഐ. യുടെ മുന്നറിയിപ്പ്. രാത്രി 11 മണി മുതൽ രാവിലെ 6 മണി വരെ പണം കൈമാറ്റം ചെയ്യുന്നത് തടഞ്ഞു കൊണ്ടാണ് എസ്. ബി. ഐ. മുന്നറി യിപ്പു നല്‍കി യിരി ക്കുന്നത്.

തട്ടിയെടുക്കുന്ന എ. ടി. എം. കാർഡ് ഉപയോ ഗിച്ച് രാത്രി സമയ ങ്ങളില്‍ പണം കൈ മാറ്റം ചെയ്യുന്ന തായി ശ്രദ്ധ യിൽ പ്പെട്ട തോടെ യാണ് അധികൃതര്‍ ഈ മുന്നറി യിപ്പു നല്‍കിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എച്ച്- വൺ. എൻ- വൺ പടര്‍ന്നു പിടിക്കു വാന്‍ സാദ്ധ്യത
Next »Next Page » കെപിസിസി പുനസംഘടന: അതൃപ്തി അറിയിച്ച് കെ മുരളീധരന്‍ »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine