- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, പോലീസ്, സ്ത്രീ
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള സാംസ്കാരിക വ്യക്തിത്വം, വിവാദം, സിനിമ
കോട്ടയം: അടച്ചു പൂട്ടിയ ബീവറേജ് മദ്യശാല തുറക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മണിമലയില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഒരു സംഘം മദ്യപരും, സമീപത്തെ ഓട്ടോ ടാക്സി ഡ്രൈവര്‍മാരും വ്യാപാരികളും ചേര്‍ന്നാണ് ഹര്‍ത്താല്‍ നടത്തിയത്. മദ്യ വിരുദ്ധ സമിതിക്കാരുടെ സമരത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ബീവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റ് അടച്ചു പൂട്ടുവാന്‍ നിര്‍ദ്ദേശിച്ചത്. ഇതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച മദ്യശാല അടച്ചു പൂട്ടി. ഇതു മൂലം പ്രദേശത്തെ മദ്യപന്മാര്‍ക്ക് മദ്യപിക്കുന്നതിനായി അഞ്ചു കിലോമീറ്റര്‍ ദൂരെ പോകേണ്ട അവസ്ഥയായി. തന്മൂലം മദ്യപിക്കുവാന്‍ അധികം തുക ചിലവിടേണ്ട അവസ്ഥ ഉണ്ടായെന്നും ഒപ്പം പ്രദേശത്ത് വ്യാജ മദ്യ ലോബിയുടെ പ്രവര്‍ത്തനം സജീവമായെന്നും ഇവര്‍ ആരോപിക്കുന്നു. കൂടാതെ സമീപത്തെ കടകളില്‍ കച്ചവടം കുറയുകയും ഒപ്പം ഓട്ടോ, ടാക്സി എന്നിവയ്ക്ക് ഓട്ടം കുറയുകയും ചെയ്തു. ഇതാണ് ഇവരെ സമരത്തിലേക്ക് നയിച്ചത്.
അടച്ച മദ്യശാല തുറക്കണമെന്ന് ഒരു വിഭാഗവും തുറക്കരുതെന്ന് മറു വിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ ഒരു തീരുമാനം എടുക്കുവാന്‍ ആകാതെ അധികൃതര്‍ കുഴങ്ങുകയാണ്.
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, സാമൂഹ്യക്ഷേമം
കുമളി: അധികൃതരുടെ ഒത്താശയോടെ ചത്തതും, രോഗം ബാധിച്ചതുമായ മാടുകള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലൂടെ കേരളത്തിലേക്ക് എത്തുന്നു. ചത്ത മാടുകളെ കേരളത്തിലേക്ക് ലോറിയില്‍ കടത്തിക്കൊണ്ടു വരുന്നത് ശ്രദ്ധയില്‍ പെട്ട പീരുമേട് കോടതിയിലെ അഭിഭാഷകന്‍ വാഹനം തടഞ്ഞ ശേഷം പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും സംഭവത്തില്‍ ഇടപെട്ടു. പോലീസ് എത്തി ചത്ത മാടുകളുമായി വന്ന വാഹനത്തില്‍ ഉണ്ടായിരുന്ന കാവാലം സ്വദേശി പുത്തന്‍ വീട്ടില്‍ പ്രേം നവാസ് (44), തമിഴ്‌നാട് സ്വദേശി ലോറി ഉടമ പഴനി രാജ് (49), ഡ്രൈവര്‍ ശിവപെരുമാള്‍ (40) എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. ലോറിയില്‍ ഉണ്ടായിരുന്ന മാടുകള്‍ക്ക് പരിശോധന നടത്തിയ ശേഷം ചെയ്യുന്ന ചാപ്പ കുത്തിയിരുന്നില്ല.
സംഭവത്തില്‍ രോഷാകുലരായ നാട്ടുകാരും രാഷ്ടീയ പ്രവര്‍ത്തകരും കുമളിയിലെ മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റ് ഉപരോധിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടു വരുന്ന കാലികളെ കര്‍ശനമായ പരിശോധന നടത്തേണ്ട മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റുകളില്‍ പണം നല്‍കിക്കൊണ്ടാണ് ഇത്തരത്തില്‍ കാലിക്കടത്ത് നടത്തുന്നതെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇതിനെ ശരി വെയ്ക്കുന്നതാണ് കുമളിയിലെ സംഭവം. ആന്ത്രാക്സ് ഉള്‍പ്പെടെ മാരകമായ രോഗങ്ങള്‍ ഉള്ള കാലികൾ പണം കൈപ്പറ്റിക്കൊണ്ട് വേണ്ടത്ര പരിശോധന നടത്താതെ ഇപ്രകാരം കടത്തിക്കൊണ്ടു വരുന്നവയില്‍ ഉള്‍പ്പെടുവാന്‍ സാധ്യതയുണ്ട്.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, ആരോഗ്യം, എതിര്‍പ്പുകള്‍, കുറ്റകൃത്യം