ചെമ്പട : മലയാള സിനിമയിലെ പ്രവാസി സംരംഭം

November 21st, 2008

ശ്രീ. എം. കെ. മുനീര്‍ പാടി അഭിനയിച്ചതിലൂടെ, കലാ സാംസ്കാരിക‌‌ – രാഷ്ട്രീയ രംഗത്ത് ഏറെ സംസാര വിഷയമായി മാറിയ മലയാള സിനിമ ‘ചെമ്പട’ ഡിസംബര്‍ ആദ്യ വാരത്തില്‍ ബക്രീദ് പ്രമാണിച്ച് തിയ്യേറ്ററുകളില്‍ എത്തുന്നു. യു. എ. ഇ. യിലെ ബിസിനസ്സുകാരായ അബ്ദുല്‍ അസീസും ജഗദീഷ് കെ. നായരും ചേര്‍ന്ന് ഗാര്‍ഡന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ചെമ്പട സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത തിരക്കഥാ കൃത്ത് കൂടിയായ റോബിന്‍ തിരുമലയാണ്.

മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച റോബിന്‍റെ ആദ്യ സംവിധാന സംരംഭമാണ്, മലയാളത്തിലെ ആദ്യത്തെ മ്യൂസിക് ത്രില്ലര്‍ കൂടിയായ ചെമ്പട.

ഒട്ടേറെ പുതുമകള്‍ ഉള്ള ഈ ചിത്രം, തീര്‍ത്തും ഒരു പ്രവാസി സംരംഭമാണ്.

അരങ്ങിലും അണിയറ യിലുമായി പ്രവാസ ലോകത്തെ കലാകാര ന്മാരാല്‍ സമ്പുഷ്ടമാണ് ഈ സിനിമ.

മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ശ്രീ. എം. കെ. മുനീര്‍ പാടി അഭിനയിച്ച ‘മുഹബ്ബത്തിന്‍ കടലിലെ മുത്തേ…’ എന്ന ഗാന രംഗം വിവാദ മായതോ ടെയാണ് ചെമ്പട കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.


ശ്രീ. മുനീറിനോടൊപ്പം ഈ ഗാന രംഗത്ത് പ്രത്യക്ഷപ്പെട്ടത്, യു. എ. ഇ. യിലെ അറിയപ്പെടുന്ന നര്‍ത്തകിയും അഭിനേത്രിയുമായ ഇഫ്ന ഇബ്രാഹിം ആണ്. ഇഫ്നയെ ക്കൂടാതെ ഗായിക സ്മിതാ നിഷാന്ത്, ഗോപന്‍ മാവേലിക്കര എന്നിവരും യു. എ. ഇ. യില്‍ നിന്നുള്ളവര്‍ തന്നെയാണ്.

യുവ തലമുറ യോടൊപ്പം കുടുംബ പ്രേക്ഷകരേയും ആകര്‍ഷിക്കും വിധം അണിയി ച്ചൊരുക്കിയ ചെമ്പടയിലെ ഗാനങ്ങള്‍ ഇതിനകം സൂപ്പര്‍ ഹിറ്റായി കഴിഞ്ഞു.

പ്രകാശ് മാരാര്‍ എന്ന ഗാന രചയിതാ വിനോടൊപ്പം ഫിറോസ് തിക്കോടി (മുഹബ്ബത്തിന്‍ കടലിലെ മുത്തേ…) സംവിധായകന്‍ റോബിന്‍ തിരുമല (എന്റെ പ്രണയത്തിന്‍ താജ് മഹല്‍…) എന്നിവരും ഓരോ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു.

മൊത്തം എട്ടു ഗാനങ്ങള്‍ ഉള്ള ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ നവാഗതനായ മുസാഫിര്‍ ആണ്.

മുന്‍ മന്ത്രി എം. കെ. മുനീറിനോടൊപ്പം എം. ജി. ശ്രീകുമാര്‍, അഫ്സല്‍, സ്റ്റാര്‍ സിംഗര്‍ നജീം അര്‍ഷാദ്, പ്രദീപ് പള്ളുരുത്തി, ജ്യോത്സ്ന, രഞ്ജിനി ജോസ് തുടങ്ങി യുവ തലമുറയിലെ ശ്രദ്ധേയരായ ഗായകരും പ്രവാസ ലോകത്തു നിന്നും സ്മിതാ നിഷാന്ത്, സ്റ്റാര്‍ സിംഗര്‍ അരുണ്‍ രാജ് എന്നിവരും ചെമ്പടയിലെ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നു.

തിരക്കഥ സംഭാഷണം എം. ഡി. അജയ ഘോഷും റോബിന്‍ തിരുമലയും ചേര്‍ന്നു രചിച്ചു.

അബുദാബിയിലെ ഫൈന്‍ ആര്‍ട്സ് ജോണി, കെ. കെ. മൊയ്തീന്‍ കോയ, കൂവാച്ചീസ് ഇന്റര്‍നാഷണല്‍ ഫിലിംസ് പ്രവര്‍ത്തകര്‍ അടക്കം നിരവധി പ്രമുഖര്‍ പ്രവാസ ലോകത്തു നിന്നും അണിയറയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, അരങ്ങില്‍ ശ്രീ ദേവിക, (ദുബായില്‍ സംഘടിപ്പിക്കുന്ന ആന്വല്‍ മലയാളം മൂവീ അവാര്‍ഡുകളില്‍ ‘ന്യൂ സെന്‍സേഷന്‍’ കാറ്റഗറിയില്‍ തിരഞ്ഞെടുക്കപ്പെട്ട യുവ നടിയാണു ശ്രീദേവിക) ലക്ഷണ, ബാല, അരവിന്ദ്, അനു ആനന്ദ്, പ്രകാശ്, അനൂപ്, സനു അബൂ സലിം, ടോഷ്, റോണ്‍സന്‍ വിന്‍സന്റ്, രാജു. എസ്. ആനന്ദ്, തുടങ്ങിയ യുവ തലമുറയിലെ കലാകാര ന്മാരോടൊപ്പം മലയാളത്തിലെ പ്രഗല്‍ഭരും പ്രശസ്തരുമായ അഭിനേതാക്കളും അണി നിരക്കുന്നു.

വിവാദ ഗാന രംഗം ഉള്‍പ്പെടെയാണോ ചെമ്പട റിലീസ് ചെയ്യുക എന്ന ചോദ്യവുമായി മുനീര്‍ സാഹിബിന്റെ അനുയായികളും അഭ്യുദയ കാംക്ഷികളും സുഹൃത്തുക്കളും ആകാംക്ഷയോടെ കാത്തിരി ക്കുമ്പോള്‍, നിര്‍മ്മാതാ ക്കളായ ജഗദീഷ് കെ. നായരും അബ്ദുല്‍ അസീസും തങ്ങളുടെ ആദ്യ സംരംഭമായ ചെമ്പട, പുതുമകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകരും കലാ ലോകവും ഇരു കൈകളും നീട്ടി സ്വീകരിക്കും എന്ന ആത്മ വിശ്വാസത്തിലാണ്.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മുഹബ്ബത്തിന്‍ ഇശലുകളുമായി ഹംദാന്‍

October 18th, 2008

“എന്തു ചന്തമാണു പെണ്ണേ..
നിന്‍റെ പുഞ്ചിരി കാണുവാന്‍
എന്തൊരു സുന്ദരമാണു പൊന്നേ
നിന്‍റെ തേന്‍ മൊഴി കേള്‍ക്കുവാന്‍……”

ഹംദാന്‍ പാടുമ്പോള്‍ യുവ ഹൃദയങ്ങള്‍ ഏറ്റുപാടുന്നു.

മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലും ഈ വരികളുടെ ദ്യശ്യാവിഷ്കാരം ദിവസവും നാം കാണുന്നു. മലയാളക്കര ഏറ്റു പാടുന്ന ഈ ഗാനം എഴുതി സംഗീതം നല്‍കി പാടിയിരിക്കുന്നത്, യുവ തലമുറയിലെ ശ്രദ്ധേയനായ ഗായകന്‍ ഹംദാന്‍ ആണ്.

മാപ്പിള പ്പാട്ടു ഗാന ശാഖയിലെ പുതിയ താരോദയം.

‘ടൈം പാസ്സ്’ റിലീസ് ചെയ്ത “അഴകേ കിനാവേ” എന്ന ആല്‍ബത്തിലെ ആറു പാട്ടുകള്‍ എഴുതി സംഗീതം ചെയ്തു കൊണ്ടാണ്, ഇശലുകളുടെ രാജകുമാരന്‍മാരും സുല്‍ത്താന്‍മാരും വാഴുന്ന ഈ ഗാന ശാഖയിലേക്ക് ഹംദാന്‍ കാലെടുത്തു വെച്ചത്. പ്രഗത്ഭര്‍ പാടിയ മറ്റു പാട്ടുകള്‍ക്കൊപ്പം “എന്തു ചന്തമാണ്…” എന്ന ഗാനവും സൂപ്പര്‍ ഹിറ്റായി. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന, ഗൃഹാതുരത്വം ഉണര്‍ത്തുന്ന വരികള്‍ക്ക് അനുയോജ്യമായ ചിത്രീകരണം കൂടി ആയപ്പോള്‍ ഈ ഗാനം, യുവ ഹൃദയങ്ങളോടൊപ്പം പഴയ തലമുറയിലെ ഗാനാസ്വാദകര്‍ക്കും ഏറെ ഇഷ്ടമായി.

പല പുതുമുഖ ഗായകര്‍ക്കും സംഭവിച്ചതു പോലെ, ആദ്യ സമയങ്ങളില്‍ ഈ ഹിറ്റു ഗാനം മറ്റു ചില ഗായകരുടെ പേരിലാണ് അറിയപ്പെട്ടത്. മാപ്പിള പ്പാട്ടുകള്‍ക്ക് ഏറെ ആസ്വാദകരുള്ള ഗള്‍ഫ് മണ്ണില്‍ ഈ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും ഹംദാന്‍ എന്ന ഈ കൊച്ചു ഗായകന്‍ വേണ്ട വിധം അംഗീകരിക്കപ്പെട്ടില്ല….!

ഇരുപതോളം ആല്‍ബങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വ്വഹിച്ച്, പ്രശസ്തരായ എം. ജി. ശ്രീകുമാര്‍, വിധു പ്രതാപ്, കണ്ണൂര്‍ ഷറീഫ്, അഫ്സല്‍, രഹ്ന, എന്നിവരില്‍ തുടങ്ങി, പുതിയ തലമുറയിലെ കൊല്ലം ഷാഫി, സലിം കോടത്തൂര്‍, താജുദ്ദീന്‍ വടകര, ആബിദ്, നിസാര്‍ വയനാട്, അമ്യത സുരേഷ് തുടങ്ങിയവരുമായി സഹകരിക്കുവാന്‍ കഴിഞ്ഞു.

മലബാര്‍ എക്സ്പ്രസ്സ്, ദില്‍ഹേ ഷാഫി, പ്രണയ സഖി, അരി മുല്ല പ്പൂങ്കാറ്റ്, പെരുന്നാള്‍ കിളി, എന്‍റെ സുന്ദരി ക്കുട്ടിക്ക്, നമ്മള്‍ തമ്മില്‍, കാത്തിരിക്കാം സഖി, എന്നിവ അതില്‍ ചിലതു മാത്രം. മലയാളത്തിലെ പ്രമുഖ കാസറ്റു കമ്പനികളുടെയെല്ലാം പുതിയ ആല്‍ബങ്ങളില്‍ ഹംദാ‍ന്‍റെ സാന്നിദ്ധ്യമുണ്ട് എന്നതു തന്നെ ഈ യുവാവിന്‍റെ ജന പ്രീതി വ്യക്തമാക്കുന്നു.

‘തേന്‍’ എന്ന വീഡിയോ ആല്‍ബത്തില്‍ ഹംദാന്‍ പാടി അഭിനയിച്ച ‘ശവ്വാലിന്‍ നീല നിലാവില്‍’ എന്ന ഗാനം ഇപ്പോള്‍ ചാനലുകളില്‍ വന്നു കൊണ്ടിരിക്കുന്നു. പ്രാദേശിക ചാനലുകളില്‍ ഫോണ്‍ ഇന്‍ പ്രോഗ്രാമുകളിലൂടെ കാണികള്‍ വീണ്ടും വീണ്ടും ആവശ്യപ്പെടുന്നതില്‍ ഈ ഗാനരംഗം മുന്‍പന്തിയിലാണ്.

ഗാലറി വിഷന്‍ അവതരിപ്പിക്കുന്ന ‘കാശ്മീരി’ എന്ന ആല്‍ബത്തിലെ “പ്രിയമാണ് പെണ്ണേ നിന്നെ കാണാന്‍….” എന്ന ഗാനത്തിലൂടെ ഹംദാന്‍ പുതിയ പ്രതീക്ഷകള്‍ നല്കുന്നു.

ഗാന ഗന്ധര്‍വന്റെ “പണ്ടവന്‍ തന്നുടെ ദീനില്‍ ഉള്‍ക്കൊണ്ട്…”എന്ന ഗാനമാണ് ആദ്യമായി ഹംദാന്‍ സ്റ്റേജില്‍ പാടുന്നത്. മുല്ലശ്ശേരി സെന്‍റ് ജോസഫ് എല്‍. പി. സ്കൂളില്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, സ്കൂള്‍ കലോല്‍സ വത്തില്‍ ഒന്നാം സ്ഥാനം നേടിയ ഈ ഗാനം, ഉപ ജില്ലാ കലോത്സവത്തിലും ഹംദാന്‍ എന്ന ഗായകനെ ഒന്നാം സ്ഥാനത്ത് എത്തിച്ചു.

ജന്മ സിദ്ധമായ തന്‍റെ കഴിവുകള്‍ പരിപോഷിപ്പി ക്കുന്നതില്‍ മാതാ പിതാക്കളും അധ്യാപകരുമാണ് മുന്‍ കയ്യെടുത്തത് എന്ന് ഹംദാന്‍ പറയുന്നു. കൊച്ചു കുട്ടി ആയിരിക്കുമ്പോള്‍ തന്നെ പാട്ടുകള്‍ എഴുതി ട്യൂണ്‍ ചെയ്യുമായിരുന്നു. വന്മേനാട് മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ഹൈസ്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സ്കുള്‍ യുവജനോ ത്സവത്തില്‍ മാപ്പിള പ്പാട്ടിന് എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം ലഭിച്ചത് ഹംദാനിലെ ഗായകന് ഒരു വഴിത്തിരിവായി.

പാടൂര്‍ അലീമുല്‍ ഇസ്ലാം ഹൈസ്കൂളിലെ പ്രധാനാ ദ്ധ്യാപകനാ യിരുന്ന ഷംസുദ്ധിന്‍ മാസ്റ്റര്‍ ഹംദാന്‍റെ കഴിവുകള്‍ കണ്ടറിഞ്ഞു പ്രോത്സാഹി പ്പിച്ചതിലൂടെയാണ് ഗാന രചയിതാവും സംഗീത സംവിധായകനും എന്നതി ലുപരി ഒരു ഗായകനായി ‘എന്തു ചന്തമാണു പെണ്ണേ’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനാക്കിയത്.

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി തിരുനെല്ലൂര്‍ എന്ന ഗ്രാമത്തില്‍ പണിക്ക വീട്ടില്‍ ഹംസകുട്ടി / നദീറ ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയവനായ ഈ ഇരുപതുകാരന്‍ ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

കലാ ജീവിതത്തില്‍ എറ്റവും അധികം തന്നെ പ്രോത്സാഹി പ്പിച്ചവര്‍ മാതാ പിതാക്കളും അദ്ധ്യാപകരും, സഹോദരന്‍ ഹര്‍ഷാദ്, സഹോദരി ഹബീയ എന്നിവരുമാന്നെന്ന് പറയുമ്പോള്‍, പാടൂര്‍ ലത്തീഫ് കുരിക്കള്‍, കാട്ടൂര്‍ ഓഡിയോ ലൈന്‍ ഇഖ്ബാല്‍, റഫീഖ് തൊഴിയൂര്‍, സുഹൃത്തുകള്‍ സഹ പ്രവര്‍ത്തകര്‍ എന്നിവരേയും നന്ദിയോടെ സ്മരിക്കുന്നു.

ഇപ്പോള്‍ അബൂദാബിയില്‍ എത്തിയിട്ടുള്ള ഹംദാന്‍ തന്‍റെ കഴിവുകള്‍ പ്രകടമാക്കാനുള്ള അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

തന്‍റെ സ്കൂള്‍ ജീവിതത്തിലെ ചില അനുഭവങ്ങള്‍ വരികളിലാക്കിയ ഹംദാന്‍ ഹൃദയം തുറന്നു പാടുകയാണ്.

“മുഹബ്ബത്താലെ മുനീറാലെ നിന്നെ ക്കണ്ടിടാന്‍
നാളേറെയായി കണ്മണീ ഞാന്‍ കാത്തിരിപ്പാണേ
കൂട്ടു കൂടി ക്കളിച്ചതെല്ലാം നീ മറന്നുവോ!
പണ്ടു കടലാസു തോണി നമ്മള്‍ തുഴഞ്ഞതില്ലയോ…
മൊഞ്ചത്തി പ്പെണ്ണേ നീ മറയരുതേ..
എന്‍റെ സുന്ദരി പ്പൂവേ നീ അകലരുതേ….”

ഹംദാന്റെ ഈ മെയില്‍ : hamdu2008 at gmail dot com

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

- ജെ.എസ്.

വായിക്കുക:

3 അഭിപ്രായങ്ങള്‍ »

പഥേര്‍ പാഞ്ചാലി ലേഖന മത്സരം

October 17th, 2008

കേരളത്തിലെ ഹയര്‍ സെക്കണ്ടറി / കോളേജ് വിദ്യാര്‍ത്ഥി കള്‍ക്കായി കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സത്യജിത്ത് റേയുടെ “പഥേര്‍ പാഞ്ചാലി”യെ ആസ്പദമാക്കി ലേഖന മത്സരം നടത്തുന്നു.

നിബന്ധനകള്‍

  1. “പഥേര്‍ പാഞ്ചാലി: ഒരു ചലച്ചിത്രാനുഭവം” എന്ന വിഷയത്തെ ആസ്പദമാക്കി ഫുള്‍സ്ക്കാപ്പ് 10പുറത്തില്‍ കവിയാത്ത മലയാളത്തിലുള്ള ലേഖനം വിദ്യാര്‍ഥികള്‍ അവരവരുടെ കയ്യക്ഷരത്തില്‍ വൃത്തിയായി എഴുതിയ തായിരിക്കണം.
  2. കേരളത്തിലെ ഹയര്‍ സെക്കണ്ടറി / കോളേജ് (സ്വാശ്രയ / സമാന്തര കലാലയങ്ങള്‍ ഉള്‍പ്പെടെ) മത്സരത്തില്‍ പങ്കെടു ക്കാവുന്നതാണ്. സ്ഥാപനത്തിന്റെ തലവനില്‍ നിന്നുള്ള സാക്ഷ്യ പത്രം ലേഖനത്തോടൊപ്പം ഉണ്ടായിരിക്കേണ്ടതാണ്.സ്വന്തം പേരും വിലാസവും (വീട്ടു വിലാസവും ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസം ഉണ്ടെങ്കില്‍ അതും ഉള്‍പ്പെടെ) പ്രത്യേകം കടലാസ്സില്‍ എഴുതി ലേഖനത്തോടൊപ്പം അയക്കേണ്ടതാണ്.
  3. കേരളത്തിലെ പ്രശസ്ത സിനിമാ നിരൂപകരുംഎഴുത്തുകാരും അടങ്ങുന്ന ഒരു വിദഗ്ധ സമിതി ആയിരിക്കും വിജയികളെ നിശ്ചയിക്കുന്നത്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും സാക്ഷ്യ പത്രവും ഫിലിം സൊസൈറ്റിയില്‍ ഒരു വര്‍ഷത്തെ അംഗത്വവും നല്‍കുന്നതാണ്. (പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രത്യേക സൌജന്യ നിരക്കിലുള്ള അംഗത്വം നല്‍കുന്നതാണ്)
  4. ലേഖനങ്ങള്‍ 2008 ഒക്റ്റോബര്‍ 31നുള്ളില്‍ സെക്രട്ടറി, കാണി ഫിലിം സൊസൈറ്റി, ചങ്ങരം കുളം, നന്നം മുക്ക് (പി.ഒ.), മലപ്പുറം ജില്ല – 679575എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.
  5. സമ്മാനാ ര്‍ഹമായതും തെരഞ്ഞെടുക്ക പ്പെടുന്നതുമായ ലേഖനങ്ങള്‍ കാണി ഫിലിം സൊസൈറ്റിയുടെ ബ്ലോഗിലോ ബുള്ളറ്റിനിലോ, പുസ്തക രൂപത്തിലോ പ്രസിദ്ധീകരി ക്കുന്നതിനുള്ള അവകാശം ഫിലിം സൊസൈറ്റി ക്കുണ്ടായിരിക്കും.

“കാണി നേരം”എന്ന ബ്ലോഗ് കൂടി കാണുക. (www.kaanineram.blogspot.com)

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബെന്‍ കിംഗ്സ്ലിയെ ആദരിക്കുന്നു

October 11th, 2008

അബുദാബി : പ്രശസ്തമായ ഗാന്ധി സിനിമയില്‍ ഗാന്ധിജിയായി വേഷമണിഞ്ഞ ഓസ്കാര്‍ അവാര്‍ഡ് ജേതാവ് ബെന്‍ കിംഗ്സ്ലിയെ അബുദാബിയില്‍ ആദരിക്കുന്നു. മിഡില്‍ ഈസ്റ്റ് ഇന്‍റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആണ് ആദരിക്കല്‍ ചടങ്ങ് നടക്കുക. ഇതാദ്യമായി അറബിയിലേക്ക് ഡബ്ബ് ചെയ്ത ഗാന്ധി ഫിലിമിന്റെ പ്രദര്‍ശനവും ശനിയാഴ്ച എമിറേറ്റ്സ് പാലസില്‍ നടക്കും.

ഒക്ടോബര്‍ 10 മുതല്‍ 19 വരെ നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 100 ഓളം ക്ലാസിക് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ നിന്ന് ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത ഗുലാബി ടാക്കീസ് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഫെസ്റ്റിവല്‍ വിഭാഗത്തില്‍ പ്യാസ് ഗുപ്ത സംവിധാനം ചെയ്ത ദി പ്രിസണര്‍ എന്ന ഇന്ത്യന്‍ സിനിമയും പ്രദര്‍ശിപ്പിക്കും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അബുദാബിയില്‍ ചലച്ചിത്ര – മാധ്യമ മേള

October 9th, 2008

അബുദാബി : ‘ദ സര്‍ക്കിള്‍ കോണ്‍‌ഫറന്‍സ്-2008’ എന്ന പേരില്‍ ചലച്ചിത്ര – മാധ്യമ മേള അബുദാബിയില്‍ നടക്കുന്നു. അബുദാബി അതോറിറ്റി ഫോര്‍ കള്‍ച്ചറല്‍ ആന്റ് ഹെറിറ്റേജിലാണ്‌ മേള സംഘടിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ സിനിമാ നിര്‍മാണ രംഗത്തെ പ്രതിഭകളെ കണ്ടെത്തുകയാണ്‌ മേളയുടെ ലക്ഷ്യം. അബുദാബി സാന്‍ഗ്രില്ല ഹോട്ടലില്‍ നടക്കുന്ന മേളയില്‍ നിരവധി പേര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രാദേശിക പ്രതിഭകള്‍ക്ക് മികച്ച അവസര മൊരുക്കുവാനും മേള ഉപകരിക്കുമെന്ന് പ്രതീക്ഷിക്കാം. സ്പാനിഷ് ചലച്ചിത്ര നടന്‍ ആന്റോണിയോ ബാന്‍‌ദ്രാസ് ഉള്‍പ്പെടെ നിരവധി ലോക പ്രശസ്ത ചലച്ചിത്ര കാരന്മാരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ലോക തലത്തില്‍ ചലച്ചിത്ര വ്യവസായത്തിന്റെ പുതിയ സാധ്യതകളും പ്രതിസന്ധികളും വിലയിരുത്തുന്ന പ്രത്യേക സെമിനാറും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് മുഹമ്മദ് ഖലഫ് അല്‍ മസ്റൂഇ അറിയിച്ചു. മേള 11ന് ശനിയാഴ്ച സമാപിയ്ക്കും.

എസ്. കെ. ചെറുവത്ത്
http://eranadanpeople.blogspot.com
http://mycinemadiary.blogspot.com
http://retinopothi.blogspot.com

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

162 of 170« First...1020...161162163...170...Last »

« Previous Page« Previous « വായനയുള്ള സംവിധായകരുടെ അഭാവമാണ് നല്ല കഥകളുള്ള മലയാള സിനിമകള്‍ ഉണ്ടാകാത്തതിന് കാരണം – ഷീല
Next »Next Page » ബെന്‍ കിംഗ്സ്ലിയെ ആദരിക്കുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine