രതിനിര്‍വേദങ്ങള്‍ പുനര്‍ജ്ജനിക്കുന്നത് എന്തിന്

July 18th, 2011

rathinirvedam-epathram

മലയാള സിനിമ പ്രതിസന്ധിയില്‍ ആണെന്ന ചര്‍ച്ച മുറുകിയിരിക്കുന്ന സമയത്ത്‌ തന്നെയാണ് പഴയ ഹിറ്റ് സിനിമകള്‍ വീണ്ടും പടച്ചു വിടുന്നത്. നീലത്താമരയില്‍ തുടങ്ങി രതിനിര്‍വേദത്തില്‍ എത്തി നില്‍ക്കുന്ന ഈ ട്രെന്‍ഡ് മലയാള സിനിമക്ക് എന്ത് ഗുണമാണ് ചെയ്യുക എന്ന് മനസിലാകുന്നില്ല. അത്യാവശ്യം സെക്സ് അടങ്ങിയ ഇരുപതോളം പഴയ ചിത്രങ്ങള്‍ ഇനിയും പുറത്ത് വരാന്‍ പോകുന്നു എന്നാണു കേള്‍ക്കുന്നത്.

നല്ല സിനിമയുടെ വക്താവ്‌ എന്ന പേര് സമ്പാദിക്കാന്‍ ഒരുങ്ങി പരാജിതനായ ടി. കെ. രാജീവ്‌ കുമാര്‍ പഴയ ഭരതന്‍ ചിത്രം ഒരുക്കി വീണ്ടും പരാജിതനാകുന്നു എന്ന കാര്യം പറയാതെ വയ്യ. സാമ്പത്തികമായി ഈ ചിത്രം വിജയം കൈവരിച്ചേക്കാം. അതിനു കാരണം എന്താണെന്ന് ഇവിടെ വിവരിക്കാതെ തന്നെ ഏവര്‍ക്കും മനസിലാക്കാം. ഇനി അവളുടെ രാവുകളും അതു പോലുള്ള പഴയ പല ചിത്രങ്ങളും അതേ പേരിലോ മറ്റു പേരിലോ പുനര്‍ജ്ജനിക്കാനിരിക്കുന്നു.

മലയാള സിനിമ പ്രതിഭാ ദാരിദ്ര്യം നേരിടുന്നു എന്ന സത്യം ഇനിയും നാം മറച്ചു വെച്ച്, കഥകളില്ല, സൂപ്പര്‍ സ്റ്റാറുകളുടെ അപ്രമാദിത്വം എന്നൊന്നും മുറവിളി കൂട്ടിയിട്ട് കാര്യമില്ല. കച്ചവടത്തിനപ്പുറം സിനിമയെ ഒരു കലാരൂപമായി കാണുന്നവര്‍ സിനിമാ രംഗത്തും പ്രേക്ഷകരിലും കുറഞ്ഞു വരികയാണ്. നമ്മുടെ ദൃശ്യ സംസ്കാരം പാടെ മാറ്റപ്പെടുന്നു. സിനിമ എന്ന കല കേവലം ഒരു വിനോദോപാധി മാത്രമായി കണ്ടു കൊണ്ട് പടച്ചുണ്ടാക്കുന്ന തട്ടിക്കൂട്ട് സിനിമകളുടെ അതിപ്രസരമാണ് ഇത്തരം റീമേക്ക് തലത്തിലേക്ക് തരം താഴാന്‍ കാരണം.

ഒരു കാലത്ത് മലയാള സിനിമ ഇന്ത്യന്‍ സിനിമകളില്‍ തലയുയര്‍ത്തി നിന്നിരുന്നു. ഇടക്കാലത്ത് ചില ചീത്തപ്പേര് കേള്‍പ്പിക്കുന്ന ഒരു കാലം മലയാള സിനിമയെ പിടികൂടി. അന്യ സംസ്ഥാനങ്ങളില്‍ നൂണ്‍ ഷോകള്‍ക്ക് മാത്രം മലയാള സിനിമയെ പ്രദര്‍ശിപ്പിക്കുന്ന ആ പരിതാപകരമായ അവസ്ഥയില്‍ നിന്നും മലയാള സിനിമ വീണ്ടും തലയുയര്‍ത്തി വന്നതായിരുന്നു. എന്നാല്‍ മീശ പിരിക്കാന്‍ തുടങ്ങിയതോടെ വീണ്ടും മലയാള സിനിമയുടെ ഗ്രാഫ് താഴാന്‍ തുടങ്ങി. ഇപ്പോഴിതാ പഴയ ഹിറ്റുകള്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തിച്ച് പ്രേക്ഷകരെ ഇക്കിളിപ്പെടുത്താന്‍ രതിനിര്‍വേദങ്ങളും, അവളുടെ രാവുകളും എത്തുന്നു. ഈ പോക്ക് വീണ്ടും താഴ്ചയിലേക്ക് തന്നെയാണ്. ടി. ഡി. ദാസന്‍, ആത്മകഥ, ആദമിന്റെ മകന്‍ അബു, തകരച്ചെണ്ട, പ്രാഞ്ചിയേട്ടന്‍… എന്നിങ്ങനെ വളരെ കുറച്ചു ചിത്രങ്ങള്‍ മാത്രമാണ് ഈ അടുത്ത കാലത്ത്‌ മലയാളത്തിന്റെ പ്രതീക്ഷ ഉയര്‍ത്തുന്ന തരത്തില്‍ വന്നത്. രതിനിര്‍വേദം പോലുള്ള സിനിമകള്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കൂടി രാജീവ്‌ കുമാറിനെ പോലുള്ള സംവിധായകര്‍ പറയാന്‍ ബാധ്യസ്ഥരാണ്. മലയാള സിനിമയുടെ വളര്‍ച്ചക്ക് നാം ഒരുക്കി വെച്ച ചില താര സങ്കല്പങ്ങള്‍ ഒരു വിലങ്ങു തടിയായി നിലനില്‍ക്കുന്നു എന്ന സത്യത്തെ ഇവിടെ വിസ്മരിക്കുന്നില്ല. പക്ഷെ പ്രതിഭാധനരായ സംവിധായകരുടെ അഭാവം മലയാള സിനിമയെ കാര്‍ന്നു തിന്നുന്നു എന്ന സത്യം നമ്മുടെ സംവിധായകരെങ്കിലും മലാസിലാക്കട്ടെ.

നമുക്ക് പഴ സിനിമകളുടെ പുനരാവിഷ്കരണമല്ല വേണ്ടത്‌. പുതിയ ചിന്ത, പുതിയ പരീക്ഷണങ്ങള്‍, കാഴ്ചയുടെ പുതിയ തലം, അതിനായി ഒരു പുതു തലമുറ രംഗത്ത്‌ വരട്ടെ. സിനിമയുടെ മര്‍മ്മം അറിയുന്നവരുടെ പിന്മാറ്റം മതിയാക്കി അവരും രംഗത്ത്‌ സജീവമായാല്‍ കുറെയൊക്കെ പ്രതിസന്ധികള്‍ ഇല്ലാതാക്കാം. മലയാള സിനിമ ഒരു പുതു വസന്തം കൊതിക്കുന്നു. അതിലേക്കുള്ള ചുവടു വെപ്പിനെ തകര്‍ക്കാനേ പുതിയതൊന്നും ഇല്ലാത്ത ഇത്തരം രതിനിര്‍വേദങ്ങള്‍ക്ക് കഴിയൂ.

ഫൈസല്‍ ബാവ

-

വായിക്കുക: , ,

1 അഭിപ്രായം »

നയന്‍‌താരയും പ്രഭുദേവയും ഗുരുവായൂരില്‍

July 15th, 2011

nayantara-prabhudeva-epathram

ഗുരുവായൂര്‍: പ്രമുഖ തെന്നിന്ത്യന്‍ നടി നയന്‍‌താരയും പ്രഭുദേവയും ബുധനാഴ്ച ഗുരുവായൂരില്‍ എത്തി. രാവിലെ ഏഴു മണിയോടെ ക്ഷേത്രത്തിലെത്തിയ പ്രഭുദേവ ഭഗവാന് പട്ടും, കദളിക്കുലയും, കാണിക്കയും സമര്‍പ്പിച്ച് ഉപദേവതകളേയും വണങ്ങി പെട്ടെന്ന് തന്നെ മടങ്ങി. അപ്രതീക്ഷിതമായി പ്രഭുദേവയെ കണ്ടതോടെ ആരാധകര്‍ അദ്ദേഹത്തിനു ചുറ്റും കൂടി. ദേവസ്വം അധികൃതര്‍ അദ്ദേഹത്തിന് വാകച്ചാര്‍ത്തിന്റെ തീര്‍ഥവും മറ്റും നല്‍കി. പ്രഭുദേവ മാത്രമേ ക്ഷേത്രത്തില്‍ കയറിയുള്ളൂ. അന്യ മതസ്ഥര്‍ക്ക് പ്രവേശനനാനുമതി ഇല്ലാത്തതിനാല്‍ നയന്‍‌താര ശ്രീവത്സം ഗസ്റ്റ്‌ഹൌസ് അങ്കണത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ തന്നെയിരുന്നു.

പ്രഭുദേവ മുന്‍‌ഭാര്യ റം‌ലത്തുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയത് കഴിഞ്ഞ ആഴ്ചയിലായിരുന്നു. വന്‍ ‌തുക നല്‍കിക്കൊണ്ടായിരുന്നു ഈ വിവാഹ ബന്ധം വേര്‍പെടുത്തിയത്. പ്രഭുദേവയും നയന്‍സും ഏറെ നാളായി പ്രണയ ബദ്ധരാണെന്നും ഇവരുടെ വിവാഹം ഉടനെ ഉണ്ടാകും എന്നും വാര്‍ത്തകള്‍ ഉണ്ട്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയരാജിന്റെ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തിയ്യറ്റര്‍ ഉടമകള്‍

July 6th, 2011

കൊച്ചി: ജയരാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ദ ട്രെയിന്‍ വിവാദ കുരുക്കില്‍ . ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് തിയ്യറ്റര്‍ വിട്ട ക്ഷീണം മാറുന്നതിനു മുമ്പ്‌ തന്നെ സംവിധായകന്‍ ജയരാജിനെതിരെ തിയ്യറ്റര്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്ത് വന്നു. ദ ട്രെയിന്‍ റിലീസ് ചെയ്യുന്നതിന് മുമ്പേ തിയ്യറ്ററുകളില്‍ നിന്ന് അനധികൃതമായി പണം പിരിച്ചുവെന്നും മമ്മൂട്ടി ചിത്രം എന്ന പേരില്‍ ചിത്രത്തിന്റെ പ്രമോണഷല്‍ പരിപാടികള്‍ നടത്തുകയും വന്‍ തുക കൈപ്പറ്റുകയും മമ്മൂട്ടിയുടെ സാന്നിധ്യം കുറച്ചുരംഗങ്ങളില്‍ മാത്രം ഒതുക്കുകയും ചെയ്‌തെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആരോപിക്കുന്നു. ജയരാജിന്റെ ചിത്രങ്ങള്‍ തങ്ങളുടെ തിയ്യറ്ററുകളില്‍ ഇനി പ്രദര്‍ശിപ്പിക്കില്ലെന്ന് തിയ്യറ്റര്‍ ഉടമകളുടെ സംഘടന വ്യക്തമാക്കി. വന്‍ തുകയ്ക്ക് എടുത്ത് വന്‍ നഷ്ടം തിയ്യറ്റര്‍ ഉടമകള്‍ക്ക് ഉണ്ടാക്കിയെന്നും ഇവര്‍ പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ജയരാജിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അവളുടെ രാവുകള്‍ വീണ്ടും വരുന്നു

July 2nd, 2011

avalude-ravukal-poster-epathram

മലയാള സിനിമയില്‍ ഇത് പഴയ സൂപ്പര്‍ ഹിറ്റുകളുടെ പുനരാവിഷ്കാരങ്ങളുടെ കാലം. ‘നീലത്താമര’, ‘രതിനിര്‍വ്വേദം’ തുടങ്ങിയ ചിത്രങ്ങള്‍ പുനരാവിഷ്കരിച്ചതിന്റെ പുറകെ ‘അവളുടെ രാവുകളും’ പുതിയ രൂപത്തില്‍ വരുന്നു. പ്രിഥ്വിരാജ് നായകനാകും എന്ന് വാര്‍ത്തകളുണ്ട്. പ്രിഥ്വിയുടെ പിതാവും പ്രശസ്ത നടനുമായിരുന്ന സുകുമാരനും സീമയും നായികാ നായകന്മാരായി അഭിനയിച്ച് ഐ. വി. ശശി സംവിധാനം ചെയ്ത ‘അവളുടെ രാവുകള്‍’ സൂപ്പര്‍ ഹിറ്റായിരുന്നു. 1978ല്‍ ഇറങ്ങിയ ഈ ചിത്രത്തില്‍ അശ്ലീലത്തിന്റെ അതിപ്രസരം ഉണ്ടെന്ന പേരില്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ആലപ്പി ഷറീഫ് ആയിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. കാലഘട്ടത്തി നനുസരിച്ച് ചെറിയ മാറ്റങ്ങളോടെ ആയിരിക്കും ചിത്രം ഒരുക്കുക എന്ന് അറിയുന്നു.

ഒരു കാലത്ത് സൂപ്പര്‍ സംവിധായ കനായിരുന്ന ഐ. വി. ശശി പക്ഷെ തുടരെ തുടരെ ഉള്ള പരാജയങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി സംവിധാന രംഗത്ത് സജീവമല്ലായിരുന്നു. പുതിയ രൂപത്തില്‍ ‘അവളുടെ രാവുകള്‍’ ഒരുക്കുക ഐ. വി. ശശി തന്നെയായിരിക്കും. ലിബര്‍ട്ടി ബഷീര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ നായികയെ ഇനിയും തീരുമാനിച്ചിട്ടില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

തോക്ക് സ്വാമിയെ കുറിച്ച് അനന്യയുടെ ദിവ്യ സാക്ഷ്യം

June 18th, 2011

actress-ananya-epathram

തിരുവനന്തപുരം : പോലീസ് സ്റ്റേഷനില്‍ തോക്കുമായെത്തി വിവാദ നായകനായ സ്വാമി ഹിമവല്‍ ഭദ്രാനന്ദയെ കുറിച്ച് നടി അനന്യ നടത്തിയ ദിവ്യ സാക്ഷ്യം ഇന്റര്‍നെറ്റില്‍ വലിയ പ്രാചാരം നേടുന്നു. സ്വാമി ഹിമവല്‍‌ ഭദ്രാനന്ദയുടെ ഫോട്ടോയില്‍ നിന്നും വിഭൂതി വരുന്നതിനെ പറ്റിയാണ് നടിയുടെ അനുഭവ സാക്ഷ്യം. എ. സി. വി. എന്ന ടെലിവിഷന്‍ ചാനലില്‍ മുമ്പ് വന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

മലയാളത്തിലും തമിഴിലും ശ്രദ്ധേയയായ യുവ നടിയാണ് അനന്യ. യുവ താര ചിത്രങ്ങളില്‍ മാത്രമല്ല സൂപ്പര്‍ താര ചിത്രങ്ങളിലും അനന്യ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മോഹന്‍‌ ലാലിനൊപ്പം ശിക്കാര്‍ എന്ന ചിത്രത്തിലും അടുത്തയിടെ ഇറങ്ങിയ സീനിയേഴ്സ് എന്ന ചിത്രത്തില്‍ ജയറാമിനൊപ്പവും അനന്യ അഭിനയിച്ചിട്ടുണ്ട്.

താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് മാധ്യമങ്ങളെ വിളിച്ചറിയിച്ച സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയെ പോലീസ്‌ ആലുവ പോലീസ്‌ സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് തോക്ക് പുറത്തെടുത്ത സ്വാമി നിറയൊഴിച്ചത്. ഇതേ തുടര്‍ന്ന് വധ ശ്രമത്തിനും ആത്മഹത്യാ ശ്രമത്തിനും ഭദ്രാനന്ദയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സാമൂഹ്യ സേവനത്തിനെന്ന പേരില്‍ കര്‍മ എന്ന സംഘടനയും രൂപീകരിച്ച ഇയാള്‍ക്ക്‌ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതിനാല്‍ നിയമവിരുദ്ധ ഇടപാടുകളോ സമ്പാദ്യങ്ങളോ ഭദ്രാനന്ദയ്ക്ക് ഉണ്ടായിരുന്നോ എന്നും പോലീസ്‌ അന്വേഷണം നടത്തിയിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

27 of 33« First...1020...262728...30...Last »

« Previous Page« Previous « പൃഥ്വിരാജിനെതിരെ ഇന്റര്‍നെറ്റില്‍ വ്യാജ വാര്‍ത്ത; ഒരാള്‍ പിടിയില്‍
Next »Next Page » നടി ശ്വേതാ മേനോന്‍ വിവാഹിതയായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine