രിസ ബാവയുടെ സംസ്കാരം ഔദ്യോഗിക ബഹുമതി കളോടെ നടന്നു.

September 14th, 2021

കൊച്ചി : അന്തരിച്ച നടന്‍ രിസബാവ യുടെ സംസ്കാരം ഔദ്യോഗിക ബഹുമതി കളോടെ കൊച്ചങ്ങാടി ചെമ്പിട്ട മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. വൃക്ക സംബന്ധമായ രോഗത്തിനു ചികിത്സയില്‍ ആയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചക്കു ശേഷ മാണ് രിസ ബാവ മരണപ്പെട്ടത്. പിന്നീടു നടന്ന സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തുടര്‍ന്ന് പൊതു ദർശനം ഒഴിവാക്കി, സുരക്ഷാ മാനദണ്ഡ ങ്ങള്‍ പാലിച്ചു കൊണ്ടാണ് ചൊവ്വാഴ്ച രാവിലെ ഖബറടക്കം നടന്നത്.

നാടക രംഗത്തു നിന്നും വെള്ളിത്തിരയില്‍ എത്തിയ രിസ, നൂറില്‍ അധികം സിനിമ കളി ലും നിരവധി ടെലി വിഷന്‍ സീരിയലുകളിലും അഭിനയിച്ചു എങ്കിലും ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമ യിലെ ജോണ്‍ ഹോനായി എന്ന കഥാപാത്ര ത്തിലൂടെയാണ് മരണം വരെയും അറിയപ്പെട്ടിരുന്നത്.

കൊച്ചിയിലെ നാടക ട്രൂപ്പു കളിലൂടെയാണ് രിസ ബാവ അഭിനയ രംഗത്തു സജീവമാകുന്നത്. എഡ്ഡി മാസ്റ്റർ സംവിധാനം ചെയ്ത ‘വിഷുപ്പക്ഷി’ (1984) എന്ന സിനിമ യിലൂടെ ചലച്ചിത്ര രംഗത്ത് പ്രവേശിച്ചു. എന്നാല്‍ വിഷുപ്പക്ഷി റിലീസ് ചെയ്തിരുന്നില്ല. വീണ്ടും നാടക രംഗത്തു സജീവമായി. സ്വാതി തിരുനാള്‍ എന്ന നാടക ത്തിലെ പ്രധാന വേഷം ചെയ്തിരുന്ന സായികുമാര്‍ സിനിമയിലേക്ക് മാറിയതോടെ പിന്നീട് വേദി കളില്‍ ‘സ്വാതി തിരുനാള്‍’ ആയി നിറഞ്ഞാടിയത് രിസ ബാവ ആയിരുന്നു.

പിന്നീട്, രാജന്‍ ചേവായൂര്‍ സംവിധാനം ചെയ്ത ‘ദൈവ സഹായം ലക്കി സെന്റര്‍’(1990) ഷാജി കൈലാസിന്റെ ‘ഡോക്ടർ പശുപതി’ എന്നീ ചിത്രങ്ങളിലൂടെ സിനിമ യിൽ ചുവടുറപ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

January 31st, 2021

singer-somadas-ePathram
കൊല്ലം : ഗായകൻ സോമദാസ് ചാത്തന്നൂർ (42) അന്തരിച്ചു. കൊവിഡ് ബാധിച്ച് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

കൊവിഡ് ബാധയെ തുടര്‍ന്നാണ് സോമ ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയെ തുടർന്ന് കൊവിഡ് രോഗമുക്തൻ ആവുകയും ചെയ്തിരുന്നു. തീവ്ര പരി ചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.

ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോ യിലെ മത്സരാർത്ഥി എന്ന നിലയി ലാണ് സോമദാസ് ശ്രദ്ധിക്ക പ്പെട്ടത്. ഗാനമേള കളി ലൂടെ വിദേശ രാജ്യ ങ്ങളിലും പ്രശസ്തനായി. പിന്നണി ഗാന രംഗത്തും തിളങ്ങി.

ഏഷ്യാനെറ്റിലെ തന്നെ ബിഗ്‌ബോസ്സ് റിയാലിറ്റി ഷോ യിൽ കഴിഞ്ഞ സീസണില്‍ സോമദാസ്‌ പങ്കാളി ആയി. ഭാര്യയും നാലു പെൺ മക്കളും ഉണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു 

December 26th, 2020

actor-anil-nedumangad-passes-away-ePathram
ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാട് (48) മുങ്ങി മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം സുഹൃത്തുക്കളുടെ കൂടെ തൊടുപുഴ യിലെ മലങ്കര ഡാമിലെ ജലാശയ ത്തില്‍ കുളിക്കുവാന്‍ ഇറങ്ങി യപ്പോള്‍ കയത്തില്‍ പ്പെടുക യായി രുന്നു. നാട്ടുകാരെ വിവരം അറിയിച്ച് അദ്ദേഹ ത്തെ കരക്ക് എത്തിച്ച് ആശുപത്രി യില്‍ കൊണ്ടു പോകും വഴി മരിച്ചു.

ജോജു ജോര്‍ജ്ജ് നായകനായി അഭിനയിക്കുന്ന ‘പീസ്’ എന്ന സിനിമയുടെ ഷൂട്ടിംഗിനു വേണ്ടിയാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്.

ഞാന്‍ സ്ളീവ് ലോപ്പസ്, കമ്മട്ടിപ്പാടം, പാവാട, അയ്യപ്പനും കോശിയും എന്നിവ യാണ് അനിലിന്റെ ശ്രദ്ധേയ മായ സിനിമകള്‍. ആഭാസം, കിസ്മത്ത് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. കൃഷ്ണ മൂര്‍ത്തി അന്തരിച്ചു

December 15th, 2020

national-award-winner-p-krishnamoorthy-ePathram പ്രശസ്ത കലാ സംവിധായ കനും സംസ്ഥാന – ദേശീയ പുരസ്കാര ജേതാവുമായ പി. കൃഷ്ണ മൂര്‍ത്തി അന്തരിച്ചു. 77 വയസ്സായിരുന്നു.ഞായറാഴ്ച രാത്രി ചെന്നൈ യിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. തമിഴ് നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിയായ കൃഷ്ണ മൂര്‍ത്തി, മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് സ്വര്‍ണ മെഡല്‍ നേടി ബിരുദം കരസ്ഥമാക്കിയ ശേഷം ചിത്രകാരനായി കലാ ജീവിതം തുടങ്ങി.

നാടക ങ്ങള്‍ക്കും സംഗീത നൃത്ത ശില്പ്പങ്ങള്‍ക്കും കലാ സംവിധാനവും സെറ്റ് ഡിസൈനിംഗും ചെയ്തിരുന്നു. തുടര്‍ന്ന് 1975 ല്‍ ജി. വി. അയ്യരുടെ ഹംസ ഗീത എന്ന കന്നഡ സിനിമ യിലൂടെ യാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്.

സ്വാതി തിരുനാള്‍, വൈശാലി, ഒരു വടക്കന്‍ വീര ഗാഥ, പെരുന്തച്ചന്‍, രാജശില്‍പ്പി, പരിണയം, ഗസല്‍, കുലം എന്നിങ്ങനെ പതിനഞ്ചില്‍ അധികം മലയാള സിനിമ കളിലൂടെ കേരളത്തില്‍ പ്രശസ്തനാണ് പി. കൃഷ്ണ മൂര്‍ത്തി.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ ഭാഷ കളി ലായി അന്‍പതില്‍ അധികം ശ്രദ്ധേയ സിനിമ കളില്‍ കലാ സംവി ധാനവും വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ചു.

ഈ വിഭാഗ ങ്ങളില്‍ കേരള സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരവും തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരവും കലൈമാ മണി പുരസ്‌കാരവും നേടി യിരുന്നു. മാത്രമല്ല ദേശീയ തലത്തില്‍ കലാ സംവിധാന ത്തിന് മൂന്നു തവണയും വസ്ത്രാലങ്കാര ത്തിന് രണ്ടു തവണയും അവാർഡ് നേടിയിരുന്നു.

2014 ല്‍ പുറത്തിറങ്ങിയ രാമാനുജന്‍ എന്ന തമിഴ് സിനിമ യിലാണ് അവസാനമായി അദ്ദേഹം പ്രവര്‍ത്തിച്ചത്.

(പി. കൃഷ്ണ മൂര്‍ത്തിയെ കുറിച്ച് സംവിധായകന്‍ സലാം ബാപ്പു എഴുതിയ ഹൃദയ ഹാരിയായ ഫേയ്സ് ബുക്ക് കുറിപ്പ് ഇവിടെ വായിക്കാം.)

പി. കൃഷ്ണ മൂര്‍ത്തി : WikiPedia

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജയൻ : അസ്തമിക്കാത്ത താര സൂര്യൻ

November 16th, 2020

actor-jayan-40-th-death-anniversary-ePathram

ദേഹ വിയോഗത്തിന്റെ കാലയളവ് നാലു പതിറ്റാണ്ട് എന്നു വിശ്വസിക്കാൻ കഴിയാത്ത വിധം സിനിമാ പ്രേമി കളുടെ ഹൃദയ ത്തിൽ ചേക്കേറിയ ഇതിഹാസ താര ത്തിന്റെ ജന പ്രീതി കൂടുതൽ വ്യക്ത മാക്കുന്ന തായി ജയന്റെ നാല്പതാം ചരമ വാർഷിക ത്തിൽ സോഷ്യൽ മീഡിയ യിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള വീഡിയോ കളും പോസ്റ്ററു കളും ഫെയ്‌സ് ബുക്ക് സ്റ്റാറ്റസുകളും.

മുൻനിര നടന്മാർ അടക്കമുള്ളവരും സംവിധായകരും മറ്റു സിനിമാ പ്രവർത്തകരും കണ്ടും കേട്ടും അനു ഭവിച്ചു അറിഞ്ഞതുമായ ജയനെ ക്കുറിച്ചുള്ള വിശേഷ ങ്ങളും വിവിധ പ്രായ ക്കാരാ യിട്ടുള്ള സിനിമാ പ്രേമി കളും ആസ്വാദ കരും വ്യത്യസ്‍ത ങ്ങളായ കൂട്ടായ്മ കളിൽ കുറിച്ചിടുന്ന ഹൃദയം തൊട്ടുള്ള വാക്കു കളും ജയൻ എന്ന താര സൂര്യന്റെ കെടാത്ത ശോഭ വിളിച്ചോതുന്നു.

1980 നവംബർ 16 നു കോളിളക്കം സിനിമയുടെ ഷൂട്ടിംഗി നിടെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു എങ്കിലും ഇന്നും ആ മരണം ഉൾ ക്കൊള്ളാൻ കഴിയാ ത്തവരും ഉണ്ട് എന്നുള്ളതാണ് സത്യം. പകരം വെക്കാനില്ലാത്ത ഹൃദയ താര ത്തിന്റെ സ്മരണയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

– പി. എം. അബ്ദുൽ റഹിമാൻ, അബുദാബി.

* Tag : JAYAN

Image Credit : JAYAN THE REAL HERO FANS

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 24« First...345...1020...Last »

« Previous Page« Previous « വിഖ്യാത നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു 
Next »Next Page » സനാ ഖാൻ വിവാഹിതയായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine