
ദുബായ് : ഇന്ത്യാ ഇന്‍റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി യുടെ ‘ഭാരത് ഗൗരവ് ‘ പുരസ്‌കാര ത്തിനു കലാ സാംസ്‌കാരിക പ്രവർത്ത കനായ കരീം വെങ്കിടങ്ങ് അർഹനായി.
1976 മുതല്‍ പൊതു രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന കരീം വെങ്കിടങ്ങിന്റെ നിസ്വാര്‍ഥ സേവനത്തെ അംഗീകരിച്ചു കൊണ്ടാണ് പുരസ്‌കാരം നല്‍കുന്നത് എന്ന് സംഘാടകർ അറിയിച്ചു.
കൈരളി കലാ കേന്ദ്രയുടെ ജനറല്‍സെക്രട്ടറി യായി രണ്ടു തവണയും പ്രസിഡന്‍റായി 18 തവണയും കരീം വെങ്കിടങ്ങ് തെരഞ്ഞെടുക്ക പ്പെട്ടിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദുബായ്, പ്രവാസി, ബഹുമതി, സംഘടന, സാംസ്കാരികം





























