അബുദാബി : ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം – I C F – തൃശൂര്‍ ജില്ലാ കമ്മിറ്റിയും കേച്ചേരി മമ്പഉല്‍ ഹുദാ ഇസ്ലാമിക് അക്കാദമി യും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ ഇഷ്കെ റസൂല്‍ : ബുര്‍ദ ആസ്വാദന സദസ്സ്’ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ ഫെബ്രുവരി 3 വ്യാഴാഴ്ച രാത്രി 7 മണിക്ക്.
ദക്ഷിണേന്ത്യന്‍ വേദികളില്‍ ബുര്‍ദ ആലാപന ത്തിലൂടെ ശ്രദ്ധേയനായ ഒന്‍പതു വയസ്സു കാരന് മുഈനുദ്ധീന് ബാംഗ്ലൂര്‍, ഹാഫിള് സ്വാദിഖ് അലി അല്‍ ഹാഫിളി (സിംഗപ്പൂര്‍) എന്നിവര്‍ നയിക്കുന്ന ഇഷ്കെ റസൂല്‍ പ്രോഗ്രാമില്‍ തൊഴിയൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, ഉസ്മാന് സഖാഫി തിരുവത്ര എന്നിവര്‍ പങ്കെടുക്കുന്നു.
സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് പ്രോഗ്രാം കണ്‍വീനര്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം