അബുദാബി : എസ്. കെ. എസ്. എസ്. എഫ്. സംഘടിപ്പിച്ച മനുഷ്യ ജാലിക വിഷയാ വതരണം കൊണ്ട് ശ്രദ്ധേയമായി.
‘രാഷ്ട്ര രക്ഷക്ക് സൌഹൃദത്തിന്റെ കരുതല്‍’ എന്ന വിഷയ മാണ് റിപ്പബ്ലിക് ദിനാഘോഷ ങ്ങളുടെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ്. സംഘടിപ്പിച്ച മനുഷ്യ ജാലിക യില്‍ അവതരിപ്പിച്ചത്.
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടി യില്‍ അബുദാബി മാര്‍ത്തോമ്മാ ഇടവക വികാരി ഫാദര്‍ ഷാജി തോമസ് മുഖ്യ പ്രഭാഷണം ചെയ്തു. അബ്ദുല്‍ സത്താര്‍ പന്താവൂര്‍ വിഷയം അവതരിപ്പിച്ചു. എസ്. കെ. എസ്. എസ്. എഫ്. പ്രസിഡന്റ് ഡോക്ടര്‍ ഒളവട്ടൂര്‍ അബ്ദുല്‍ റഹിമാന്‍ അധ്യക്ഷത വഹിച്ചു.
പ്രവര്‍ത്തന മേഖല യില്‍ മികച്ച സേവന ത്തിനു പുരസ്കാരം നേടിയ എസ്. കെ. എസ്. എസ്. എഫ്. പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.
ഇസ്ലാമിക് സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് മൊയ്തു ഹാജി കടന്നപ്പള്ളി, കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു, എസ്. കെ. എസ്. എസ്. എഫ്. നേതാക്കളായ പൂക്കോയ തങ്ങള്‍, ശുഹൈബ് തങ്ങള്‍, ഹാരിസ് ബാഖവി തുടങ്ങിയവര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കെ.എം.സി.സി., മതം