റിയാദ് : മൂന്നര പതിറ്റാണ്ട് കാലം റിയാദിന്‍റെ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ ഭൂമിക യില്‍ സജീവ സാന്നിദ്ധ്യവും സൗദി അറേബ്യ യിലെ ആദ്യ കാല പ്രവാസി യുമായിരുന്ന കെ എസ് രാജന്‍റെ സ്മരണാര്‍ത്ഥം റിയാദിലെ പയ്യന്നൂര്‍ സൗഹൃദ വേദി ഏര്‍പ്പെടുത്തിയ പ്രഥമ കെ എസ് രാജന്‍ പുരസ്കാരം പ്രമുഖ പത്ര പ്രവര്‍ത്തകനും എഴുത്തു കാരനുമായ കെ യു ഇഖ്‌ബാലിനു സമ്മാനിച്ചു.
പി എസ് വി മുഖ്യ രക്ഷാധികാരി ഡോക്ടര്‍ ഭരതനാണ് പ്രൌഡ ഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി പുരസ്കാരം കെ യു ഇഖ്‌ബാലിനു സമ്മാനിച്ചത്. ഇഖ്‌ബാലിനെ അബൂബക്കര്‍ താമരശ്ശേരി പൊന്നാടയണിയിച്ച് ആദരിച്ചു. രാജേട്ടന്‍റെ പേരില്‍ ലഭിച്ച പുരസ്കാരം തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാര മാണെന്ന് പറഞ്ഞു കൊണ്ട് കെ യു ഇഖ്‌ബാല്‍ രാജേട്ടനും കുടുംബ വുമായുള്ള ഓര്‍മ്മകള്‍ പങ്കു വെച്ചു.
രാജേട്ടന്റെ വീട്ടില്‍ വാരാന്ത് യങ്ങളില്‍ നടന്നു വരാറു ണ്ടായിരുന്ന സംഗീത സദസ്സിനെ അനുസ്മരിച്ചു കൊണ്ട് പുരസ്കാര വിതരണ ത്തിനിടയിലെ ഓരോ ഇടവേള കളിലും പി എസ് വി യുടെ അംഗങ്ങള്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു സദസ്സിനെ സംഗീത സാന്ദ്രമാക്കി. അനുഗ്രഹീത പാട്ടുകാരനായ പാകിസ്ഥാനില്‍ നിന്നുള്ള നദീമിന്റെ ഗാനങ്ങള്‍ സംഗീത ത്തിനു ദേശ വ്യതാസമില്ല എന്നു തെളിയിക്കുന്നതായി. വിനോദ് വേങ്ങയില്‍, സീമ മധു, അലീന സാജിദ്, പ്രവീണ്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.
രാജേട്ടന്‍റെ സ്മരണകള്‍ തുടിക്കുന്ന സദസ്സില്‍ രാജേട്ടന്റെ പത്നി സതീ രാജന്‍ ദുബായില്‍ നിന്നും സംസാരിച്ചപ്പോള്‍ സദസ്സ് ശോക മൂകമായി. ആരോഗ്യ രംഗത്തെ മികച്ച സേവന ത്തിന് അക്ഷയ ഗ്ലോബല്‍ പുരസ്കാരം ലഭിച്ച റിയാദിലെ ജനകീയ ഡോക്ടരും ജീവ കാരുണ്യ പ്രവര്‍ത്തകനും ഗാന്ധി യനുമായ ഡോക്ടര്‍ ഭരതനെ അനുമോദിച്ചു.റിയാദിലെ പൗരാവലിയുടെ ആദര സൂചകമായി റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ പ്രസിഡന്റ് ഷക്കീബ് കൊളക്കാടന്‍ ഡോക്ടര്‍ ഭരതന് മൊമേന്റോ നല്‍കി ആദരിച്ചു. പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകനും നോര്‍ക്ക കണ്‍സള്‍ട്ടെണ്ടുമായ ശിഹാബ് കൊട്ടുകാടിനെ ആദരിച്ചു.
പയ്യന്നൂരിനെ പരിചയ പ്പെടുത്തികൊണ്ട് അവതരിപ്പിച്ച ഡോകുമെന്ററി യോടെയാണ് പരിപാടി ആരംഭിച്ചത്. പി എസ് വി വനിതാ വേദി ചെയര്‍ പെഴ്സന്‍ ഉഷാ മധുസൂദനന് പരിപാടി യുടെ ആദ്യാവസാന അവതാരക യായിരുന്നു. സനൂപ് കുമാര്‍, അഡ്വക്കേറ്റ് സുരേഷ്, കെ പി അബ്ദുല്‍ മജീദ്, മധുസൂദനന്‍ പി കെ, വിനോദ്, ബാബു ഗോവിന്ദ്, മഹേഷ്, ജയപ്രകാശ്, കെ പി രമേശന്‍ , മുരളീധരന്‍ , ഗോപിനാഥ്, തമ്പാന്‍ , ഹരീന്ദ്രന്‍ , ഇസ്മയില്‍ കരോളം, ഭാസ്കരന്‍ എടാട്ട്, സാജിദ് മുഹമ്മദ്, അരവിന്ദന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. റിയാദ് മീഡിയ ഫോറം പ്രസിഡന്റ് ഷക്കീബ് കൊളക്കാടന്‍ , നാസര്‍ കാരന്തൂര്‍ , ബാലചന്ദ്രന്‍ , ഷക്കീല ടീച്ചര്‍ , ഷംസുദ്ധീന്‍ , നിസാര്‍ , നവാസ്, അന്‍സാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, സംഘടന, സൗദി അറേബ്യ