അബുദാബി : യു. എ. ഇ. താമസ – സന്ദര്‍ശക വിസകള്‍, എമിറേറ്റ്സ് ഐ. ഡി. (തിരിച്ചറിയല്‍ കാര്‍ഡ്) പ്രവേശന പെര്‍മിറ്റുകള്‍ എന്നിവയുടെ കാലാവധി 2020 ഡിസംബര്‍ വരെ നീട്ടി. കൊവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തല ത്തില്‍ എടുത്ത തീരുമാനമാണിത്.
2020 മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി തീര്‍ന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക എന്നും ഫെഡറല്‍ അഥോറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റി സണ്‍ഷിപ്പ് അധി കൃതര്‍ അറിയിച്ചു.
ഇപ്പോള്‍ രാജ്യത്തിന് പുറത്തുള്ള വരുടെ വിസാ – ഐ. ഡി. കാലാവധി യും മാര്‍ച്ച് ഒന്നിന് ശേഷം അവസാനി ക്കുന്നു എങ്കില്‍ ഡിസംബര്‍ വരെ നീട്ടി നല്‍കും.
എല്ലാ രാജ്യങ്ങളും യാത്രാ വിലക്ക് ഏർപ്പെടു ത്തിയ പശ്ചാത്തല ത്തില്‍ രാജ്യ ത്തിന്ന് അക ത്തും പുറത്തും കുടുങ്ങിയ എല്ലാ വർക്കും ആശ്വാസം പകരുന്ന താണ്യു. എ. ഇ. അധികൃതരുടെ ഈ പുതിയ തീരുമാനം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, visa-rules, നിയമം, പ്രവാസി, യു.എ.ഇ.