അബുദാബി : അത്യാധുനിക സജീകരണ ങ്ങളോടെ അബുദാബി യൂണിവേഴ്സൽ ആശുപത്രി യിൽ സ്പോർട്ട്സ് മെഡിസിൻ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.
കായിക താരങ്ങൾക്ക് സംഭവിക്കുന്ന പരിക്കു കൾക്കുള്ള പ്രത്യേക ചികിത്സ കളും പരിക്കു കൾ പറ്റാതിരി ക്കുവാനുള്ള ബോധ വൽകര ണവും ലഭ്യമാവും വിധ മാണ് യു എ ഇ യിലെ ആദ്യത്തെ സമ്പൂർണ്ണ സ്പോർട്ട്സ് മെഡിസിൻ ഡിപാർട്ട്മെന്റ് അബുദാബി യൂണിവേഴ്സൽ ആശുപത്രി യിൽ തുടക്കമായത്.
ഇന്ത്യൻ സ്ഥാനപതി ടി. പി. സീതാറാം സ്പോർട്ട്സ് മെഡിസിൻ യുണിറ്റ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ യു എ ഇ യിലെ ബഹ്‌റൈൻ അംബാസിഡർ മുഹമ്മദ് ഹമദ് അൽ മൌദ, ഫിജി അംബാസിഡർ രവീന്ദ്രൻ റോബിൻ നായർ യൂണിവേഴ്സൽ ആശുപത്രി മാനേജിംഗ് ഡയരക്ടര്‍ ഷബീർ നെല്ലിക്കോട് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
കായിക പ്രേമികൾക്കും കുട്ടികൾക്കുമായി ഇവിടെ സംഘടിപ്പിക്കുന്ന ബോധ വൽ കരണ ക്ലാസ്സു കളിൽ ജർമൻ ഫുട്ബാളർ മിറോസ്ലാവ് ക്ലോസെയും, യു. എ. ഇ. യുടെ ദേശീയ ഫുട്ബാൾ താരങ്ങളും ക്ലാസ്സുകൾ എടുക്കും.
- pma