അബുദാബി : യൂണിവേഴ്‌സല്‍ ആശുപത്രിയുടെ നേതൃത്വ ത്തില്‍ നടത്തുന്ന ടച്ചിംഗ് എ മില്യണ്‍ ഹാര്‍ട്ട് പദ്ധതി യുടെ ഭാഗമായി അബുദാബി നാഷണല്‍ ഓയില്‍ കമ്പനി യുമായി ചേര്‍ന്ന് രണ്ട് ദിവസത്തെ മെഡിക്കല്‍ കാമ്പയിന്‍ നടത്തി.
ജീവനക്കാര്‍ക്ക് വേണ്ടി ആരോഗ്യ പരിശോധനയും ആരോഗ്യ ബോധ വല്‍കരണ സെമിനാറു കളും ചര്‍ച്ച കളുമാണ് സംഘടിപ്പിച്ചത്. അബുദാബി നാഷണല്‍ ഓയില്‍ കമ്പനി സി. ഇ. ഒ. അബ്ദുല്‍ സലിം അല്‍ ദാഹിരി കാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
യൂണിവേഴ്‌സല്‍ ആശുപത്രി മാനേജിംഗ് ഡയരക്ടര്‍ ഡോക്ടര്‍. ഷബീര്‍ നെല്ലിക്കോട് അദ്ധ്യക്ഷത വഹിച്ചു. മാനസിക പിരിമുറുക്കം, രക്ത സമ്മര്‍ദ്ദം, തുടങ്ങിയ അവസ്ഥ കളെയും തൊഴില്‍ ഇട ങ്ങളില്‍ ഉണ്ടാവുന്ന അപകട ങ്ങള്‍ എങ്ങിനെ നേരിടാം എന്നുള്ള തിനെ കുറിച്ചുള്ള ബോധവല്‍കരണവും പ്രാഥമിക ചികിത്സ നല്‍കുന്ന തിനുള്ള പരിശീലനവും കാമ്പയിന്റെ ഭാഗമായി നടന്നു.
നിരവധി ജീവകാരുണ്യ പദ്ധതികള്‍ ഇതിനിടെ യൂണിവേഴ്സല്‍ ആശുപത്രിക്ക് കീഴില്‍ നടന്നിരുന്നു. പരിപാടിക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍. ഷബീര്‍ നെല്ലിക്കോട്, മറ്റു ഡോക്ടര്‍ മാരായ ജോര്‍ജി കോശി, രാജീവ് പിള്ള, ഹസ്‌നീം ഹൈദര്‍ ഷാ, മൈക്കില്‍ ഖൂരി എന്നിവരെയും മറ്റു മെഡിക്കല്‍ സ്റ്റാഫുകളെയും ആദരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ജീവകാരുണ്യം, പ്രവാസി, സാമൂഹ്യ സേവനം