അബുദാബി : തലസ്ഥാന നഗരി യില്‍ കിന്റര്‍ഗാര്‍ട്ടന്‍ സ്കൂള്‍ പ്രവേശന ത്തിനു മാര്‍ഗമില്ലാതെ രക്ഷിതാക്കള്‍ നെട്ടോട്ടം ഒാടുന്നു. അബുദാബി എജ്യൂക്കേഷന്‍ കൌണ്‍സില്‍ നിഷ്കര്‍ഷിക്കുന്ന സൌകര്യ ങ്ങള്‍ ഇല്ലാത്ത ഇന്ത്യന്‍ പാഠ്യ പദ്ധതി യില്‍ പ്രവര്‍ത്തി ച്ചിരുന്ന ഒട്ടേറെ വില്ലാ സ്കൂളു കളുടെ പ്രവര്‍ത്തനം നിറുത്തിയ താണ് കിന്റര്‍ഗാര്‍ട്ടന്‍ പ്രവേശനം ഇത്രയും വലിയ പ്രശ്ന മായത്.
ഇത്തരത്തിലുള്ള 72 വില്ലാ സ്കൂളു കളാണ് 2009 മുതല്‍ അടച്ചു പൂട്ടാന്‍ ഉത്തരവായത്. പല സ്കൂളുകളും ഇതിനകം തന്നെ മുസഫ യി ലേക്കും അല്‍ വത് ഭ യിലേക്കും മാറ്റി സ്ഥാപിച്ചു. വിദ്യാഭ്യാസ സ്ഥാപന ത്തിലെ പരിസ്ഥിതിയും ആരോഗ്യ സുരക്ഷാ നിലവാരവും സൌകര്യവും കളി സ്ഥലവും ഒക്കെ മികവുറ്റതാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് ചില സ്കൂളുകള്‍ പ്രവര്‍ത്തി ക്കുന്നുണ്ട്.
അബുദാബിയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഇന്ത്യന്‍ സ്‌കൂളുകളിലൂടെ കൂടുതല്‍ സീറ്റുകള്‍ ലഭ്യമാകുമെന്ന് അബുദാബി എജ്യൂക്കേഷന്‍ കൌണ്‍സിലിന്റെ പുതിയ അറിയിപ്പ് വന്നിട്ടുണ്ട്. എന്നാല്‍ ഇതിലെ ഫീസ് ഘടന എങ്ങിനെയാണ് എന്ന് അറിയാത്ത തിനാല്‍ സാധാരണ ക്കാരായ പ്രവാസി രക്ഷിതാക്കള്‍ ആശങ്ക യിലാണ്.
പുതുതായി ഏതാനും സ്കൂളുകള്‍ ഈ വിദ്യാഭ്യാസ വര്‍ഷ ത്തില്‍ അബുദാബി യില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും സാധാരണ ക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമാണ് ഇവിട ങ്ങളിലെ ഫീസ്. പഴയ സ്കൂളു കളില്‍ സ്കൂള്‍ ഫീസും പുസ്തകം, യൂണി ഫോം, വാഹന ഫീസും അടക്കം വര്‍ഷ ത്തില്‍ ശരാശരി നല്‍കേണ്ടി യിരുന്നത് 10,000 ദിര്‍ഹ മായിരുന്നു. എന്നാല്‍ പുതിയ പല സ്കൂളു കളിലെയും ഫീസ് അടക്ക മുള്ള ചെലവ് 20,000 ദിര്‍ഹ ത്തിനു മുകളില്‍ ആവുന്നു എന്നത് സാധാരണ ക്കാരായ പലര്‍ക്കും താങ്ങാവുന്ന തിനും അപ്പുറമാണ്
അബുദാബി യില്‍ ഇന്ത്യന്‍ സ്‌കൂളു കളിലെ സീറ്റുകളുടെ പരിമിതിയെ ക്കുറിച്ച് പരാതികള്‍ ഉയരുന്ന സാഹചര്യ ത്തിലാണ് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന ഇന്ത്യന്‍ സ്‌കൂളു കളിലൂടെ കൂടുതല്‍ സീറ്റുകള്‍ ലഭ്യമാകും എന്ന് അബുദാബി എജ്യൂക്കേഷന്‍ കൌണ്‍സി ലിന്റെ അറിയിപ്പ് വന്നത്. ഇത് ഇന്ത്യ ക്കാരായ രക്ഷിതാക്കള്‍ക്ക് അല്പം ആശ്വാസം നല്‍കി യിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, വിദ്യാഭ്യാസം