അബുദാബി : ലുലു ബെസ്റ്റ് ഓഫ് ബ്രിട്ടന്‍ എന്ന പേരില്‍ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ബ്രിട്ടീഷ് മേള ക്ക് അബുദാബി ഖാലിദിയ മാളി ൽ തുടക്ക മായി.
ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ലക്ഷ്യമിട്ടാണ് യു. എ. ഇ. യിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഈ മേള സംഘടി പ്പിച്ചിരി ക്കുന്നത്.
മേളയുടെ ഉദ്ഘാടനം യു. എ. ഇ. യിലെ ബ്രിട്ടീഷ് അംബാസിഡർ ഫിലിപ്പ് ഫർഹാം എംബസ്സി ഉദ്യോഗസ്ഥരും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ലുലു ഗ്രൂപ്പ് മേധാവികളായ വി. ഐ. സലിം, സൈഫി രൂപാ വാല, വി. നന്ദകുമാര്‍, അജിത് കുമാർ തുടങ്ങി യവരും നിരവധി വിശിഷ്ടാതിഥി കളും സംബന്ധിച്ചു.
യു. എ. ഇ. യും ബ്രിട്ടനും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതല്‍ ശക്തി പ്പെടുത്താനും ബ്രിട്ടനിൽ നിന്നുള്ള തനത് ഭക്ഷ്യ വിഭവങ്ങള്‍ യു. എ. ഇ. യിലെ എല്ലാ ജന വിഭാഗ ങ്ങള്‍ക്കും ലഭ്യ മാക്കാനും ഇതു വഴി സാധിക്കു മെന്ന് അംബാസഡര്‍ പറഞ്ഞു.
പത്ത് ദിവസം നീണ്ട് നിൽക്കുന്ന മേള യില്‍ ഇരുനൂറില്‍ പരം ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളാണ് വിപണനം ചെയ്യുക. തുടർച്ച യായി എട്ടാം തവണ യാണ് ലുലു വില്‍ ഇത്തരത്തി ലുള്ള ഫെസ്റ്റിവൽ സംഘടി പ്പിക്കുന്നത്.
- pma