അബുദാബി : മുസ്സഫ യിലെ വിന്നർ കരാട്ടെ ക്ലബ് സംഘടിപ്പിച്ച യു. എ. ഇ. തല കരാട്ടെ ട്രെയിനിംഗ് ക്യാമ്പിൽ അന്തർ ദേശീയ താര ങ്ങൾ പങ്കെടുത്തു ആയോധന കലയുടെ പ്രത്യേകത കൾ വിശദീ കരിച്ചു കൊണ്ട് ക്ലാസ്സ് എടുത്തു.
ജപ്പാന്‍ ഷോട്ടോക്കാന്‍ കരാട്ടെ ഡോ – കന്നിന്‍ഞ്ചുക്കു ഓര്‍ഗനൈസേ ഷന്‍ സ്ഥാപകനും ഗ്രാൻഡ് മാസ്റ്ററു മായ കൊയ്ചി യമാമുറ, സെൻസായ് കെന്ററോ യമാമുറ, ഷിഹാൻ പരംജിത് സിംഗ് എന്നിവര്‍ ക്ലാസു കൾക്ക് നേതൃത്വം നൽകി.
മുസ്സഫ യിലെ എമിരേറ്റ്സ് ഫ്യുച്ചർ ആക്കാദമി യിൽ നടന്ന ക്യാമ്പി നു നാഷണല്‍ കോഡിനേറ്റര്‍ സെൻസായ് എം. സലിം അദ്ധ്യക്ഷത വഹിച്ചു.
തായ്ക്വാന്‍ഡോ കരാട്ടെ ഫെഡ റേഷന്‍ ഡയരക്ടര്‍ ക്യാപറ്റൻ മുഹമ്മദ് അബ്ബാസ് ഉല്‍ഘാടനം ചെയ്തു. സെൻസായ് പ്രിന്‍സ് ഹംസ, സെൻസായ് ഹകീം എന്നിവര്‍ സംബന്ധിച്ചു. തുടർന്ന് വിന്നർ ക്ലബ്ബിലെ വിദ്യാര്‍ത്ഥികളുടെ കരാട്ടെ പ്രദർശനവും നടന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, കുട്ടികള്‍, സംഘടന