അബുദാബി : ഏതു തരം റോളുകളും ചെയ്യാനുള്ള ആർജ്ജവം തനിക്കുണ്ടായത് ജീവിത അനുഭവ ങ്ങളും മിമിക്രി ജീവിത ത്തിലെ നിരീക്ഷണ ങ്ങളും ആണെന്ന് ദേശീയ അവാർഡ് ജേതാവ് സുരാജ് വെഞ്ഞാറമൂട്.
മിമിക്രി എന്ന കല തന്റെ കയ്യിലുള്ളതു കൊണ്ടു തന്നെ യാണ് ഇന്ത്യന്‍ സിനിമ യില്‍ തനിക്കും എന്തെങ്കിലും നേടാനായത്.
ചെയ്തു ഫലിപ്പിക്കാൻ ഏറെ പ്രയാസം ഹാസ്യാഭിനയ മാണ്. അത് കൊണ്ട് തന്നെ മികച്ച ഹാസ്യ നടൻ എന്ന സംസ്ഥാന അവാർഡ്, ദേശീയ അവാർഡിനോ ടൊപ്പം തന്നെ ഏറെ വിലപ്പെട്ട താണ് എന്ന് ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) നടത്തിയ മുഖാമുഖം പരിപാടി യിൽ സുരാജ് പറഞ്ഞു.
‘പേരറിയാത്തവര്‍’ എന്ന സിനിമക്ക് ശേഷം ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘’വലിയ ചിറകുള്ള പക്ഷികള്‍” എന്ന സിനിമ, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ വിഷയം അവതരിപ്പിക്കുന്നു.
ഈ ചിത്ര ത്തില്‍ ഒരു മന്ത്രി യുടെ വേഷത്തില്‍ അഭിനയി ക്കുന്നുണ്ട്. ആ മേഖല യിലെ വീടു കളിൽ സന്ദർശിച്ച പ്പോൾ വലിയ വേദന തോന്നി. പ്രവാസ ലോകത്തെ ജീവ കാരുണ്യ പ്രവർത്ത കരുടെയും സംഘടന കളുടെയും ശ്രദ്ധയും സഹായവും അവിടത്തെ ജനങ്ങളിൽ എത്തണ മെന്നും സുരാജ് സൂചിപ്പിച്ചു.
സിനിമ യിൽ ചെറുതെന്നോ വലുതെന്നോ വ്യത്യാസ മില്ലാതെ ഏതു റോളുകളും സ്വീകരിക്കും. എന്നാൽ തനിക്കു അതിൽ എന്തെങ്കിലും ചെയ്യാൻ സാധി ക്കണം.
മലയാള ത്തിലെ എല്ലാ നടന്‍മാരുമായും വിവിധ റോളു കളിലും ഭാവ ങ്ങളിലും അഭിനയി ക്കാന്‍ അവസരം ലഭിച്ചതും വലിയ നേട്ടമായി കാണുന്നു.
ഇപ്പോഴും മിമിക്രി വേദി കളിൽ സജീവമാണ്. ദേശീയ അവാര്‍ഡ് ജേതാവെന്ന നിലയിലും ഈ നിലപാടില്‍ മാറ്റമില്ല. സിനിമ യിൽ ഏതു തരം റോളുകളും ചെയ്യാ നുള്ള ആർജ്ജവം തനിക്കു ണ്ടായത് ജീവിത അനുഭവ ങ്ങളും മിമിക്രി ജീവിത ത്തിലെ നിരീക്ഷണ ങ്ങളും തന്നെ യാണ്.
കഴിഞ്ഞ ഒന്‍പതു വര്‍ഷ ത്തിനകം 190 പടത്തിലാണ് അഭിനയിച്ചത്. ഇന്ത്യ യിലെ മികച്ച സംവി ധായക രോടൊപ്പം പ്രവർത്തി ക്കാൻ കഴിഞ്ഞതും വലിയ ഭാഗ്യ മാണ്.
ഇന്ത്യന്‍ മീഡിയ പ്രസിഡന്റ് ടി. എ. അബ്ദുല്‍ സമദ് ബൊക്കെ നല്‍കി സുരാജിനെ സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി ആഗിന്‍ കീപ്പുറം, ടി. പി. ഗംഗാധരന്‍, മുഹമ്മദ് റഫീഖ്, പി. എം. അബ്ദുൽ റഹിമാൻ, ജോണി ഫൈൻ ആർട്സ് എന്നിവര്‍ പ്രസംഗിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ബഹുമതി, മാധ്യമങ്ങള്‍, സംഘടന, സിനിമ