അബുദാബി : പാസ്സ്പോര്‍ട്ട് അടക്ക മുള്ള യാത്രാ രേഖകള്‍ പരിശോധി ക്കാനും വ്യാജ രേഖകള്‍ കണ്ടെത്താനും കഴിയുന്ന സ്കാനര്‍, യു. എ. ഇ. ആഭ്യന്തര മന്ത്രാലയ ത്തിലെ ഉദ്യോഗസ്ഥന്‍ സ്വന്ത മായി രൂപ കല്പന ചെയ്തു.
വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിപ്പിക്കാവുന്നതും പരിസ്തിഥിക്ക് കോട്ടം തട്ടാത്തതുമായ ഈ സ്കാനര്‍. സ്വദേശിയും ആഭ്യന്തര മന്ത്രാലയ ത്തിലെ ഉദ്യോഗസ്ഥനു മായ ആമിർ അൽ ജാബിരി കണ്ടു പിടിച്ച താണ്.
രേഖാ പരിശോധന യിൽ സാധാരണ കാണുന്നതിലും 20 മടങ്ങ് തെളിഞ്ഞു കാണാൻ കഴിയുന്ന പ്രത്യേക ലെൻസ് ഇതിൽ ഘടിപ്പി ച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയ ത്തിലെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ എത്തിയ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാന് യന്ത്ര ത്തിന്റെ പ്രവർത്തനം ജാബിരി വിവരിച്ചു കൊടുത്തു.
എയർപോർട്ട്, സീപ്പോര്‍ട്ട്, രാജ്യത്തെ അതിർത്തി കൾ, തുടങ്ങിയ ഇട ങ്ങളിലും സർക്കാർ സ്ഥാപന ങ്ങളിലും രേഖാ പരിശോധന യന്ത്രം ഏറെ ഉപകാര പ്പെടുമെന്നും ഇത്തര ത്തിലുള്ള കണ്ടു പിടുത്ത ങ്ങൾ രാജ്യത്തെ പുരോഗതി യിലേക്ക് നയിക്കു കയും പുതിയ ഭാവന കൾ ഇനിയും ഉണ്ടാവണം എന്നും യന്ത്രം പരിശോധിച്ച് വില യിരുത്തി ക്കൊണ്ട് അഭ്യന്തര മന്ത്രി ശൈഖ് സൈഫ് പറഞ്ഞു. സ്കാനര്‍ രൂപകല്‍പന ചെയ്ത ആമിര്‍ അല്‍ ജാബിരിയെ മന്ത്രി അഭിനന്ദി ക്കുകയും ചെയ്തു.
- pma