അബുദാബി : സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈ വർഷത്തെ കൊയ്ത്തുത്സവം 2016 നവംബർ 11 വെള്ളിയാഴ്ച നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.
ബ്രമവാർ ഭദ്രാസനാധിപൻ യാക്കൂബ് മാർ ഏലിയാസ് മെത്രാ പ്പോലീത്ത യുടെ മുഖ്യ കാർമ്മി കത്വത്തിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കുർബാന യോടെ കൊയ്ത്തു ത്സവ ത്തിനു തുടക്ക മാവും.
പ്രാതൽ ഭക്ഷ്യ വിഭവ ങ്ങളും വിവിധ ബിരിയാണികളും ഉൾപ്പെടുത്തി രാവിലെ 11 മണി മുതൽ കൊയ്‌ത്തു ൽസവ വിപണി സജീവ മാകും.
വിളവെടുപ്പിനോട് അനുബന്ധിച്ച് നാട്ടിലെ ദേവാലയ ങ്ങളിൽ ആദ്യ ഫല ങ്ങൾ കൊണ്ടു വന്നു കൊയ്‌ത്തു പെരു ന്നാളായി ആചരി ച്ചിരുന്ന പാരമ്പര്യം പിന്തുടർന്നു കൊണ്ടാണ് ഇവിടത്തെ കൊയ്ത്തുത്സവം ആചരി ക്കുന്നത്.
കപ്പ, മീൻ കറി, പുഴുക്ക്, തനതു നസ്രാണി പലഹാര ങ്ങളും വിവിധ തരം പായസ ങ്ങൾ, മധുര പല ഹാര ങ്ങൾ തുടങ്ങിയവ ഇട വക വിശ്വാസി കൾ വീടു കളിൽ പാകം ചെയ്ത് ദേവാലയ ത്തിൽ എത്തിച്ചു കൊണ്ടാണ് കൊയ്‌ത്തു ത്സവ ത്തിന്റെ ഭാഗ മാവുന്നത്.
വൈകുന്നേരം നാല് മാണി മുതൽ വിവിധ നാടൻ പലഹാരങ്ങൾ ലഭ്യമാവുന്ന തട്ടു കടകൾ, കരകൗശല വസ്തുക്കൾ, ഔഷധ ച്ചെടികൾ, പുസ്തക ശാല,വീട്ടു സാമഗ്രി കളു ടെയും ഇലക്ട്രോണിക് ഉൽപന്ന ങ്ങളു ടെയും സ്റ്റാളുകൾ തുടങ്ങി അറുപ തോളം കടകൾ മേള യുടെ ഭാഗമാകും.
യാക്കൂബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത, ഇടവക വികാരി ഫാ. എം. സി.മത്തായി മാറാച്ചേരിൽ, സഹ വികാരി ഫാ. ഷാജൻ വർഗീസ്, ട്രസ്‌റ്റിയും ഫിനാൻസ് കമ്മിറ്റി കൺ വീനറു മായ ഏബ്രഹാം ജോസഫ്, സെക്രട്ടറി യും ജനറൽ കൺവീനറു മായ എം. വി. കോശി, ജോയിന്റ് കൺവീനർ കെ. ഇ. തോമസ്, ഫിനാൻസ് ജോയിന്റ് കൺവീനർ സജി തോമസ് എന്നിവരും വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു
- pma