
അബുദാബി : വിവിധ പ്രവാസി സംഘടനകളെ പങ്കെടുപ്പിച്ച് കൊണ്ട് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ എന്ന പ്രോഗ്രാ മിൻ്റെ പ്രചരണാർത്ഥം ഒരുക്കുന്ന മീഡിയ സെമിനാർ നവംബർ 19 ചൊവ്വാഴ്ച രാത്രി 8.30 നു അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ ഹാളിൽ നടക്കും.
ദൃശ്യ മാധ്യമ പ്രവർത്തകർ എം. സി. എ. നാസർ (മീഡിയ വൺ), സഹൽ സി. മുഹമ്മദ് (ഏഷ്യാനെറ്റ്), എൽവിസ് ചുമ്മാർ (ജയ് ഹിന്ദ്) എന്നിവർ പങ്കെടുക്കും. പൊതു രംഗത്തെ പ്രമുഖർ സംബന്ധിക്കും.
സീസൺ സമയത്തെ അനിയന്ത്രിത വിമാന യാത്രാ നിരക്കു വർദ്ധന, പ്രവാസി വോട്ടവകാശത്തിൽ സുപ്രിം കോടതി വിധി നടപ്പാക്കുന്ന തിലുള്ള കാല താമസം ഒഴിവാക്കുന്നതിനും പരിഹാരം തേടി ഡിസംബർ അഞ്ചിന് ഡൽഹി കോൺസ്റ്റിട്യൂഷൻ ക്ളബ്ബ് ഹാളിൽ നടക്കുന്ന ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ യിൽ പ്രവാസി സംഘടനകളെ പ്രതിനിധീ കരിച്ച് നൂറ്റി അൻപതോളം പേർ പങ്കാളികളാകും.
- പ്രവാസി വോട്ട് : കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കി
- ജലീല്‍ പട്ടാമ്പിക്കും എല്‍വിസ് ചുമ്മാറിനും പുരസ്കാരം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: air-india, islamic-center-, social-media, അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, തൊഴിലാളി, പൂര്‍വ വിദ്യാര്‍ത്ഥി, പ്രതിഷേധം, പ്രവാസി, വിമാനം, സംഘടന





























