Saturday, December 3rd, 2022

ദേശീയ ദിന ആഘോഷ പരിപാടികളിൽ എം. എ. യൂസഫലി വിശിഷ്ട അതിഥി

ma-yousufali-epathram
അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ സംഘടിപ്പി ക്കുന്ന യു. എ. ഇ. ദേശീയ ദിനാഘോഷ പരിപാടികൾ ഡിസംബര്‍ 4 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സെന്‍റര്‍ അങ്കണത്തില്‍ നടക്കും. ഇസ്‌ലാമിക് സെന്‍റര്‍ മുഖ്യ രക്ഷാധികാരിയും ലുലു ഗ്രൂപ്പ് ഇന്‍റര്‍ നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം. എ. യൂസഫലി വിശിഷ്ട അതിഥിയായി സംബന്ധിക്കും.

യു. എ. ഇ. പ്രസിഡണ്ടിന്‍റെ മുന്‍ മത കാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാഷിമി, ദേശീയ ദിന ആഘോഷ ങ്ങള്‍ ഉല്‍ഘാടനം ചെയ്യും. പൗര പ്രമുഖര്‍, ഇന്ത്യൻ എംബസി പ്രതിനിധികൾ ഉൾപ്പെടെ ഒട്ടേറെ പേര്‍ ചടങ്ങില്‍ സംബന്ധിക്കും.

islamic-center-celebrate-51-th-uae-national-day-ePathram

പക്ഷ ഭേദങ്ങള്‍ ഇല്ലാതെ രാജ്യത്തിനകത്തും പുറത്തും ജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യു. എ. ഇ. യുടെ ദേശീയ ദിനം ഓരോ പ്രവാസി യുടെയും സ്വന്തം ആഘോഷം തന്നെയാണ് എന്ന് ഭാര വാഹികള്‍ അഭിപ്രായപ്പെട്ടു.

സെന്‍റര്‍ കലാ വിഭാഗം ഒരുക്കുന്ന വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പരിപാടികള്‍ ദേശീയ ദിന ആഘോഷ പരിപാടികള്‍ക്ക് മാറ്റു കൂട്ടും. യു. എ. ഇ. യുടെ ചരിത്രവും ഇരു രാജ്യ ങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധവും വിവരിക്കുന്ന കലാ പരിപാടികൾക്കു പുറമെ പ്രശസ്ത ഗായകൻ കണ്ണൂര്‍ ഷറീഫിന്‍റെ നേതൃത്വത്തില്‍ ഗാന സന്ധ്യയും അരങ്ങേറും.

യു. എ. ഇ. യുടെ 51–ാം ദേശീയ ദിന ആഘോഷങ്ങളും അതോടൊപ്പം ഒരു വര്‍ഷക്കാലമായി നടന്നു വന്നിരുന്ന സെന്‍റര്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം കൂടിയാണ് ഡിസംബര്‍ 4 നു അരങ്ങേറുക എന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

50 വര്‍ഷം പിന്നിടുന്ന അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍, ഈ രാജ്യത്തിന്‍റെ ചരിത്ര ത്തോടൊപ്പം സഞ്ചരിച്ച സംഘടനയാണ്. തലസ്ഥാന നഗരിയില്‍ യു. എ. ഇ. പ്രസിഡണ്ട് സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയ കെട്ടിടത്തിലാണ് സെന്‍റര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരി ക്കുന്നത്.

അന്നത്തെ ഇന്ത്യന്‍ പ്രസിഡണ്ട് പ്രതിഭാ പാട്ടീല്‍ ആയിരുന്നു നിലവിലെ സെന്‍റര്‍ കെട്ടിടം ഉല്‍ഘാടനം ചെയ്തത്.

ഇസ്ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി ടി. കെ അബ്ദുൽ സലാം, കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് അബ്ദുൽ അസീസ് കാളിയാടൻ, ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ഇസ്ലാമിക് സെന്‍റർ ഭാരവാഹികളായ അഷ്റഫ് നജാത്ത്, മുസ്തഫ വാഫി, സലീം നാട്ടിക, ഹനീഫ പടിഞ്ഞാർ മൂല, അബ്ദുൽ അസീസ് പി. എം. എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.  Islamic Centre FB Page

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ലുലു ഇന്ത്യാ ഉത്സവ് 2023 : 60 ഭാഗ്യ ശാലികൾക്ക് 3 കിലോ സ്വർണ്ണം സമ്മാനം
  • മഞ്ജു വാര്യർ അൽ വഹ്ദ മാളിലെ ലുലുവില്‍ ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക്
  • മഴയും ആലിപ്പഴ വർഷവും : അസ്ഥിര കാലാവസ്ഥ തുടരുന്നു
  • ഇ- നെസ്റ്റ് പുന:സ്സംഘടിപ്പിച്ചു
  • അൽ തവക്കൽ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച
  • ഐ. എസ്. സി. തിലക് – 2023 പുരസ്കാരങ്ങള്‍ സമ്മാനിച്ചു
  • 2023 : ഇയർ ഓഫ് സസ്റ്റൈനബിലിറ്റി
  • സമദാനിയുടെ ‘മദീനയിലേക്കുള്ള പാത’ ഇസ്‌ലാമിക് സെന്‍ററില്‍
  • ഡ്രൈവ് ചെയ്യുമ്പോൾ ഭക്ഷണ പാനീയങ്ങൾ കഴിക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു
  • ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റ് എടുത്തവര്‍ കാര്‍ഡ് കൈയില്‍ കരുതണം
  • ശൈഖ് സായിദ് ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്‍ നാഷണൽ മീഡിയ ഓഫീസ് ചെയർമാന്‍
  • ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഈ വര്‍ഷം അവശ്യ സാധന വില വര്‍ദ്ധിക്കില്ല
  • തൊഴിലാളികള്‍ക്ക് അടിയന്തര ആരോഗ്യ സേവനം : മുസ്സഫയില്‍ പ്രത്യേക അത്യാഹിത വിഭാഗം
  • പ്രവാസ കൈരളി സാഹിത്യ പുരസ്കാരം കെ. ആർ. മീരക്ക്
  • തണുത്ത കാലാവസ്ഥ തുടരും : മഴ പെയ്യാൻ സാദ്ധ്യത
  • നാടകോത്സവത്തിന് അരങ്ങുണര്‍ന്നു
  • ഐ. എസ്. സി. യൂത്ത് ഫെസ്റ്റിവല്‍ ജനുവരി 20 മുതല്‍ 22 വരെ
  • ഭരത് മുരളി നാടകോത്സവം : വെള്ളിയാഴ്ച തിരശ്ശീല ഉയരും
  • അല്‍ മരിയ പാലം ഫെബ്രുവരി ഒന്നു വരെ അടച്ചിടും
  • പേലി മിഡിൽ ഈസ്റ്റ് ക്ലിനിക്ക് ബുർജീൽ മെഡിക്കൽ സിറ്റിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine