അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മ വൈബ്സ് ഓഫ് അബുദാബി സംഘടിപ്പിക്കുന്ന പുതു വത്സര ആഘോഷ പരിപാടി ന്യൂ ഇയർ വൈബ്‌സ് എന്ന പേരിൽ ജനുവരി 13 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് നടക്കും. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വിൻസി അലോഷ്യസിന് സ്വീകരണവും ആദരിക്കലും യു. എ. ഇ. യിലെ ബിസിനസ്സ് രംഗത്ത് മികച്ച മുന്നേറ്റം നടത്തിയ അഞ്ച് സംരംഭകരെ പ്രോഗ്രാമിൽ വെച്ച് ആദരിക്കുകയും ചെയ്യും.
അബുദാബി റഹ്മത്ത് കാലിക്കറ്റ് റസ്റ്റോറന്റിൽ വെച്ച് ന്യൂ ഇയർ വൈബ്‌സ് പ്രോഗ്രാം ബ്രോഷർ പ്രകാശനം നടന്നു
ന്യൂ ഇയർ വൈബ്‌സ് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുവാൻ പ്രശസ്ത കലാകാരൻമാരായ ശിഖ പ്രഭാകർ, കൗശിക് വിനോദ്, ശാക്കിർ കാസർഗോഡ് എന്നിവർ നേതൃത്വം നൽകുന്ന മ്യൂസിക് ആൻഡ് ഡാൻസ് ഷോ അരങ്ങേറും.
ഇവരോടൊപ്പം അബുദാബിയിലെ പ്രശസ്ത ഗായകരും നർത്തകരും പങ്കാളികളാകും. പ്രോഗ്രാമ്മിൻറെ സമാപനം ഡി. ജെ. ഷോയോട് കൂടി ആയിരിക്കും എന്നും സംഘാടകർ അറിയിച്ചു. ന്യൂ ഇയർ വൈബ്‌സ് പ്രോഗ്രാമിലേക്ക് പ്രവേശനം സൗജന്യം ആയിരിക്കും.
വൈബ്സ് ഓഫ് അബുദാബിയുടെ ആക്‌സിക്യൂട്ടീവ് അംഗങ്ങളായ ഫിറോസ് എം. കെ., ഇബ്രാഹിം കുട്ടി വട്ടപ്പാറ, അൻസാർ ആലത്തയിൽ, ഡോക്ടർ ഷാസിയ അൻസാർ, നസ്മിജ ഇബ്രാഹിം എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, music-album, social-media, കുട്ടികള്‍, സംഗീതം, സംഘടന