മലയാള കവിത ആലാപന മത്സരം

January 19th, 2011

sakthi-notice-epathram

അബുദാബി : മലയാള ത്തിന്‍റെ പ്രിയ കവി ചങ്ങമ്പുഴ യുടെ ജന്മ ശതാബ്ദിയോട് അനുബന്ധിച്ച് അബുദാബി ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിക്കുന്ന  മലയാള കവിതാലാപന മത്സരം കേരളാ സോഷ്യല്‍ സെന്‍ററില്‍. 
 
ജനുവരി 29 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന മല്‍സരം, നാലു വിഭാഗ ങ്ങളില്‍ ആയിട്ടാണ് നടക്കുക. വയസ്സിന്‍റെ അടിസ്ഥാന ത്തില്‍  9 മുതല്‍ 12 വരെയും, 12 മുതല്‍  15 വരെയും, 15 മുതല്‍  18 വരെയും തരം തിരിച്ചിട്ടുണ്ട്.   18 വയസ്സു മുതല്‍ ഉള്ളവര്‍ മുതിര്‍ന്ന വരുടെ  വിഭാഗ ത്തില്‍ ഉള്‍പ്പെടും. സമയ പരിധി 6 മിനിറ്റ്. മലയാള ത്തിലുള്ള ഏതു കവിത കളും അവതരിപ്പിക്കാം. മത്സര ത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍  പൂരിപ്പിച്ച ഫോമുകള്‍ ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി സുനില്‍ മാടമ്പി യെ ഏല്‍പ്പിക്കുകയോ   rzechariah at gmail dot com എന്ന ഇ- മെയില്‍ വിലാസ ത്തില്‍  അയക്കുകയോ ചെയ്യുക.

വിശദ വിവരങ്ങള്‍ക്ക്  വിളിക്കുക : സുനില്‍ മാടമ്പി – 055  69 29 382,  റഫീഖ്‌ സക്കരിയ്യ – 050 78 94 229

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാം അക്ഷര തൂലിക പുരസ്‌കാരം ഒ.എം. അബൂബക്കറിനും നന്ദാദേവിക്കും

January 17th, 2011

om-aboobacker-nanda-devi-palm-books-epathram

ഷാര്‍ജ :  പാം സാഹിത്യ സഹകരണ സംഘം ഏര്‍പ്പെടുത്തിയ അക്ഷര തൂലിക പുരസ്‌കാരം പ്രഖ്യാപിച്ചു.  കഥാ വിഭാഗത്തില്‍ ഒ. എം. അബൂബക്കര്‍, കവിതാ വിഭാഗത്തില്‍ നന്ദാദേവി എന്നിവരാണ്  പുരസ്‌കാര ജേതാക്കള്‍.

‘നിങ്ങളുടെ എഴുതാതെ പോയ ആത്മകഥയില്‍ ഒരു കാഞ്ഞിര മരം വേരുറപ്പിച്ചപ്പോള്‍’  എന്ന  ഒ. എം. അബൂബക്കറിന്‍റെ കഥയും  ‘പഞ്ചഭൂത ങ്ങളിലലി യുമ്പോള്‍’ എന്ന നന്ദാദേവി യുടെ കവിത യുമാണ് സമ്മാനാര്‍ഹ മായത്.

മലയാള മനോരമ പത്ര ത്തില്‍ റിപ്പോര്‍ട്ടര്‍ ആയും ചന്ദ്രിക ദിനപത്ര ത്തില്‍ സബ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ച് ഇപ്പോള്‍ ഷാര്‍ജ യില്‍ ടി. വി. പ്രൊഡക്ഷന്‍ യൂണിറ്റില്‍ പ്രോഗ്രാം ഡയറക്ടര്‍ ആയ അബൂബക്കര്‍, കണ്ണൂര്‍ ജില്ല യിലെ പുറത്തില്‍ സ്വദേശി യാണ്.

തൃശ്ശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ സ്വദേശിനിയും നിരൂപകയുമായ ഷീജാ മുരളി കവിതകള്‍ രചിക്കുന്നത് ‘നന്ദാദേവി’ എന്ന തൂലികാ നാമത്തില്‍ ആണ്. ആനുകാലിക ങ്ങളില്‍ കവിത കളും ലേഖനങ്ങളും എഴുതാറുണ്ട്.

ദീപാ നിശാന്ത്, സോമന്‍ കരി വെള്ളൂര്‍, മംഗലത്ത് മുരളി എന്നീ വിധി കര്‍ത്താക്കള്‍ ആണ് വിജയികളെ തെരഞ്ഞെടുത്തത്. തോമസ് ചെറിയാന്‍റെ ‘ചാവു നിലത്തിലെ പൂക്കള്‍’, സത്യജിത്ത് വാര്യത്തിന്‍റെ  ‘മായിന്‍കുട്ടിയുടെ മനസ്സ്’ എന്നിവ കഥാ വിഭാഗ ത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

അഴീക്കോട് ഗോപാല കൃഷ്ണന്‍റെ ‘സങ്കല്പം, സത്യം, സ്വത്വം’,  രാജേഷ് ചിത്തിര എഴുതിയ ‘ഉന്മത്തത കളുടെ ക്രാഷ് ലാന്‍ഡിംഗു കള്‍’ എന്നിവ കവിതാ വിഭാഗ ത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പുരസ്‌കാരങ്ങള്‍ ജനുവരി 21 ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ‘സര്‍ഗ്ഗസംഗമ’ ത്തില്‍ വിതരണം ചെയ്യും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രേരണ സ്വാഗത സംഘ രൂപീകരണം

January 6th, 2011

prerana-logo-epathram

ഷാര്‍ജ: പ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സാഹിത്യ സമ്മേളന പരിപാടിയുടെ സ്വാഗത സംഘം രൂപീകരിക്കുവാന്‍ ജനുവരി 7ന് (വെള്ളിയാഴ്ച) 4 മണിക്ക് ഷാര്‍ജ ഏഷ്യന്‍ മൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഗം ചേരും എന്ന് ഭാരവാഹികള്‍ അറിയിച്ചു. സാഹിത്യ തല്പരരായ എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്.

സമകാലീന സാഹിത്യത്തെ കേന്ദ്രീകരിച്ചു കൊണ്ട് പ്രേരണ യു. എ. ഇ. നടത്തുന്ന സാഹിത്യ സമ്മേളനത്തില്‍ കവി പി. എന്‍. ഗോപീകൃഷ്ണന്‍ പങ്കെടുക്കും. കാര്യ പരിപാടികളുടെ ഭാഗമായി സമകാലീന സാഹിത്യ രാഷ്ട്രീയ വിഷയങ്ങളില്‍ സെമിനാറുകള്‍ ഉണ്ടായിരിക്കും.

അന്തരിച്ച കവി അയ്യപ്പന്റെ കവിതകളും അദ്ദേഹത്തെ കുറിച്ച് പ്രവസി കവികള്‍ എഴുതിയ കവിതകളും ഉള്‍പ്പെടുത്തി അദ്ദേഹത്തെ അനുസ്മരിക്കുന്ന ചടങ്ങും, കവി അയ്യപ്പന്‍, ലാറ്റിന്‍ അമേരിക്കന്‍ കവി അന്റൊനിന്‍ ആര്‍ടൌഡ് എന്നിവരെ കുറിച്ചുള്ള ഡോക്യൂമെന്ററികളുടെ പ്രദര്‍ശനവും ഉണ്ടാവും.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രേരണ സാഹിത്യ സമ്മേളനം

January 4th, 2011

prerana-logo-epathram

ഷാര്‍ജ : സമകാലീന സാഹിത്യത്തെ കേന്ദ്രീകരിച്ചു കൊണ്ട് പ്രേരണ യു. എ. ഇ. സാഹിത്യ സമ്മേളനം നടത്തുമെന്നു പ്രേരണ യു. എ. ഇ. അദ്ധ്യക്ഷന്‍ ഡോ. അബ്ദുള്‍ ഖാദര്‍, സെക്രട്ടറി പ്രദോഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു. കവി പി. എന്‍. ഗോപീകൃഷ്ണന്‍ പരിപാടിയില്‍ പങ്കെടുക്കുകയും “സമകാലീന സാഹിത്യത്തിന്റെ ദര്‍ശനം” എന്ന വിഷയത്തില്‍ സംസാരി ക്കുകായും ചെയ്യും. “കുടിയേറ്റ രാഷ്ട്രീയം മലയാള കവിതയില്‍”, “അരാജക വാദത്തിന്റെ ബയോ കെമിക്കല്‍ അവസ്ഥയും രാഷ്ട്രീയവും” എന്നീ വിഷയങ്ങളിലും സെമിനാര്‍ ഉണ്ടാകും.

അന്തരിച്ച കവി അയ്യപ്പന്റെ കവിതകളുടെയും അദ്ദേഹത്തിനെ കുറിച്ച് പ്രവസി കവികള്‍ എഴുതിയ കവിതകളുടെ ചൊല്ലലിനും അദ്ദേഹത്തെ അനുസ്മരിക്കുന്നതിനുമുള്ള ഒരു സെഷനും ഉണ്ടായിരിക്കും. മൂന്നാമത്തെ സെഷനില്‍ കവി അയ്യപ്പനെ കുറിച്ചുള്ള ഡോക്യൂമെന്ററിയും പ്രശസ്ത ലാറ്റിന്‍ അമേരിക്കന്‍ കവി അന്റൊനിന്‍ ആര്‍ടൌഡ് നെ കുറിച്ചുള്ള ഡോക്യൂമെന്ററിയും ഉണ്ടാവും.

ജനുവരി 7ന് 4മണിക്ക് ഷാര്‍ജ ഏഷ്യന്‍ മൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് പരിപാടിയുടെ സ്വാഗത സംഘം രൂപീകരിക്കും. സാഹിത്യ തല്പരരായ എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അനൂപ് ചന്ദ്രന്‍ (050 5595790), രാജീവ് ചേലനാട്ട് (050 5980849) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അയ്യപ്പന്‍: വ്യവസ്ഥാപിത കാവ്യ സങ്കല്‌പങ്ങളെ വെല്ലു വിളിച്ച കവി

November 27th, 2010

kuzhoor-vilson-ayyappan-anusmaranam-epathram

അബുദാബി : വ്യവസ്ഥാപിത കാവ്യ നിയമ ങ്ങളെ കവിത കൊണ്ടും സാമൂഹിക സങ്കല്പങ്ങളെ ജീവിതം കൊണ്ടും വെല്ലു വിളിച്ച മഹാകവി യായിരുന്നു എ. അയ്യപ്പന്‍ എന്ന് അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച എ. അയ്യപ്പന്‍ – ശാന്താദേവി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.
 
ലഹരിയില്‍ ഉലഞ്ഞ ജീവിത ത്തിന്‍റെ ഒരു താള ഭംഗവും ഏശാതെ ഉറച്ച വാക്കുകള്‍ കൊണ്ട് കാവ്യ ലോകത്തെ സ്തബ്ധമാക്കിയ അപൂര്‍വ്വ പ്രതിഭ യായിരുന്നു എ. അയ്യപ്പന്‍.  കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ദരിദ്രനും പീഡിതനും എന്നാല്‍, കവിത  കൊണ്ട് അതി സമ്പന്നനും ആയിരുന്നു അദ്ദേഹം.  ജീവിത ത്തില്‍ ജാഗ്രത ഉണ്ടായിരുന്നു എങ്കില്‍ മലയാള ത്തിലെ ഏറ്റവും മഹാനായ കവിയായി അയ്യപ്പനെ വാഴ്ത്ത പ്പെടുമായിരുന്നു എന്നും സമ്മേളനം വിലയിരുത്തി.
 

അഞ്ഞൂറി ലേറെ സിനിമ കളിലും  ആയിരത്തിലേറെ നാടക ങ്ങളിലും വേഷമിട്ടു കൊണ്ട് സാംസ്‌കാരിക കേരള ത്തിന്‍റെ ഭാഗമായി ത്തീര്‍ന്ന കോഴിക്കോട് ശാന്താ ദേവിയെ അവസാന ഘട്ടത്തില്‍ സാംസ്‌കാരിക കേരളം, വിശിഷ്യ ‘അമ്മ’ പോലുള്ള സിനിമാ കലാ കാരന്മാരുടെ സംഘടനകള്‍ വേണ്ടത്ര പരിഗണിച്ചിട്ടില്ല എന്നും അവരുടെ ശ്രദ്ധ ശാന്താദേവി യില്‍ പതിഞ്ഞിരുന്നു വെങ്കില്‍ ശാന്താദേവി ഇപ്പോഴും നമ്മോടൊപ്പം ഉണ്ടാകു മായിരുന്നു വെന്നും അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.

അരങ്ങിലും വെള്ളിത്തിര യിലും ഒട്ടനേകം കഥാപാത്ര ങ്ങളെ അവതരിപ്പിച്ച ശാന്താ ദേവിയുടെ ജീവിതം, ‘കേരള കഫെ’ യില്‍ മകനാല്‍ ഉപേക്ഷിക്കപ്പെട്ട അമ്മയുടെ ജീവിത ത്തിന്‍റെ അനുഭവ ങ്ങളാണ് അവസാന നാളുകളില്‍  നേരിടേണ്ടി വന്നത്. (രണ്‍ജിതിന്‍റെ നേതൃത്വ ത്തില്‍ മലയാള ത്തിലെ പത്ത് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ ‘കേരള കഫേ’ എന്ന ചിത്ര ത്തിലെ ‘ദ ബ്രിഡ്ജ്’ എന്ന സിനിമയില്‍, വൃദ്ധയും കാഴ്ച യില്ലാത്തവളുമായ അമ്മയെ മകന്‍ ഉപേക്ഷി ക്കുന്നതാ യിരുന്നു കഥ.  ഇതിലെ അമ്മയെ ഹൃദയ സ്പര്‍ശി യായ വിധത്തില്‍ അവതരിപ്പിച്ചത് ശാന്താദേവി യായിരുന്നു).

ഇത്തരം ഒരവസ്ഥ ഒരു കലാകാരിക്ക് എന്നല്ല ഒരമ്മയ്ക്കും ഉണ്ടാകാ തിരിക്കാന്‍ സാംസ്‌കാരിക കേരളം ജാഗ്രത പുലര്‍ത്തണം എന്നും സമ്മേളനം ആവശ്യപ്പെട്ടു.

കുഴൂര്‍ വിത്സന്‍,  ഇ. ആര്‍.  ജോഷി,  സി. വി. സലാം എന്നിവര്‍ കവി എ. അയ്യപ്പനെ അനുസ്മരിച്ചു കൊണ്ടും,  എസ്. എ. ഖുദ്‌സി, സഫറുള്ള പാലപ്പെട്ടി എന്നിവര്‍  ശാന്താ ദേവിയെ അനുസ്മരിച്ചു കൊണ്ടും സംസാരിച്ചു. നസീര്‍ കടിക്കാട്,  കെ. എം. എം.  ഷെരീഫ്, സുജി നിലമ്പൂര്‍, ശശി എന്നിവര്‍ അയ്യപ്പന്‍റെ കവിതകള്‍ അവതരിപ്പിച്ചു. 
 
സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം, പ്രശസ്ത ഛായാഗ്രാഹകന്‍ മങ്കട രവി വര്‍മ്മ യുടെ വേര്‍പാടില്‍ അനുശോചിച്ചു കൊണ്ടാണ് ആരംഭിച്ചത്.  കെ. എസ്. സി.  ഓഡിറ്റര്‍ ഇ. പി. സുനില്‍ സ്വാഗതവും വെല്‍ഫെയര്‍ സെക്രട്ടറി ഷെരീഫ് കാളച്ചാല്‍ നന്ദിയും പറഞ്ഞു.

അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.

- pma

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

14 of 1610131415»|

« Previous Page« Previous « ഇന്‍റ്ര്‍ യു. എ. ഇ. ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്‍
Next »Next Page » ദല യുവജനോത്സവം: ഡിസംബര്‍ 2, 3 തിയ്യതികളില്‍ »



  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine