അബുദാബി : പ്രവാസി വോട്ട് പ്രാവര്‍ത്തിക മാക്കു വാന്‍ പൊതു ജന പിന്തുണ തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ ലൈന്‍ സര്‍വ്വേ നടത്തുന്നു. എവരി ഇന്ത്യന്‍ വോട്ട് കൗണ്ട്സ് ഡോട്ട് ഇന്‍ എന്ന പോര്‍ട്ടലി ലൂടെ യാണ് ഈ സര്‍വ്വേ.
പ്രോക്സി വോട്ട്, പോസ്റ്റല്‍ വോട്ട്, ഇ – വോട്ടിംഗ്, എംബസ്സി യി ലൂടെ ബാലറ്റ് വഴി എന്നീ രീതി കളില്‍ പ്രവാസി വോട്ട് ഏതു രീതി യില്‍ വേണം എന്നതു സംബ ന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന ഓണ്‍ ലൈന്‍ സര്‍വ്വേ യില്‍ പ്രവാസി കള്‍ എല്ലാവരും പങ്കെടു ക്കണം എന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വാര്‍ത്താ ക്കുറിപ്പിൽ അഭ്യർത്ഥിച്ചു.
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ സുമായി സഹകരി ച്ചാണ് ഈ ഓണ്‍ ലൈന്‍ സര്‍വ്വേ. ഡിസംബര്‍ അവസാനം വരെ സര്‍വ്വേ യില്‍ പങ്കെടുക്കാം.
ഇതിന് കൂടുതൽ പ്രചാരണം നല്‍കുന്ന വര്‍ക്ക് പോയി ന്റു കള്‍ ലഭി ക്കുകയും കൂടുതല്‍ പോയിന്‍റ് നേടുന്ന വര്‍ക്ക് സമ്മാനം ലഭി ക്കുക യും ചെയ്യും.