പ്രശസ്ത കഥാകൃത്ത് എന്‍. പ്രഭാകരന്‍റെ പിഗ്മാന്‍ എന്ന കഥ സിനിമയാകുന്നു. മലയാളഭാഷ ശാസ്ത്രഗവേഷണ വിദ്യാര്‍ഥിയായ ചെറുപ്പക്കാരന്‍ പന്നിവളര്‍ത്തല്‍ കേന്ദ്രത്തിലെ ജോലിക്കാരനായി മാറുന്നതിന്റെ ഹൃദയസ്പര്‍ശിയായ ആവിഷ്കാരമാണ് വളരെ പ്രശസ്തമായ ഈ കഥ. തകര ചെണ്ട എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രശസ്തനായ അവിര റബേക്ക യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എന്‍. പ്രഭാകരന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ജയസൂര്യ, രമ്യാനമ്പീശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, ബാബുരാജ്, എം.ആര്‍. ഗോപകുമാര്‍, ജാഫര്‍ ഇടുക്കി, ടി.പി. മാധവന്‍, മണികണ്ഠന്‍, അലന്‍സിയര്‍, നിമിഷ, ഉഷ, റീന ബഷീര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ശ്രീ സൂര്യാ ഫിലിംസിന്റെ ബാനറില്‍ ടി. ആര്‍. ശ്രീരാജാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് വര്‍മ്മ, പി. പി. രാമചന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് ഗൗതം സംഗീതം നല്‍കുന്നു. വിനോദ് ഇല്ലംപിള്ളിയാണ് ക്യാമറ.