അബുദാബി : ദേശീയ പാത 45 മീറ്റർ വേണം എന്നുള്ള സർക്കാർ നിലപാട് കേരള ത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന വമ്പൻ തട്ടിപ്പിനുള്ള കളം ഒരുക്കും എന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ആം ആദ്മി പാർട്ടി കേരള ഘടകം കൺ വീനറു മായ സി. ആർ. നീല കണ്ഠൻ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ മീഡിയ അബു ദാബി ഒരുക്കിയ ‘മീറ്റ് ദി പ്രസ്’ പരിപാടി യിൽ പങ്കെടുത്ത് സംസാരി ക്കുക യായി രുന്നു അദ്ദേഹം .
കേരള ത്തിലെ ദേശീയ പാത വികസന ത്തിനായി 30 വർഷം മുൻപ് 30 മീറ്റർ സ്ഥലം ഏറ്റെടുത്തിട്ട് എന്തു കൊണ്ട് റോഡ് വികസിപ്പിച്ചില്ല ?
45 മീറ്റർ ഏറ്റെടുത്ത് പണി കൾ നടത്തിയ മണ്ണുത്തി – അങ്കമാലി റോഡിൽ എത്ര മീറ്ററിൽ റോഡ് പണിതു? ബാക്കി യുള്ള ഭാഗം എന്തിനു വേണ്ടി വെറുതെ ഇട്ടിരിക്കുന്നു?
കരമന മുതൽ കളിയിക്കാ വിള വരെ 23 മീറ്റർ വീതി യിൽ 6 വരി പാത നിർമ്മിക്കാം എങ്കിൽ എന്തിനു 45 മീറ്റർ ഏറ്റെടുക്കണം?
ഈ ചോദ്യ ങ്ങൾക്ക് കേരള ജനത യോട് സർക്കാർ ഉത്തരം പറയണം.
ബി. ഒ. ടി. അടിസ്ഥാന ത്തിലാണ് റോഡ് നിർമ്മിക്കുന്നത് എന്ന സത്യവും കേരള ത്തിലെ ദേശീയ പാത യിൽ 27 ടോൾ ബൂത്തു കളാണ് വരുന്നത് എന്ന യാഥാർ ത്ഥ്യവും എന്തിനു പിണറായി വിജയൻ മറച്ചു വെക്കുന്നു. സ്ഥല ത്തിന്റെ കമ്പോള വില, കെട്ടിടങ്ങൾ, കടകൾ, ആളു കളുടെ പുന രധി വാസം തുടങ്ങിയ ഇന ത്തിൽ ഒരു കിലോ മീറ്റ റിന് 30 കോടി യോളം രൂപ സ്ഥലം ഏറ്റെ ടുക്ക ലിന് മാത്രം ചെലവാ ക്കേണ്ടി വരു മ്പോൾ കേരള ത്തി ന്റെ സാമ്പ ത്തിക ഭദ്രത തകരും എന്നും ഇക്കാര്യ ത്തിൽ ഒരു ധവള പത്രം ഇറക്കാൻ സർക്കാർ തയ്യാ റാകണം എന്നും സി. ആർ. നീല കണ്ഠൻ ആവശ്യ പ്പെട്ടു.
ആരാ ധനാ ലയ ങ്ങൾ മുതൽ അറവു ശാല വരെ യുള്ള വ യുടെ വികസന ത്തിന്റെ മറവിൽ കേരള ത്തിൽ ജലത്തെ കെട്ടി നിർത്തു വാനുള്ള പ്രകൃതി ദത്ത മായ സംവി ധാന ത്തെ തകർ ക്കുക യാണ്. മലയാള മണ്ണിന്റെ ഭൂ വൈവിധ്യവും ജൈവ വൈവിധ്യവും ഇല്ലാതെ യാകുന്നു. നമ്മൾ തന്നെ സൃഷ്ടിച്ച പാരി സ്ഥി തിക നാശ ത്തിന്റെ ഫലമാണ് ഇന്ന് കേരളം അനു ഭവി ക്കുന്ന കൊടിയ ജല ക്ഷാമവും കനത്ത ചൂടും.
കേരള ത്തിന്റെ ജല ഗോപുര മാണ് പശ്ചിമ ഘട്ടം എന്ന ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിയ കേരള ത്തിലെ രാഷ്ട്രീയ പാർട്ടി കൾക്ക് കാലാ വസ്ഥാ മാറ്റത്തെ ക്കുറിച്ച് അടി സ്ഥാന പര മായി ഒരു ധാരണയും ഇല്ല , നയവും ഇല്ല എന്നത് കേരള ത്തിന്റെ ദുരന്ത മാണ് എന്നും സി. ആർ. നീല കണ്ഠൻ അഭി പ്രായ പ്പെട്ടു.
ഇന്ത്യൻ മീഡിയ പ്രസിഡണ്ട് അനിൽ സി. ഇടിക്കുള, ആം ആദ്മി കോഡിനേറ്റർ റമീം മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കാലാവസ്ഥ, പരിസ്ഥിതി, പ്രതിഷേധം, പ്രവാസി, മാധ്യമങ്ങള്‍, സാമൂഹ്യ സേവനം, സാംസ്കാരികം