അബുദാബി : ഈജിപ്തില്‍ നിര്‍മ്മിച്ച ഭക്ഷ്യ വിഭവങ്ങള്‍ അടക്കമുള്ള സാധന സാമഗ്രി കളെ പരിചയ പ്പെടുത്താന്‍ ‘ഫെസ്റ്റിവല്‍ ഓഫ് ഈജിപ്റ്റ് ‘ എന്ന പേരില്‍ യു. എ. ഇ. യിലെ ലുലു ഹൈപ്പർ മാർക്കറ്റു കളിൽ തുടക്കം കുറിച്ച ഈജിപ്ഷ്യൻ ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം അബുദാബി മുഷിരിഫ് മാളിൽ നടന്ന ചടങ്ങിൽ യു. എ. ഇ. യിലെ ഈജിപ്ഷ്യൻ അംബാസിഡർ എഹാബ് ഹമൂദ, ലുലു ഗ്രൂപ്പ് സി. ഒ. ഒ. വി. ഐ. സലിം, ഈജിപ്ത് എംബസി കോമേഷ്യൽ മിനിസ്റ്റർ മഹർ എൽ ഷെരിഫും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
യു. എ. ഇ. യും ഈജിപ്തും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതൽ ശക്തി പ്പെടുത്താനും ഈജിപ്ഷ്യൻ തനത് ഭക്ഷ്യ വിഭവ ങ്ങൾ യു. എ. ഇ. യിലെ എല്ലാ ഭാഗ ങ്ങളില്‍ ഉള്ള വർക്കും ലഭ്യമാക്കാനും ഇതു കൊണ്ട് സാധിക്കും എന്ന് ഈജിപ്ഷ്യൻ അംബാസിഡർ എഹാബ് ഹമൂദ പറഞ്ഞു.
പത്ത് ദിവസം നീണ്ട് നിൽക്കുന്ന മേളയില്‍ നൂറ്റി ഇരുപതോളം ഈജിപ്ഷ്യൻ ഉല്‍പ്പന്നങ്ങള്‍ ലുലുവിൽ വിപണനം ചെയ്യുക. ഈജിപ്ഷ്യൻ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടക്കുന്ന നറുക്കെടുപ്പിൽ കൈറോ വിലേക്കുള്ള വിമാന ടിക്കറ്റുകളും സമ്മാനമായി നൽകുന്നുണ്ട്.
ഇത് രണ്ടാം തവണയാണ് ലുലു വില്‍ ഈജിപ്ഷ്യൻ ഫെസ്റ്റിവൽ സംഘടി പ്പിക്കുന്നത്.
- pma