അബുദാബി: കേരള ത്തില്‍ ഭരണം പൂര്‍ത്തി യാക്കാന്‍ പോകുന്ന ഇടതു പക്ഷ സര്‍ക്കാര്‍ അധികാര ത്തില്‍ തുടരേണ്ടത് പ്രവാസി കളുടെ കൂടി ആവശ്യ മാണെന്ന് തെളിയിക്കുന്ന ക്ഷേമ പ്രവര്‍ത്തന ങ്ങളാണ് പ്രവാസി മേഖല യില്‍ സര്‍ക്കാര്‍ നടപ്പാക്കിയ തെന്ന് സി. പി. ഐ. സംസ്ഥാന കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പറും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ടി. ജെ. ആഞ്ചലോസ് അഭിപ്രായപ്പെട്ടു.
യുവകലാ സാഹിതി അബുദാബി സമ്മേളനം കേരള സോഷ്യല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. പ്രവാസി ക്ഷേമ നിധി നടപ്പാക്കിയും പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയും പ്രവാസി മേഖല യിലെ പ്രവര്‍ത്തന ങ്ങള്‍ക്കു ശക്തമായ തുടക്കം കുറിച്ച ഇടതു പക്ഷ സര്‍ക്കാര്‍ കേരള താത്പര്യ ത്തിനനുസൃത മായി സ്മാര്‍ട്ട് സിറ്റി നടപ്പാക്കി യതിലൂടെ നിക്ഷേപ സൗഹൃദ സംസ്ഥാന മാണ് കേരളം എന്ന ഇമേജ് അന്താരാഷ്ട്ര തലത്തില്‍ വളര്‍ത്തി യെടുത്തു വെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന നിര്‍ദിഷ്ട നികുതി സമ്പ്രദായ ത്തെ ചെറുത്തു തോല്പിക്കാന്‍ മറ്റു പ്രവാസി സംഘടന കളുമായി ചേര്‍ന്നു കൊണ്ട് പ്രക്ഷോഭ ങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ യുവകലാ സാഹിതി മുന്നോട്ടു വരണമെന്ന് അദ്ദേഹം പ്രവര്‍ത്തക രോട് ആഹ്വാനം ചെയ്തു.
‘ഉറങ്ങാതിരിക്കാം ഉണര്‍ന്നേയിരിക്കാം’ എന്നു തുടങ്ങുന്ന അവതരണ ഗാന ത്തോടെയാണ് സമ്മേളന പരിപാടി കള്‍ക്ക് തുടക്കം കുറിച്ചത്. യുവകലാ സാഹിതി പ്രസിഡന്റ് കെ. വി. പ്രേം ലാലിന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ ജനറല്‍ സെക്രട്ടറി എം. സുനീര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ആസിഫ് സലാം വരവു ചെലവ് കണക്കും ഇ. ആര്‍. ജോഷി ഭാവി പ്രവര്‍ത്തന രേഖയും അവതരിപ്പിച്ചു. അനില്‍ കെ. പി. അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രവാസി നികുതി പദ്ധതി നടപ്പാക്കരു തെന്നുള്ള പ്രതിഷേധ പ്രമേയവും സ്മാര്‍ട്ട് സിറ്റി നടപ്പാക്കിയ കേരള സര്‍ക്കാറി നോടുള്ള അഭിനന്ദന പ്രമേയവും ഹാഫിസ് ബാബു അവതരിപ്പിച്ചു.
വയലാര്‍, തോപ്പില്‍ ഭാസി, പി. ഭാസ്‌കരന്‍, അരുണ ആസിഫലി എന്നിവരുടെ നാമധേയ ത്തിലുള്ള വിവിധ ഗ്രൂപ്പുകളായി തരം തിരിച്ച് അംഗങ്ങള്‍ ഗ്രൂപ്പ് ചര്‍ച്ച നടത്തി. പൊതു ചര്‍ച്ചയില്‍ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ചുകൊണ്ട് സുനില്‍ ബാഹുലേയന്‍, ഇസ്‌കന്തര്‍ മിര്‍സ, ഫൈസല്‍ ടി. എ., നൗഷാദ്, സജു കുമാര്‍ കെ. പി. എ. സി., ഷെജീര്‍, മുഹമ്മദ് ഷെരീഫ്, ഷിഹാസ് ഒരുമനയൂര്‍, ദേവി അനില്‍ എന്നിവര്‍ പങ്കെടുത്തു.
യുവകലാ സാഹിതി ദുബായ് പ്രസിഡന്റ് വിജയന്‍ നാണിയൂര്‍, ഷാര്‍ജ പ്രസിഡന്റ് പി. എന്‍. വിനയ ചന്ദ്രന്‍, മുഗള്‍ ഗഫൂര്‍, കെ. കെ. ജോഷി, ബാബു വടകര, കുഞ്ഞിലത്ത് ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ പ്രവര്‍ത്തന വര്‍ഷ ത്തേക്കുള്ള ഭാരവാഹി കളെ പി. കുഞ്ഞിക്കണ്ണന്‍ പരിചയപ്പെടുത്തി.
കെ. വി. പ്രേം ലാല്‍ (പ്രസിഡന്റ്), ഇ. ആര്‍. ജോഷി, കെ. രാജന്‍ (വൈസ് പ്രസിഡന്റുമാര്‍), എം. സുനീര്‍ (ജനറല്‍ സെക്രട്ടറി), പി. ചന്ദ്രശേഖര്‍, സുനില്‍ ബാഹുലേയന്‍ (ജോ. സെക്രട്ടറിമാര്‍), പി. എ. സുബൈര്‍ (ട്രഷറര്‍), അബൂബക്കര്‍ (കലാ വിഭാഗം സെക്രട്ടറി), മുഹമ്മദ് ഷെരീഫ് (കലാ വിഭാഗം അസി. സെക്രട്ടറി), യൂനുസ് ബാവ (കണ്‍വീനര്‍, പി. ഭാസ്‌കരന്‍ സ്മാരക മ്യൂസിക് ക്ലബ്), ജോഷി ഒഡേസ (സാഹിത്യ വിഭാഗം സെക്രട്ടറി), സജുകുമാര്‍ കെ. പി. എ. സി. (തിയേറ്റര്‍ ക്ലബ് കണ്‍വീനര്‍), ഹരി അഭിനയ (തിയേറ്റര്‍ ഗ്രൂപ്പ് അസി. കണ്‍വീനര്‍), അനില്‍ വാസുദേവ് (മുസഫ യൂണിറ്റ് കണ്‍വീനര്‍), ജിബിന്‍ (മഫ്റഖ് യൂണിറ്റ് കണ്‍വീനര്‍), കുഞ്ഞിലത്ത് ലക്ഷ്മണന്‍ (ബാലവേദി കണ്‍വീനര്‍), ദേവി അനില്‍ (ബാലവേദി ജോ. കണ്‍വീനര്‍), ഷക്കീല സുബൈര്‍ (വനിതാ വിഭാഗം കണ്‍വീനര്‍), ഷൈലജ പ്രേം ലാല്‍ (വനിതാ വിഭാഗം ജോ. കണ്‍വീനര്‍) എന്നിവരാണു പുതിയ ഭാരവാഹികള്‍.
സമ്മേളന ത്തില്‍ പി. ചന്ദ്രശേഖര്‍ സ്വാഗതവും സുനില്‍ ബാഹുലേയന്‍ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടി കളും അരങ്ങേറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, യുവകലാസാഹിതി
എന്‍ഡോസള്‍ഫാന്‍ നിരോധിക്കുവാന്‍ കഴിയാത്തവരാണ് വലിയ വലിയ സംഗതികള്‍ പറയുന്നത്.