ഫൈസല്
ഇത് നാദാപുരം സ്വദേശി നജാത്ത് മന്‍സിലില്‍ അഹമ്മദ്. ക്ഷമിക്കണം ഡോക്ടര്‍ അഹമ്മദ്.
ദുബായ് അല്‍ മിസ്ഹറിലെ കഫറ്റീരിയ ജീവനക്കാരനാണ് ഇദ്ദേഹം. ബര്‍ഗറും ജ്യൂസും മറ്റും വില്‍ക്കുന്ന ഈ കടയിലെ ഡെലിവറി ബോയി. ഇദ്ദേഹം ഇപ്പോള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു. ബിസിനസ് അഡ്മിനി സ്ട്രേഷനില്‍ അമേരിക്കയിലെ ആഷ് വുഡ് യൂണിവേ ഴ്സിറ്റിയില്‍ നിന്നാണ് അഹമ്മദ് ഡോക്ടറേറ്റ് നേടിയത്.
1994 ല്‍ യു.എ.ഇ. യില്‍ എത്തുമ്പോള്‍ അഹമ്മദിന്‍റെ വിദ്യാഭ്യാസം വെറും പത്താം ക്ലാസ് മാത്രമായിരുന്നു. കമ്പ്യൂട്ടര്‍ പോലും കൈ കൊണ്ട് തൊടുന്നത് ഇവിടെ എത്തിയ ശേഷം. കഠിന പരിശ്രമ ത്തിലൂടെയാണ് അഹമ്മദ് എം.ബി.എ. യും ഡോക്ടറേറ്റും നേടിയത്.
ലൈബ്രറികളേയും ഇന്‍റര്‍നെറ്റി നേയുമായിരുന്നു പഠന സാമഗ്രി കള്‍ക്കായി ആശ്രയിച്ചതെന്ന് അഹമ്മദ്.
13 മണിക്കൂറോളം നീളുന്ന കഫറ്റീരിയ ജോലിക്കിടയില്‍ കിട്ടുന്ന സമയം കൊണ്ടാണ് ഇദ്ദേഹം പഠനം നടത്തിയത്.
ആത്മാര്‍പ്പണവും കഠിന പരിശ്രമവുമാണ് അഹമ്മദിന്‍റെ വിജയമെന്ന് ഇദ്ദേഹം നേരത്തെ ജോലി ചെയ്ത കമ്പനിയുടെ മാനേജര്‍ പറയുന്നു.
ആറ് ഭാഷകളും അഹമ്മദിന് അറിയാം. മലയാളത്തിന് പുറമേ, റഷ്യന്‍, അറബിക്, ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ എഴുതാനും വായിക്കാനും സംസാരിക്കാനും ഇദ്ദേഹത്തിന് കഴിയും.
പരിശ്രമിച്ചാല്‍ എന്തും നേടിയെടു ക്കാമെന്നാണ് തന്‍റെ അനുഭവമെന്ന് അഹമ്മദിന്‍റെ സാക്ഷ്യപ്പെടുത്തല്‍.
അഫിലിയേറ്റ് മാര്‍ക്കറ്റിംഗിനെ ക്കുറിച്ച് കൂടുതല്‍ പഠനം നടത്തണമെന്നാണ് ഈ 40 കാരന്‍റെ ഇപ്പോഴത്തെ ആഗ്രഹം.
- ജെ.എസ്.