അബുദാബി : വൈവിധ്യമാര്‍ന്ന വിമാനങ്ങളും ഹെലി കോപ്ടറു കളും വൈമാനിക ഉപകരണ ങ്ങളും പ്രദര്‍ശിപ്പിക്കുന്ന മൂന്നാമത് അബുദാബി എയര്‍ എക്സ്പോ അല്‍ ബത്തീന്‍ എയര്‍ പോര്‍ട്ടില്‍ തുടക്കം കുറിച്ചു.
വര്‍ണ്ണാഭമായ എയര്‍ ഷോ യോട് കൂടി ആരംഭിച്ച മൂന്നാമത് അബുദാബി എയര്‍ എക്സ്പോ, അബൂദബി ടൂറിസം ആന്‍റ് കള്‍ച്ചര്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്നൂന്‍ ആല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു.
അബുദാബി രാജ കുടുംബാംഗ ങ്ങളും സര്‍ക്കാര്‍ പ്രതി നിധി കളും ജി. സി. സി. രാജ്യ ങ്ങളില്‍ നിന്നുള്ള പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ലോകത്തിലെ പ്രമുഖ വിമാന നിര്‍മാണ കമ്പനി കളും സേവന ദാതാക്കളും എയര്‍വേസുകളും പ്രദര്‍ശന ത്തില്‍ പങ്കെടു ക്കുന്നുണ്ട്.
ആഡംബര വിമാന ങ്ങള്‍, ഹെലി കോപ്ടറുകള്‍, ചെറു വിമാന ങ്ങള്‍, യുദ്ധ വിമാനങ്ങള്‍, പാരച്യൂട്ട് തുടങ്ങി വൈവിധ്യ മാര്‍ന്ന ആകാശ വാഹന ങ്ങള്‍ അല്‍ ബത്തീന്‍ എക്സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ പ്രദര്‍ശന ത്തിനുണ്ട്.
വ്യോമസേനയുടെ വിമാന ങ്ങളും അബൂദബി പൊലീസ് എയര്‍വിങ് ഹെലി കോപ്ടറു കളും നിരവധി സന്ദര്‍ശ കരെ ആകര്‍ഷി ക്കുന്നുണ്ട്.
അത്യാധനികവും ആഢംബര വുമായ സൗകര്യ ങ്ങള്‍ അടങ്ങിയ റോയല്‍ വിമാന ത്തിന്‍െറ ഉള്‍ഭാഗം കാണാനും സന്ദര്‍ശ കര്‍ക്ക് അവസര മുണ്ട്.
മൂന്നു ദിവസ ങ്ങളിലായി നടക്കുന്ന എയര്‍ എക്സ്പോ ഫെബ്രുവരി 27 ന് സമാപിക്കും
- pma