അബുദാബി : കല അബുദാബി സംഘടിപ്പിച്ച കലാഞ്ജലി 2015 ന്റെ ഭാഗമായി ശോഭന അവതരിപ്പിച്ച നൃത്ത നാടകമായ ‘കൃഷ്ണ’ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറി.
കൃഷ്ണന്റെ ജനനം മുതല്‍ മരണം വരെ യുള്ള കാല ഘട്ടവും സംഭവ വികാസ ങ്ങളും മഹാ ഭാരത യുദ്ധവുമെല്ലാം രണ്ടര മണിക്കൂറു കൊണ്ട് എല്‍. ഇ. ഡി. ദൃശ്യ ങ്ങളുടെ സഹായ ത്തോടെ ശോഭനയും സംഘ വും ചേർന്ന് അവതരിപ്പിച്ചു.
ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം കലാഞ്ജലി 2015 ഉദ്ഘാടനം ചെയ്തു. കല പ്രസിഡന്റ് വേണു ഗോപാല്‍ അധ്യക്ഷത വഹിച്ചു.
ഐ. എസ്. സി., സമാജം, കെ. എസ്. സി. പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു. ഐ. എസ്. സി. യുടെ നിയുക്ത പ്രസിഡന്റ് രമേശ് പണിക്കര്‍ ആശംസാ പ്രസംഗം നടത്തി. കല യുടെ ഉപഹാരം ഷഫീന യൂസഫലി ശോഭന യ്ക്ക് സമ്മാനിച്ചു. സമാജം കലാ തിലക പ്പട്ടം ചൂടിയ ഗോപിക ദിനേശിന് ശോഭന മൊമെന്റൊ സമ്മാനിച്ചു.
കല ജനറല്‍ സെക്രട്ടറി ബിജു കിഴക്കനേല സ്വാഗതവും ട്രഷറര്‍ പ്രശാന്ത് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കല അബുദാബി, നൃത്തം