അബുദാബി : അൽ ഐൻ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്‌സ് ദേവാല യത്തില്‍ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസിയോസിന്റെ ഓര്‍മ്മ പ്പെരുന്നാളിൻ്റെ ഭാഗമായ പൊതു സമ്മേളനം മാർച്ച് 3 ഞായറാഴ്ച നടക്കും എന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 8 മണിക്ക് പ്രഭാത നമസ്‌കാരം, കുര്‍ബാന, പ്രദക്ഷിണം, പെരുന്നള്‍ വാഴ്വ്, നേര്‍ച്ച എന്നിവ നടക്കും. മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ മുഖ്യ കാർമ്മികത്വം വഹിക്കും.
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദെമിത്രിയോസ് സഹ കാർമ്മികൻ ആയിരിക്കും. അഡ്വ. തോമസ് പോൾ റമ്പാൻ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. എമറാള്‍ഡ് ജൂബിലി പൊതു സമ്മേളനത്തില്‍ യു. എ. ഇ. ലെ എല്ലാ എമിറേറ്റുകളിലെയും ഓർത്തഡോക്സ് സഭാ വിശ്വാസികൾ പങ്കെടുക്കും.
മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ,റവ. അഡ്വ. തോമസ് പോൾ റമ്പാൻ, അൽ ഐൻ ഇടവക വികാരി റവ. ഫാ. ജോൺസൺ ഐപ്പ്, അബുദാബി വികാരി റവ. ഫാ. എൽദോ എം. പോൾ, റവ. ഫാ. മാത്യൂ ജോൺ. അൽ ഐൻ ട്രസ്റ്റി ജേക്കബ്ബ് ഏബ്രഹാം, അൽ ഐൻ സെക്രട്ടറി വർഗ്ഗീസ് കെ. ചെറിയാൻ, ജനറൽ കൺവീനർ ബെൻസൻ ബേബി, മീഡിയ കൺവീനർ ബെൻസി തരകൻ, പ്രോഗ്രാം കൺവീനർ സിബി ജേക്കബ്, അബുദാബി ട്രസ്റ്റി ഗീവർഗ്ഗീസ് ഫിലിപ്പ് അബുദാബി സെക്രട്ടറി ഐ. തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: st-dionysius-orthodox-church-, st-george-orthodox-church-, ആഘോഷം, മതം