ദുബായ് : ദേശമംഗലം മാലിക് ബിൻ ദീനാർ ഇസ്‌ലാമിക് കോംപ്ലക്‌സിലെ (എം. ഐ. സി.) പൂർവ്വ വിദ്യാർത്ഥികൾ ഇരുപത്തി അഞ്ചു വർഷ ങ്ങൾക്കു ശേഷം ദുബായിൽ ഒത്തു ചേർന്നു.
1988 മുതൽ എം. ഐ. സി. യിൽ ഒന്നിച്ചു ഹോസ്റ്റൽ ജീവിതം നയിച്ച മുപ്പതോളം പേരാണ് യു. എ. ഇ. കൂട്ടായ്മ യിലൂടെ ഒത്തു ചേർന്നു അനുഭവങ്ങൾ പങ്കു വെച്ചത്.
ഈ കാലഘട്ടത്തിലെ സീനിയർ വിദ്യാർത്ഥി കൾ എം. ഐ. സി. ഫ്രണ്ട്സ് എന്ന പേരി ലും ജൂനിയേഴ്‌സ് എം. ഐ. സി. കൂട്ടായ്മ എന്ന പേരിലും വാട്സാപ്പിലൂടെ സജീവ മായ തോടെയാണ് പൂർവ്വ വിദ്യാർത്ഥി സംഗമ ത്തിന് വേദി ഒരുങ്ങിയത്. സമദ് പാവറട്ടി, ഷാഫി കൂട്ടായി, എം. എം. ഷഹീർ ചാവ ക്കാട് തുടങ്ങിയവർ പരി പാടി കൾക്ക് നേതൃത്വം നൽകി.
പരിചയം പുതു ക്കലും അനു ഭവങ്ങൾ പങ്കു വെക്കലും സൗഹൃദ സദ്യ യും വിനോദ വിജ്ഞാന പരി പാടി കളു മായി വിവിധ തുറ കളിൽ ജോലി ചെയ്യു ന്നവർ ഒത്തു ചേർന്ന പ്പോൾ അത് വേറിട്ട ഒരു അനുഭവ മായി മാറി.
സമദ് പാവറട്ടി ( +971 50 56 89 354 ) എം. ഐ. സി. സീനി യേഴ്സ് വാട്സ്ആപ് ഗ്രൂപ്പും ഹസൈനാർ ദേശ മംഗലം (+966 530 185143) എം. ഐ. സി. ജൂനിയേഴ്‌സ് ഗ്രൂപ്പും നിയ ന്ത്രിക്കുന്നു.
ഈ കൂട്ടായ്മയുടെ സഹ കരി ക്കുവാൻ താല്പര്യ മുള്ള ജി. സി. സി. യിലെ എം. ഐ. സി. പൂർവ്വ വിദ്യാർത്ഥി കൾ ഇതോ ടൊപ്പ മുള്ള നമ്പറു കളിൽ ബന്ധ പ്പെടാ വുന്ന താണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, മതം, സംഘടന