അബുദാബി : മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം പത്താം വാര്‍ഷിക സ്മരണിക കെ. സച്ചിദാനന്ദന്, തോപ്പില്‍ മുഹമ്മദ് മീരാനു നല്കി പ്രകാശനം ചെയ്തു.
അബുദാബി ഇന്റര്‍ നാഷണല്‍ എക്സിബിഷന് സെന്ററിലെ ബുക്ക് ഫെയര്‍ വേദിയില്‍ കൈരളി പ്രസിഡന്റ് ടെറന്‍സ് ഗോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യ വിഭാഗം സെക്രട്ടറി അഷ്റഫ് ചമ്പാട് സ്വാഗതവും സെക്രട്ടറി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. റൂഷ് മെഹര്‍ പുസ്തകത്തെ ക്കുറിച്ച് പഠനം നടത്തി.
കൈരളി കള്‍ച്ചറല്‍ ഫോറം നടത്തിയ കഥ, കവിത മത്സര വിജയി കളുടെ പേരു വിവരങ്ങള്‍ വൈസ് പ്രസിഡന്റ് രാജന് കണ്ണൂര്‍ പ്രഖ്യാപിച്ചു.
- pma