ദുബായ് : മലയാളികളുടെ മനസ്സില്‍ പതിറ്റാണ്ടുകളോളം ഇശലു കളുടെ കുളിര്‍ മഴ പെയ്യിച്ച അനുഗൃഹീത മാപ്പിളപ്പാട്ട് ഗായകരായ പീര്‍മുഹമ്മദ്, മൂസ എരഞ്ഞോളി എന്നിവരെ കോഴിക്കോട് പ്രവാസി യു. എ. ഇ. യുടെ ആഭിമുഖ്യ ത്തില്‍ സൌഹൃദ വേദി ആദരിച്ചു. മോഹന്‍ എസ്. വെങ്കിട്ട്, പീര്‍ മുഹമ്മദിനെയും മുരളി കൃഷ്ണ, മൂസ എരഞ്ഞോളിയെയും പൊന്നാട അണിയിച്ചു.
ശാരീരിക വിഷമതകള്‍ അവഗണിച്ച് പീര്‍ മുഹമ്മദ് തന്റെ എക്കാല ത്തെയും ഹിറ്റ് ഗാനമായ ’കാഫ് മല കണ്ട പൂങ്കാറ്റ്’ ആലപിച്ച പ്പോള്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചു.
എരഞ്ഞോളി മൂസ ’എന്തെല്ലാം വര്‍ണങ്ങള്‍… എന്തെല്ലാം ജാതികള്‍’ പാടി മലയാളി കളുടെ മതേതരത്വ ത്തിന്റെ മഹനീയത അവതരി പ്പിച്ചു.
ബഷീര്‍ തിക്കൊടി കലാകാരന്മാരെ പരിചയ പ്പെടുത്തി. രാജന്‍ കൊളാവി പാലം അധ്യക്ഷത വഹിച്ചു. എ. കെ. ഫൈസല്‍, ഷംസുദ്ദീന്‍ നെല്ലറ , പ്രകാശ് കോഴിക്കോട്, ലിപി അക്ബര്‍, പദ്മനാഭന്‍ നമ്പ്യാര്‍ , യാസിര്‍ ഹമീദ്, റാബിയ ഹുസൈന്‍ , സൂക്ഷ്മ മുരളി, അഡ്വ. മുഹമ്മദ് സാജിദ്, ജമീല്‍ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.
- pma