അബുദാബി : ഇന്ത്യയിലെ പ്രമുഖ ബാങ്കിംഗ് ഗ്രൂപ്പായ ‘യെസ് ബാങ്ക്’ ആദ്യത്തെ അന്താരാഷ്ട്ര പ്രതിനിധി ഓഫീസ് അബുദാബി യില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
യു. എ. ഇ. സാംസാരിക യുവ ജന സാമൂഹിക വികസന കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ് യെസ് ബാങ്കിന്‍റെ ആദ്യ ത്തെ അന്താ രാഷ്ട്ര പ്രതിനിധി ഓഫീസ് ഉത്ഘാടനം ചെയ്തത്.
ഇന്ത്യൻ അംബാസഡർ ടി. പി. സീതാറാം, യെസ് ബാങ്ക് എം. ഡി. യും സി. ഇ. ഒ. യു മായ റാണ കപൂര്‍, ബി. ആർ. ഷെട്ടി തുടങ്ങി ബാങ്കിംഗ് – മണി എക്സ്ചേഞ്ച് രംഗത്തെ പ്രമുഖര്‍ ചടങ്ങിൽ സംബന്ധിച്ചു.
യെസ് ബാങ്കിന്റെ വരവോടു കൂടി ഇന്ത്യയുമായിയുള്ള ബാങ്കിംഗ് ബന്ധം കൂടുതൽ ശക്തി പ്രാപിക്കും എന്ന് ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അൽ നഹ്യാൻ അഭിപ്രായ പ്പെട്ടു.
ഇന്ത്യയിലെ ഐ. ടി. മേഖല യിലും വിമാന ത്താവള ങ്ങ ളിലുംയു. എ. ഇ. കമ്പനി കള്‍ നിക്ഷേപം ഇറക്കാന്‍ തയ്യാറെടുക്കുന്ന പശ്ചാത്തല ത്തില്‍ ഇന്ത്യ – യു. എ. ഇ. വാണിജ്യ ബന്ധ ങ്ങള്‍ കൂടുതല്‍ കരുത്താര്‍ ജ്ജിക്കും എന്നും ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു.
10 വർഷ ക്കാലമായി ബാങ്കിംഗ് രംഗത്ത് പ്രവർത്തിച്ചു വരുന്ന യെസ് ബാങ്ക്, ആദ്യ മായിട്ടാണ് തങ്ങളുടെ പ്രവർത്തനം ഇന്ത്യ യുടെ പുറത്തേക്ക് വ്യാപി പ്പിക്കു ന്നത്. ദുബായിലും മറ്റ് ജി. സി. സി. രാജ്യ ങ്ങളിലും ഓഫീസു കൾ തുടങ്ങു മെന്നും അധികൃതര്‍ അറിയിച്ചു.
- pma