അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ വടകര മഹോല്‍സവം പ്രവാസി മലയാളികളില്‍ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി. കെ. എസ്. സി. അങ്കണത്തില്‍ ഒരുക്കിയ ‘അഞ്ചു വിളക്ക് കവല’ യില്‍ കോഴിക്കോട് സര്‍വ കലാശാലാ മുന്‍ വൈസ്ചാന്‍സലര്‍ ഡോ. കെ. കെ. എന്‍. കുറുപ്പ് കൊടിയേറ്റിയ തോടെ വടകരച്ചന്തയ്ക്ക് തുടക്കമായി.
ചന്ത യില്‍ അറവന, കടകോല്‍, വട്ടപ്പലക, കൊപ്ര ക്കോല്‍, നാഴി, തെരുവ, കിണ്ടി, ചിരവ, ഭരണി, മുറം, തടുപ്പ, കുട്ട, കപ്പിയും കയറും, വിശറി, കിണ്ണം, മരപ്പലക, പാള, റാന്തല്‍, ആട്ടുകല്ല്, കലപ്പ തുടങ്ങിയ വയെല്ലാം പുതു തലമുറയ്ക്ക് കൗതുക ക്കാഴ്ചകളായി.
മലബാറിന്റെ തനതു പലഹാരങ്ങള്‍ മേളയിലെ ആകര്‍ഷക ഘടകമായി. മുട്ട സുറുക്ക, മുട്ടമാല, കാരയപ്പം, കല്ലുമ്മക്കായ നിറച്ചത്, മണ്ട, വല്യമണ്ട, പൊട്ട്യപ്പം, അച്ചപ്പം, പത്തിരി, കായപ്പോള, കുഴലപ്പം, പനീര്‍പ്പെട്ടി, പഴംകേക്ക്, മീന്‍ നിറച്ചത്, നെയ്പ്പത്തിരി, ഉന്നക്കായ, ചട്ടിപ്പത്തിരി, കിണ്ണത്തപ്പം, കോഴിയട, ഏലാഞ്ചി, കടലപ്പത്തിരി, ഇറച്ചി പ്പത്തിരി, എന്നിവയെല്ലാം വടകര മഹോത്സവ ത്തില്‍ ഒരുക്കി യിരുന്നു.
വടകരച്ചന്തയ്ക്ക് ഹരം പകര്‍ന്ന് കളരി പ്പയറ്റ്, തെയ്യം, കോല്‍ക്കളി, ദഫ്മുട്ട് എന്നിവയും അരങ്ങില്‍ നിറഞ്ഞു. വടകരച്ചന്ത യില്‍ അതിഥി യായി എത്തിയ ഈജിപ്തുകാരന്‍ അവതരിപ്പിച്ച തനൂറാ നൃത്തവും ആസ്വാദകര്‍ക്ക് ദൃശ്യ വിരുന്നായി.
- pma