അബുദാബി : ഇരുപത്തി നാലാമത് അന്താരാഷ്ട്ര പുസ്തക മേളക്ക് അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ തുടക്കമായി.
യു. എ. ഇ. സാംസ്‌കാരിക യുവ ജനക്ഷേമ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്ത അന്താരാഷ്ട്ര പുസ്തകോത്സവ ത്തിൽ 57 രാജ്യങ്ങളിൽ നിന്നുള്ള 33 ഭാഷകളിലായി ശാസ്ത്രം, സാഹിത്യം, വിവര്‍ത്തനം, സിനിമ തുടങ്ങി വിവിധ വിഭാഗങ്ങളിലായി അഞ്ചു ലക്ഷം പുസ്തക ങ്ങളുടെ പ്രദർശനവും വിപണനവു മാണ് ലക്ഷ്യമിടുന്നത്.
കുട്ടികളെ ഉദ്ധേശിച്ച് വിവിധ പ്രസാധകരുടെ ആയിര ക്കണക്കിന് പുസ്തകങ്ങൾ ഈ പ്രദർശന ത്തിലുണ്ട്. കുട്ടികളില്‍ സാഹിത്യാഭിരുചി വര്‍ധിപ്പിക്കാൻ വേണ്ടി 30 ലക്ഷം ദിര്‍ഹ ത്തിന്റെ പുസ്തകങ്ങള്‍ സൗജന്യമായി നല്കാന്‍ യു. എ. ഇ. കിരീടാവകാശിയും സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവ് നല്കിയിട്ടുണ്ട്.
മേള യിൽ പുസ്തക പ്രസാധന രംഗത്തെ പുത്തന്‍ പ്രവണത കള്‍ കണ്ടു മനസ്സി ലാക്കാനും അതോടൊപ്പം അച്ചടി യുടെ പഴയകാല മാതൃക കൾ പരിചയപ്പെടാനും ഇവിടെ അവസരം ഒരുക്കി യിട്ടുണ്ട്.
കേരള ത്തില്‍ നിന്ന് പ്രമുഖ പണ്ഡിതന്‍ ബാവ മുസലി യാര്‍, മാധ്യമ പ്രവര്‍ത്ത കനും കഥാകൃത്തുമായ കെ. എം. അബ്ബാസ് എന്നിവരും പുസ്തകോല്‍സവ ത്തില്‍ പ്രഭാഷണം നടത്തും.
1125 പ്രസാധകർ പങ്കെടുക്കുന്ന മേള മെയ് അഞ്ച് വരെ നീണ്ടു നില്‍ക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി